ക്ഷമയോടെ കാത്തിരിക്കൂ എന്ന് അമേരിക്കന്‍ ജനതയോട് ജോ ബൈഡന്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നത് വരെ ക്ഷമയോടെ കാത്തിരിക്കാന്‍ അമേരിക്കന്‍ ജനതയോട് ആഹ്വാനം ചെയ്ത് ഡെമോക്രാറ്റിക് സ്ഥാനാര്ഥി് ജോ ബൈഡന്. ഇത് ജനങ്ങളുടെ തീരുമാനമാണ്, ജനങ്ങളാണ് ആരാണ് പ്രസിസഡന്റ് ആവേണ്ടതെന്ന് തീരുമാനിക്കുകയെന്നും ജോ ബൈഡന് പറഞ്ഞു. വോട്ടെണ്ണല്‍ നടപടികള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ് ഉടന്‍ തന്നെ അത് പൂര്‍ത്തിയാകും ബൈഡന് പറഞ്ഞു. ചിലപ്പോള്‍ ജനാധിപത്യത്തില്‍ നമ്മള് ക്ഷമ കാണിക്കേണ്ടിവരുമെന്നും ബൈഡന് ജനങ്ങളോടായി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് ട്രംപ് അനുകൂലികള്‍ അമേരിക്കയില്‍ ഉടനീളം പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ബൈഡന്റെ പ്രതികരണം.
അതേ സമയം തിരഞ്ഞെടുപ്പില്‍ കൃത്രിമം ആരോപിച്ച് വോട്ടെടുപ്പ് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഡൊണാള്‍ഡ് ട്രംപിന്റെ കാമ്പയ്നിങ്ങ് തുടരുകയാണ്. വിസ്കോന്‍സിനിലെ വോട്ടുകള്‍ വീണ്ടും എണ്ണണമെന്നും ട്രംപ് ആവശ്യപ്പെട്ടു.ഫല പ്രഖ്യാപനം അംഗീകരിക്കില്ലെന്ന് പറഞ്ഞ ട്രംപ് അന്തിമ ഫലം സുപ്രീം കോടതി തീരുമാനിക്കുമെന്ന നിലപാടിലാണ്.
നിലവില്‍ ജോര്‍ജിയ ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെണ്ണല്‍ ആണ് ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. നിലവില്‍ 264 ഇലക്ട്രല്‍ വോട്ടുകള്‍ നേടി ഡെമോക്രാറ്രിക് സ്ഥാനാര്‍ഥി ജോ ബൈഡന് വിജയത്തിന് തൊട്ടരികിലാണ്. നിലവിലെ പ്രസിഡന്റും റിപ്പബ്ളിക് സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിന് നിലവില്‍ 214 ഇലക്ട്രല്‍ വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. 270 വോട്ടുകളാണ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി വിജയിക്കാനുള്ള ഭൂരിപക്ഷം. നിലവില്‍ നൊവാഡയില്‍ വിജയിക്കാനായാല്‍ ജോ ബൈഡനു അമേരിക്കന്‍ പ്രസിഡന്റായി വിജയിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നൊവാഡയില്‍ 84 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് ജോ ബൈഡന് മുന്നിലാണ്.