കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈറ്റ്‌ ഹൗസിലേക്ക്‌‌ വീണ്ടും ഇന്ത്യന്‍ വംശജ! ബഡ്‌ജറ്റ്‌ തലവ സ്ഥാനത്തേക്ക്‌ നീരാ ടെന്‍ഡനെ ബൈഡന്‍ നിര്‍ദേശിച്ചേക്കും

Google Oneindia Malayalam News

വാഷിങ്‌ടണ്‍: പുതിയതായ അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്‍ പുതിയ നിയമനങ്ങള്‍ക്കായി തയാറെടുക്കുന്നതയാണ്‌ റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ വംശജയും അമേരിക്കന്‍ പ്രോഗ്രസ്‌ ചീഫ്‌ എക്‌സിക്യുട്ടീവുമായ നീരാ ടെന്‍ഡനെ അമേരിക്കയുടെ ബഡ്‌ജറ്റ്‌ ആന്റ്‌ മാനേജ്‌മെന്റ്‌ സ്ഥാനത്തേക്ക്‌ ബൈഡന്‍ നിര്‍ദേശിക്കുമെന്നാണ്‌ പുറത്തുവരുന്ന വിവരം.നേരത്തെ മുന്‍ ഡെമോക്രാറ്റിക്‌ പ്രസിഡന്റ്‌ ബറാക്ക്‌ ഒബാമയുടെ ഹെല്‍ത്ത്‌ കെയര്‍ ഉപദേശകയായി പ്രവര്‍ത്തിച്ചിരുന്ന ആളാണ്‌ നീരാ ടെണ്ടന്‍.

Recommended Video

cmsvideo
Joe Biden may nominate indian origin neera tandan as us budget chief | Oneindia Malayalam
ജോ ബൈഡന്റെ പുതിയ നിര്‍ദേശങ്ങള്‍

ജോ ബൈഡന്റെ പുതിയ നിര്‍ദേശങ്ങള്‍

ജനുവരി പകുതിയോടെ അമേരിക്കന്‍ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ അധികാരമേല്‍ക്കുന്ന ജോ ബൈഡന്‍ ഉന്നത സ്ഥാനങ്ങളില്‍ കൂടുതല്‍ ആളുകളെ നിയമിക്കനായി പദ്ധതിയിടുന്നതായാണ്‌ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ വംശജയും അമേരിക്കന്‍ അമേരിക്കന്‍ പ്രോഗ്രസ്‌ എക്‌സിക്യൂട്ടീവുമായ നീരാ ടെണ്ടറെ ബഡ്‌ജറ്റ്‌ ചീഫായി നിയമിക്കാന്‍ ബൈഡന്‍ പദ്ധതിയിടുന്നതായാണ്‌ സൂചന, ഇതിന്‌ പുറമേ സാമ്പത്തിക വിദഗ്‌ധയായ സിസിലിയ റോസിനെ എക്കണോമിക്‌സ്‌ കൗണ്‍സില്‍ അഡ്വൈസര്‍ സ്ഥാനത്തേക്ക്‌ ബൈഡന്‍ നോമിനേറ്റ്‌ ചെയ്‌തേക്കുമെന്നാണ്‌ വിവരം. ഒബാമ സര്‍ക്കാരിന്റെ കീഴില്‍ സീനിയര്‍ എക്കണോമിസ്‌റ്റ്‌ ഉപദേശകയായി പ്രവര്‍ത്തിച്ചിരുന്ന വാല്ലി അഡെയ്‌മോ, ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ്‌ ഡെപ്യൂട്ടിയായ ജാനറ്റ്‌ യാല്ലെന്‍സ്‌ എന്നവരേയും പുതിയ തസ്‌തികകളിലേക്ക്‌ ജോ ബൈഡന്‍ നിര്‍ദേശിക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍

ആരാണ്‌ നീരാ ടെണ്ടന്‍

ആരാണ്‌ നീരാ ടെണ്ടന്‍

ഇന്ത്യന്‍ വംശജയായ നിരാ ടെണ്ടന്‍ വൈറ്റ്‌ ഹൗസില്‍ ഉന്നത പദവിയിലേക്ക്‌ എത്തുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. നീരയെ പുതിയ ബഡ്‌ജറ്റ്‌ അഡ്‌മിനസ്‌ടേഷന്‍ തലവയായി ജോ ബൈഡന്‍ നിര്‍ദേശിക്കുമെന്നാണ്‌ വിവരം. 50വയസുകാരിയായ നീര നിലവില്‍ അമേരിക്കന്‍ പ്രോഗ്രസ്‌ സെന്ററിന്റെ ചീഫ്‌ എക്‌സിക്യുട്ടീവായാണ്‌ പ്രവര്‍ത്തിക്കുന്നത്‌.നേരത്തെ മുന്‍ ഡെമോക്രാറ്റിക്‌ പ്രസിഡന്റ്‌ ബറാക്ക്‌ ഒബാമയുടെ ഹെല്‍ത്ത്‌ കെയര്‍ ഉപദേശകയായും നീരാ ടെണ്ടന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 2016ല്‍ പ്രസിഡന്റ്‌ സ്ഥാനാര്‍ഥി ആയിരുന്ന ഹിലരി ക്ലിന്റന്റെ തിരഞ്ഞെടുപ്പ്‌ കാമ്പയിന്‍ ഉപദേശകയായിരുന്നുനീരാ ടെണ്ടന്‍ . ഇന്ത്യയില്‍ നിന്നും കുടിയേറി അമേരിക്കയില്‍ സ്ഥിരതാമസമാക്കിയവരാണ്‌ നീരയുടെ മാതാപിതാക്കള്‍.

