India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാബൂള്‍ വളഞ്ഞ് താലിബാന്‍, എല്ലാം ബൈഡന്‍ കാരണം, നിങ്ങള്‍ക്ക് എന്നെ മിസ് ചെയ്യുന്നില്ലേയെന്ന് ട്രംപ്

Google Oneindia Malayalam News

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിക്കുന്നതിന്റെ വക്കിലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ജോ ബൈഡന്‍ ഭരണകൂടത്തെ പരിഹസിച്ച് ഡൊണാള്‍ഡ് ട്രംപ്. നിങ്ങള്‍ക്ക് എന്നെ മിസ് ചെയ്യുന്നില്ലേ എന്നായിരുന്നു ട്രംപിന്റെ ചോദ്യം. അഫ്ഗാനിസ്ഥാനിലെ പ്രശ്‌നങ്ങള്‍ വഷളാക്കിയത് ബൈഡനാണെന്ന് ട്രംപ് ആരോപിച്ചു. എന്നാല്‍ ട്രംപ് ഭരണകൂടം ചെയ്ത കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്ന് ബൈഡന്‍ പറയുന്നു. രണ്ട് ട്രില്യണ്‍ യുഎസ് ഡോളര്‍ ഇവിടെ മുടക്കിയിട്ടുണ്ട് അമേരിക്ക. ഉറപ്പായും തടയാമായിരുന്ന എന്നാല്‍ സംഭവിക്കുമായിരുന്ന ദുരന്തത്തിനാണ് ബൈഡന്‍ അരങ്ങൊരുക്കിയതെന്ന് റിപബ്ലിക്കന്‍ സെനറ്റര്‍ മിറ്റ് മക്കോണല്‍ പറഞ്ഞു.

വെള്ളപ്പറവയായി തിളങ്ങി നടി സംയുക്ത മേനോന്‍; സമാന്തയെ പോലെയുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍

2020 ഫെബ്രുവരിയില്‍ താലിബാനുമായി യുഎസ് ഉണ്ടാക്കിയ കരാര്‍ പ്രകാരമാണ് പിന്മാറ്റം. വലിയൊരു അപകടത്തിലേക്കാണ് ബൈഡന്‍ അഫ്ഗാനിസ്ഥാനെ എത്തിച്ചിരിക്കുന്നത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം അടക്കമുള്ള കാര്യങ്ങള്‍ താലിബാന്‍ നിരോധിച്ചതാണ്. അത്തരമൊരു അവസ്ഥയാണ് ഇനി വരാനിരിക്കുന്നതെന്നും വാഷിംഗ്ടണ്‍ പോസ്റ്റിന്റെ എഡിറ്റോറിയലില്‍ കുറ്റപ്പെടുത്തുന്നുണ്ട്. മൂവായിരത്തോളം ട്രൂപ്പുകളെയാണ് അഫ്്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് നേരത്തെ പിന്‍വലിച്ചത്. ഇത്രയും ട്രൂപ്പുകളെ ഉപയോഗിച്ച് നയതന്ത്രജ്ഞരെയും എംബസി ഉദ്യോഗസ്ഥരെയും യുഎസ് അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വലിച്ച് കൊണ്ടിരിക്കുകയാണ്.

്അതേസമയം താലിബാന്‍ തലസ്ഥാന നഗരിയായ കാബൂള്‍ വളഞ്ഞിരിക്കുകയാണ്. ഇക്കാര്യം സര്‍ക്കാരും സ്ഥിരീകരിച്ചു. ജനസാന്ദ്രമായ നഗരത്തെ ആക്രമിക്കാന്‍ താല്‍പര്യമില്ലെന്ന് താലിബാന്‍ അറിയിച്ചിട്ടുണ്ട്. സൈന്യത്തോടും ആ തീരുമാനത്തിനൊപ്പം നില്‍ക്കാനും, ഏറ്റുമുട്ടല്‍ ഒഴിവാക്കി ഭരണം നല്‍കാനുമാണ് ആവശ്യം. സര്‍ക്കാരുമായി താലിബാന്‍ ചര്‍ച്ചകള്‍ നടത്തി കൊണ്ടിരിക്കുകയാണ്. ആരും രാജ്യം വിട്ട് പലായനം ചെയ്യേണ്ടതില്ലെന്ന് താലിബാന്‍ പറഞ്ഞു. നേരത്തെ സുപ്രധാന നഗരമായ ജലാലാബാദിന്റെ നിയന്ത്രണം പിടിച്ചിരുന്നു താലിബാന്‍. ഇതുകഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് താലിബാന്‍ കാബൂളിലെത്തിയത്. റോഡുകള്‍ അടക്കം ഇപ്പോള്‍ താലിബാന്റെ നിയന്ത്രണത്തിലാണ്.

കുടുംബവിളക്കിൽ ഓണം എത്തി, മക്കൾക്കും സുമിത്രക്കുമൊപ്പം സിദ്ധുവും, ഇത് വേദികക്കുള്ള പണിയോ... വമ്പൻ ട്വിസ്റ്റുമായി ലൊക്കേഷൻ ചിത്രങ്ങൾ വൈറൽ

കാബൂള്‍ വിട്ടുപോകേണ്ടവര്‍ക്ക് സുരക്ഷിതമായ യാത്രയ്ക്ക് സൗകര്യമൊരുക്കുമെന്ന് താലിബാന്‍ അറിയിച്ചിട്ടുണ്ട്. അതേസമയം പ്രസിഡന്റ് അഷ്‌റഫ് ഘനി അമേരിക്കയിലേക്ക് നാടുവിടുമെന്നാണ് സൂചന. മസര്‍ ഇ ഷരീഫ് താലിബാന്‍ പിടിച്ചതിന് പിന്നാലെ ഘനി ഇത്തരമൊരു തീരുമാനമെടുത്തതായിട്ടാണ് സൂചന. അടുത്ത 24 മണിക്കൂറില്‍രാഷ്ട്രീയമായ പരിഹാരം ഉണ്ടാവുമെന്നാണ് സൂചന. ഗനി സര്‍ക്കാര്‍ അധികാരമൊഴിയുന്നുവെന്നാണ് വ്യക്തമാകുന്നത്. ഇടക്കാല സര്‍ക്കാരിന് അധികാരം കൈമാറുമെന്നാണ് സൂചന. താലിബാനുമായുള്ള ഏറ്റുമുട്ടലിന് സര്‍ക്കാര്‍ തയ്യാറല്ല. കാബൂളിനെ ആക്രമിക്കരുതെന്ന് അമേരിക്ക നേരത്തെ തന്നെ താലിബാനെ അറിയിച്ചിരുന്നു. താലിബാനില്‍ ഒരു മാറ്റവും ഇല്ലെന്നും പാകിസ്താന്‍ നിര്‍ദേശപ്രകാരമാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും അഫ്ഗാന്‍ അധികൃതര്‍ കുറ്റപ്പെടുത്തുന്നു.

cmsvideo
  അഫ്ഗാനില്‍ താലിബാന്‍ അധികാരത്തില്‍!
  English summary
  joe biden makes things worse in afghanistan, donald trump hits out at biden administration
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X