കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന്‍റെ വിവാദ നയം തിരുത്തി ജോ ബൈഡന്‍; കുടിയേറ്റ വിലക്ക് നീക്കി, ഗ്രീന്‍ കാര്‍ഡ് പുനഃസ്ഥാപിച്ചു

Google Oneindia Malayalam News

വാഷിംങ്ടണ്‍: രാജ്യത്തെ കുടിയേറ്റ വിലക്ക് നീക്കി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് മരവിപ്പിച്ചിരുന്ന ഗ്രീന്‍ കാര്‍ഡ് പുനരംരാംഭിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ സമയത്തായിരുന്നു തൊഴിലുകള്‍ അമേരിക്കക്കാര്‍ക്കായി സംരക്ഷിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപ് അമേരിക്കയില്‍ കുടിയേറ്റ വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ വിലക്ക് അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് ജോ ബൈഡന്‍ പുതിയ തീരുമാനം പ്രഖ്യാപിച്ചത്.

ജോ ബൈഡന്‍റെ തീരുമാനം ഇന്ത്യക്കാരുൾപ്പടെ നിരവധി പേർക്ക് ആശ്വാസമാകു. മാര്‍ച്ച് 31 വരെയായിരുന്നു ഡൊണാള്‍ഡ് ട്രംപ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. കൊവിഡ് പ്രതിസന്ധി സമയത്ത് അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുന്നതിനുള്ള മാർഗം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ളവര്‍ പ്രവേശിക്കുന്നത് തടയലാണെന്ന ട്രംപിന്‍റെ വാദത്ത തള്ളിക്കൊണ്ട് നിരോധനം "അമേരിക്കയുടെ താൽപ്പര്യങ്ങൾ മുന്നോട്ട് വെക്കുന്നതല്ല" എന്ന് ബൈഡന്‍ പറഞ്ഞു.

 biden

പ്രസിഡന്റ് രാംനാഥ് കോവിന്ദ് സര്‍ദാര്‍ പട്ടേല്‍ സ്‌പോര്‍ട്‌സ് എന്‍ക്ലേവും നരേന്ദ്രമോദി സ്‌റ്റേഡിയവും ഉദ്ഘാടനം ചെയ്യുന്നു, ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
US President Joe Biden excludes Democrats with RSS-BJP links

കുടിയേറ്റ നിരോധനം അമേരിക്കയെ ദോഷകരമായി ബാധിക്കുന്നു, യുണൈറ്റഡ് സ്റ്റേറ്റ്സിലെ ചില കുടുംബാംഗങ്ങളെയും നിയമപരമായ സ്ഥിര താമസക്കാരെയും അവരുടെ കുടുംബങ്ങളുമായി ഒത്തുചേരുന്നതില്‍ നിന്നും ഇത് തടയുന്നു. ഇത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അധികാരമേറ്റയുടന്‍ തന്നെ ട്രംപിന്‍റെ കുടിയേറ്റ നയം ഉള്‍പ്പടേയുള്ള തീരുമാനങ്ങള്‍ പിന്‍വലിക്കാനുള്ള നടപടികള്‍ ജോ ബൈഡന്‍ ആരംഭിച്ചിരുന്നു.

ആലപ്പുഴയിലെ ആര്‍ എസ്എ സ് പ്രവര്‍ത്തകന്റെ കൊലപാതകം; ആറ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ആലപ്പുഴയിലെ ആര്‍ എസ്എ സ് പ്രവര്‍ത്തകന്റെ കൊലപാതകം; ആറ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സഞ്ജയ് ലീല ബൻസാലിയുടെ പിറന്നാൾ പാർട്ടി ആഘോഷമാക്കി താരങ്ങൾ- ചിത്രങ്ങൾ കാണാം

English summary
Joe Biden reverses Trump's controversial policy; Immigration ban lifted and green card reinstated
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X