• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ജോ ബൈഡന്‍-പുടിന്‍ കൂടിക്കാഴ്ച ആരംഭിച്ചു: അതീവ പ്രാധാന്യത്തോടെ ഉറ്റുനോക്കി ഇന്ത്യയും

Google Oneindia Malayalam News

ജനീവ: യുഎസ് പ്രസിഡന്റ് ജോ ബൈഡനും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിൽ നടക്കുന്ന ആദ്യ കൂടിക്കാഴ്ചയ്ക്ക് ജനീവയില്‍ തുടക്കമായി. ജനീവ തടാക കരയിലുള്ള ലാ ഗ്രേഞ്ച് പാർക്കിലെ 18 ാം നൂറ്റാണ്ടിൽ നിർമ്മിച്ച വില്ലയിലാണ് കൂടിക്കാഴ്ച നടക്കുന്നത്. ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായതിന് ശേഷം ഇതാദ്യമായാണ് പുടിനുമായി ചർച്ച നടക്കുന്നത്. ഡൊണാള്‍ഡ് ട്രംപിന്‍റെ കാലത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വശളായിരുന്നു. ഈ സാഹചര്യത്തില്‍ ബൈഡന്‍-പുടിന്‍ കൂടിക്കാഴ്ചയ്ക്ക് വളരേയേറെ പ്രാധന്യമാണ് കല്‍പ്പിക്കുന്നത്.

മണിക്കുട്ടനായിരിക്കുമോ വിന്നര്‍; ഫിറോസ് പറയുന്നു, ലാലേട്ടനില്‍ നിന്നും ആ ഭാഗ്യമുണ്ടായത് എനിക്ക്മണിക്കുട്ടനായിരിക്കുമോ വിന്നര്‍; ഫിറോസ് പറയുന്നു, ലാലേട്ടനില്‍ നിന്നും ആ ഭാഗ്യമുണ്ടായത് എനിക്ക്

ചര്‍ച്ച വളരെ ഫലപ്രദമായിരിക്കുമെന്നാണ് പുടിന്‍ വ്യക്തമാക്കിയത്. മുഖാമുഖം കാണുക എന്നുള്ളത് മറ്റെന്തിനേക്കാളും ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വര്‍ഷങ്ങളായി തുടരുന്ന തര്‍ക്ക വിഷയങ്ങളില്‍ പെട്ടെന്നുള്ള ഒരു പ്രശ്ന പരിഹാരം ഇരു രാജ്യങ്ങളും പ്രതീക്ഷിക്കുന്നില്ല. അതേസമയം രാഷ്ട്ര നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ച കൂടുതൽ സ്ഥിരതയാർന്നതും ബന്ധത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇരുപക്ഷവും വ്യക്തമാക്കുന്നു.

നാലോ അഞ്ചോ മണിക്കൂർ നീണ്ടുനിൽക്കുന്ന ചർച്ചയ്ക്ക് സ്വിസ് പ്രസിഡന്റ് ഗൈ പാർമെലിനാണ് ആതിഥേയന്‍റെ റോള്‍ നിര്‍വഹിക്കുന്നത്. ആയുധ നിയന്ത്രണം, സൈബർ കുറ്റകൃത്യം, ഉക്രെയ്ൻ, ബെലാറസ്, തിരഞ്ഞെടുപ്പ് ഇടപെടൽ, കൊറോണ വൈറസ് മഹാമാരി എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങളുടെ ഒരു റാഫ്റ്റ് ബിഡനും പുടിനും ചർച്ചചെയ്യാൻ സാധ്യതയുണ്ട്.

റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ ജയിൽവാസം സംബന്ധിച്ചുള്ള കാര്യങ്ങള്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഉന്നയിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും ഇത് പൂര്‍ണ്ണമായും തങ്ങളുടെ ആഭ്യന്തര വിഷയം മാത്രമാണെന്ന നിലപാടിലാണ് റഷ്യ. ബൈഡൻ -പുടിൻ ഉച്ചകോടി ഇന്ത്യക്കും നിർണായകമാണ്. റഷ്യയുടെ മേൽ അമേരിക്കന്‍ ഏർപ്പെടുത്തിയിരിക്കുന്ന സൈനിക - വാണിജ്യ ഉപരോധങ്ങളിൽ അയവു വരുത്തുമോയെന്നതാണ് ഇന്ത്യ ഉറ്റുനോക്കുന്നത്.

താജ്മഹല്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു- ചിത്രങ്ങള്‍ കാണാം

റഷ്യയിൽ നിന്നു പുതിയ ആയുധങ്ങൾ വാങ്ങുന്നതിനെതിരെയാണു യുഎസ് ഉപരോധം. റഷ്യയിൽ നിന്ന് എസ്-400 മിസൈൽ പ്രതിരോധസംവിധാനം വാങ്ങാൻ കരറിലേര്‍പ്പെടാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഉപരോധനയത്തിൽ ഇളവു വരുത്തണമെന്ന് ഇന്ത്യ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. നിലവിലെ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാവേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അത്യാവശ്യവുമാണ്.

cmsvideo
  Drink beer and get vaccinated says joe biden

  മാളവിക ശര്‍മയുടെ ഏറ്റവും പുതിയ എച്ച്ഡി ചിത്രങ്ങള്‍ കാണാം

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  Joe Biden-Putin meeting starts: India looks on with utmost importance
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X