India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയിലെത്തുന്ന വിമാന യാത്രക്കാര്‍ക്ക് കൊവിഡ് പരിശോധന നിര്‍ത്താനൊരുങ്ങി ബൈഡന്‍

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയിലേക്കുള്ള വിമാന യാത്രയ്ക്ക് മുന്‍പ് കൊവിഡ് ടെസ്റ്റ് ചെയ്യണമെന്ന നിബന്ധന ഒഴിവാക്കാന്‍ ജോ ബൈഡന്‍. എയര്‍ലൈനുകളില്‍ നിന്നും ട്രാവല്‍ ഇന്‍ഡസ്ട്രിയില്‍ നിന്നുമുള്ള കനത്ത സമ്മര്‍ദ്ദത്തിന് പിന്നാലെയാണ് തീരുമാനം. ഞായറാഴ്ച പുലര്‍ച്ചെ 12:01 മുതല്‍ പുറപ്പെടുന്നതിന് മുമ്പുള്ള കൊവിഡ് -19 അന്താരാഷ്ട്ര എയര്‍ ടെസ്റ്റിംഗ് ആവശ്യകതകള്‍ ബൈഡന്‍ ഭരണകൂടം ഒഴിവാക്കും.

ഇതിന്റെ ആവശ്യകത ഇല്ലെന്ന് ശാസ്ത്രത്തിന്റെയും ഡാറ്റകളുടെയും അടിസ്ഥാനത്തില്‍ നിര്‍ണയിച്ചതിന് ശേഷമാണ് തീരുമാനം. കൊവിഡ് വ്യാപന തോത് പരിശോധിച്ച് പിന്നീട് 90 ദിവസത്തിനുള്ളില്‍ സി ഡി സി ഈ തീരുമാനത്തിന്റെ പുനര്‍മൂല്യനിര്‍ണയം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തിരക്കേറിയ വേനല്‍ക്കാല യാത്രാ സീസണ്‍ ആരംഭിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം വരുന്നത്. പോസിറ്റീവ് ആകുമെന്ന ഭയത്താലും വിദേശത്ത് കുടുങ്ങിപ്പോകുകയും ചെയ്യുമെന്ന ആശങ്ക കാരണവുംം പല അമേരിക്കക്കാരും അന്താരാഷ്ട്ര തലത്തില്‍ യാത്ര ചെയ്യുന്നില്ലെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ പറയുന്നു.

ടെസ്റ്റിംഗ് ആവശ്യകതകള്‍ അസംബന്ധം ആണെന്നും ഒഴിവുസമയവും ബിസിനസ്സ് യാത്രകളും വിഷാദജനകവുമായി തീരുന്നെന്നും അമേരിക്കന്‍ എയര്‍ലൈന്‍സ് ചീഫ് എക്‌സിക്യൂട്ടീവ്, റോബര്‍ട്ട് ഐസോം കഴിഞ്ഞ ആഴ്ച ഒരു കോണ്‍ഫറന്‍സില്‍ പറഞ്ഞിരുന്നു. അമേരിക്കന്‍ എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്ന 75% രാജ്യങ്ങള്‍ക്കും ടെസ്റ്റിംഗ് ആവശ്യകതകളില്ലെന്ന് ഐസോം പറഞ്ഞു.

യാ...മക്കളെ... ഏതാ ലുക്ക്; മൊഞ്ചത്തി ലുക്കുമായി നിഖില വിമല്‍

മാറ്റത്തിനൊപ്പം സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനായി എയര്‍ലൈനുകളുമായി കൂടിയാലോചന നടത്തുന്നതിവ് ബൈഡന്‍ ഭരണകൂടം പദ്ധതിയിടുന്നതായി വൃത്തങ്ങള്‍ പറഞ്ഞു. വളരെ ഫലപ്രദമായ കൊവിഡ് വാക്‌സിനുകളുടെ ഉപയോഗം, ഫലപ്രദമായ ചികിത്സകളുടെ ലഭ്യത എന്നിവ കാരണം കൊവിഡ് ഇപ്പോള്‍ ഒരു പുതിയ ഘട്ടത്തിലേക്ക് മാറിയിരിക്കുന്നു.

ഈ ഓരോ നടപടികളും യുണൈറ്റഡ് സ്റ്റേറ്റ്സിലുടനീളമുള്ള ഗുരുതരമായ രോഗത്തിന്റെയും മരണത്തിന്റെയും അപകടസാധ്യത കുറയ്ക്കുന്നതിന് കാരണമായി എന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറയുന്നത്.

'വീഡിയോ നാളെ പുറത്ത് വിടും', സ്വപ്ന സുരേഷിന് എതിരെ ഷാജ് കിരണും ഇബ്രാഹിമും, കേരളം വിട്ടു'വീഡിയോ നാളെ പുറത്ത് വിടും', സ്വപ്ന സുരേഷിന് എതിരെ ഷാജ് കിരണും ഇബ്രാഹിമും, കേരളം വിട്ടു

ടൂറിസം, ട്രാവല്‍ മേഖലയ്‌ലെ ഉദ്യോഗസ്ഥര്‍ ഈ നടപടി അവസാനിപ്പിക്കാന്‍ ബൈഡന്‍ ഭരണകൂടത്തോട് നേരിട്ട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇത് ഇതിനകം ദുര്‍ബലമായ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുന്നതാണ് കൊവിഡ് പരിശോധനകള്‍ എന്നാണ് എയര്‍ലൈന്‍സ് ഫോര്‍ അമേരിക്ക ചീഫ് നിക്ക് കാലിയോ പറഞ്ഞത്.

cmsvideo
  Covid 19| തുടര്‍ച്ചയായ മൂന്നാം ദിവസം 2000 കടന്ന് കോവിഡ് രോഗികള്‍ | *Kerala
  English summary
  Joe Biden prepares to suspend covid test for air travelers arriving in the US
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X