കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൈഡന് ചൈനയോട് മൃദു സമീപനം; ഇന്ത്യയ്ക്ക് ഗുണകരമല്ലെന്ന് ട്രംപിന്റെ മകൻ

Google Oneindia Malayalam News

വാഷിങ്ടൺ; ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡനെ തിരഞ്ഞെടുക്കുന്നത് ഇന്ത്യയ്ക്ക് ഗുണകരമാവില്ലെന്ന് ഡൊണാൾഡ് ട്രംപിന്റെ മകൻ. ചൈനയോട് മൃദു സമീപനം നടത്തുന്നയാളാണ് ബൈഡനെന്നും ഇത് ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്നും ഡൊണാൾഡ് ട്രംപ് ജൂനിയർ പറഞ്ഞു.
തന്റെ "ലിബറൽ പ്രിവിലേജ്" എന്ന പുസ്തകത്തിന്റെ വിജയം ആഘോഷിക്കുന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ട്രംപ് ജൂനിയർ. ന്യൂയോർക്കിലെ ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന് മാത്രമായാണ് പരിപാടി സംഘടിപ്പിച്ചത്.

modi and trumph

ചൈനയുടെ ഭീഷണി നമ്മൾ മനസിലാക്കേണ്ടതുണ്ട്.. ഇന്ത്യൻ വംശജരായ അമേരിക്കക്കാർക്ക് അത് വളരെ പെട്ടെന്ന് മനസിലാകും. ബൈഡന് ചൈന 1.5 ബില്യണ്‍ ഡോളര്‍ സഹായം നല്‍കിയിട്ടുണ്ട്. കാരണം ബൈഡൻ ഒരു വലിയ വ്യവസായി ആയിരുന്നതിനാലാണത്. അതുമല്ലെങ്കിൽ ബൈഡനെ എളുപ്പം പണം കൊടുത്ത് വരുതിയിലാക്കാമെന്ന് ചൈന കരുതി കാണണം. അതുകൊണ്ടാണ് ചൈനയോട് ബൈഡൻ മൃദുസമീപനം പുലർത്തുന്നത്, അതുകൊണ്ട് തന്നെ ബൈഡനെ തെരഞ്ഞെടുക്കുന്നത് ഗുണകരമാകില്ല,ട്രംപ് ജൂനിയർ പറഞ്ഞു.

ചൈന മാത്രമല്ല ഉക്രൈനും റഷ്യയും ബൈഡനെ പിന്തുണക്കുന്നു, കാരണം ഇവർക്കൊക്കെ ബൈഡനെ വാങ്ങാനാകുമെന്ന ബോധ്യമുണ്ട്.യുഎസിൽ നവംബർ മൂന്നിനാണ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടക്കുന്നത് . പരിപാടികളിലെല്ലാം ബൈഡനെതിരായ അഴിമതികൾ ഉയർത്തിയാണ് ട്രംപ് ജൂനിയറിൻറെ പ്രചരണം.

Recommended Video

cmsvideo
US presidential election: Donald Trump says he will have to leave the country if he loses

ഡൊണാൾഡ് ട്രംപും മോദിയും തമ്മിലുള്ള സൗഹൃദത്തെ കുറിച്ചും ജൂനിയർ ട്രംപ് വാചാലനായി. "സോഷ്യലിസത്തിനും കമ്യൂണിസത്തിനും എതിരായ വലിയ പോരാട്ടത്തിൽ" ഇന്ത്യയും അമേരിക്കയും ഒരുമിച്ചാണെന്ന് ഇരു നേതാക്കളും മനസ്സിലാക്കുന്നു. മാസങ്ങൾക്ക് മുൻപ് ഇന്ത്യയിൽ തന്റെ പിതാവിന് ലഭിച്ചത് വളരെ ഊഷ്മളമായ സ്വീകരണമായിരുന്നു,ജൂനിയർ ട്രംപ് പറഞ്ഞു. ഇന്ത്യൻ വംശജരുടെ പിന്തുണ ജോ ബൈഡനാണെന്ന് നേരത്തേ സർവ്വേകളിൽ അഭിപ്രായം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ വംശജരെ ലക്ഷ്യം വെച്ചുള്ള ജൂനിയർ ട്രംപിന്റെ പ്രചരണങ്ങൾ.

 സ്വന്തം മകന്റെ പേരിൽ കേസ് കൊടുത്ത ശശി;ഇത്തരം ആളുകളെ ബിജെപിക്കേ കിട്ടൂ,മറുപടിയുമായി പി ജയരാജൻ സ്വന്തം മകന്റെ പേരിൽ കേസ് കൊടുത്ത ശശി;ഇത്തരം ആളുകളെ ബിജെപിക്കേ കിട്ടൂ,മറുപടിയുമായി പി ജയരാജൻ

സ്വര്‍ണക്കടത്തിന് ടെലഗ്രാമില്‍ 'സിപിഎം കമ്മിറ്റി'... സരിത്തിന്റെ മൊഴി; കേസിലെ വഴിത്തിരിവുകള്‍സ്വര്‍ണക്കടത്തിന് ടെലഗ്രാമില്‍ 'സിപിഎം കമ്മിറ്റി'... സരിത്തിന്റെ മൊഴി; കേസിലെ വഴിത്തിരിവുകള്‍

സർക്കാരിന് തിരിച്ചടി; തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരെ നൽകിയ ഹർജി ഹൈക്കോടതി തള്ളിസർക്കാരിന് തിരിച്ചടി; തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരെ നൽകിയ ഹർജി ഹൈക്കോടതി തള്ളി

കൊവിഡിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന കണ്ടുപിടിത്തം;അനിക അമേരിക്കന്‍ ടോപ്പ് യംഗ് സയന്റിസ്റ്റ്കൊവിഡിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന കണ്ടുപിടിത്തം;അനിക അമേരിക്കന്‍ ടോപ്പ് യംഗ് സയന്റിസ്റ്റ്

English summary
Joe biden have soft stand towards china says junior trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X