നിയമിക്കപ്പെട്ടാല്‍ ചരിത്രം

നിയമിക്കപ്പെട്ടാല്‍ ചരിത്രം


നീരാ ടെണ്ടര്‍ ബഡ്‌ജറ്റ്‌ മാനേജ്‌മെന്റ്‌ ഓഫീസിന്റെ തലവയായി നിയമിക്കപ്പെട്ടാല്‍ കാത്തിരിക്കുന്നത്‌ ചരിത്ര മുഹൂര്‍ത്തമാണ്‌. നിയമിക്കപ്പെട്ടാല്‍ അമേരിക്കന്‍ ചരിത്രത്തില്‍ ബഡ്‌ജറ്റ്‌ തലവ സ്ഥാനത്തേക്കെത്തുന്ന ആദ്യ സ്‌ത്രീയീയിരിക്കും നീരാ ടെണ്ടന്‍.

വൈറ്റ്‌ ഹൗസിലെത്തുന്ന ഇന്ത്യന്‍ മുഖങ്ങള്‍

വൈറ്റ്‌ ഹൗസിലെത്തുന്ന ഇന്ത്യന്‍ മുഖങ്ങള്‍

നീരാ ടെണ്ടന്‍ കൂടി ബഡ്‌ജറ്റ തലവയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ജോബൈഡനോടൊപ്പം വൈറ്റ്‌ ഹൗസിലെ ഉന്നത പദവിയിലേക്ക്‌ എത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജയാകും നീനാ ടെണ്ടന്‍. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അമേരിക്കന്‍ വൈസ്‌ പ്രസിഡന്റ്‌ കമലാ ഹാരിസ്‌ ആണ്‌ ഇതില്‍ പ്രധാനി.അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തെക്കെത്തുന്ന സ്‌ത്രീയായ കമലാ ഹാരിസ്‌ ഇന്ത്യന്‍ വംശജയാണ്‌. ഇവര്‍ക്ക്‌ രണ്ടാള്‍ക്കും പുറമേ ജോ ബൈഡന്‍ തന്റെ ഭാര്യയായ ജില്‍ ബൈഡന്റെ പോളിസി ഡയറക്ടര്‍ ആയി നിയമിച്ചിരിക്കുന്നതും ഇന്ത്യന്‍ വംശജയെയാണ്‌. ഇന്ത്യന്‍ വംശജയായ മാല അഡിഗയാണ്‌ ജില്‍ ബൈഡന്റെ പുതിയ പോളിസി ഡയറക്ടര്‍
5

റിപ്പബ്ലിക്കന്‍സിന്റെ എതിര്‍പ്പ്‌

റിപ്പബ്ലിക്കന്‍സിന്റെ എതിര്‍പ്പ്‌

നീര ടെണ്ടെനെ അമേരിക്കയുടെ ബഡ്‌ജറ്റ്‌ മേധാവി സ്ഥാനത്തേക്ക്‌ ജോ ബൈഡന്‍ നിര്‍ദേശിച്ചാല്‍ സെനറ്റില്‍ റിപ്പബ്ലികന്‍സില്‍ നിന്നും കനത്ത എതിര്‍പ്പ്‌ നേരിടുമെന്നാണ്‌ വിലയിരുത്തല്‍. ലിബറല്‍ കാഴ്‌ച്ചപ്പാട്‌ വെച്ച്‌ പുലര്‍ത്തുന്ന നീര ടെണ്ടനെ ഈ സ്ഥാനത്തേക്ക്‌ പരിഗണിക്കന്നതില്‍ റിപ്പബ്ലിക്കന്‍സിന്‌ കനത്ത എതിര്‍പ്പുണ്ടാകും എന്നാണ്‌ സൂചന.

ലിബറലുകളെ മുന്‍ നിര്‍ത്തി ബൈഡന്‍

ലിബറലുകളെ മുന്‍ നിര്‍ത്തി ബൈഡന്‍

അമേരിക്കന്‍ സാമ്പത്തിക മേഖലയുടെ ഉന്നത സ്ഥാനത്തേക്ക്‌ ലിബറല്‍ വ്യക്തിത്വങ്ങളെ കൊണ്ടുവരനാണ്‌ പുതിയ പ്രസിഡന്റ്‌ ജോ ബൈഡന്‍ ശ്രമിക്കുന്നത്‌. ബൈഡന്‍ പുതുതായി നിര്‍ദേശിക്കാന്‍ സാധ്യതയുള്ള നീന ടെണ്ടന്‍ അടക്കം ലിബറല്‍ ആശയങ്ങള്‍ വെച്ച്‌ പുലര്‍ത്തുന്നവരാണ്‌. ലിബറല്‍ കാഴ്‌ച്ചപ്പാട്‌ ഡൊണാള്‍ഡ്‌ ട്രംപിന്റെ കാലത്തെ സാമ്പത്തിക പരാജയത്തെ മറികടക്കാന്‍ സഹായിക്കുമെന്നാണ്‌ ജോ ബൈഡന്‍ വിലയിരുത്തുന്നത്‌.

English summary
Joe Biden may nominate Neera Tendan as American budget chief reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X