ജോ ബൈഡന്റെ നായ 'കമാന്‍ഡര്‍' ഇനി വൈറ്റ് ഹൗസിന് പുറത്ത്; മാറ്റിയതിന്റെ കാരണം ഇതാണ്
വാഷിംഗടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നായ കമാന്‍ഡര്‍ ഏറെ പ്രശസ്തനാണ്. നായയെ നടത്തിക്കാന്‍ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളൊക്കെ നേരത്തെ വൈറലായതാണ്. എന്നാല്‍ ഇപ്പോള്‍ കമാന്‍ഡറെ വൈറ്റ് ഹൗസില്‍ നിന്ന് മാറ്റിയിരിക്കുകയാണ്. പുറത്താക്കി എന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ എങ്ങോട്ടാണ് മാറ്റേണ്ടത് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്ക് ഇതുവരെ വിശദീകരണം ലഭിച്ചിട്ടില്ല.
വൈറ്റ് ഹൗസില്‍ നിരവധി തവണ സ്റ്റാഫുകളെ കമാന്‍ഡര്‍ കടിച്ച സംഭവങ്ങളുണ്ടായിരുന്നു. ഇതാണ് വൈറ്റ് ഹൗസില്‍ നിന്ന് കമാന്‍ഡറെ മാറ്റാനുള്ള കാരണം. എന്നാല്‍ എവിടേക്ക് മാറ്റണമെന്ന കാര്യത്തില്‍ മാത്രം തീരുമാനം ഉണ്ടായിട്ടില്ല. യുഎസ് പ്രസിഡന്റിന്റെ നായ വൈറ്റ് ഹൗസില്‍ നിന്ന് മാറ്റുന്നത് ഇത് ആദ്യമായിട്ടാണ്. ബൈഡന്റെ രണ്ട് വയസ്സുള്ള നായയാണ് കമാന്‍ഡര്‍. സ്റ്റാഫുകളെ എല്ലാം ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായ കടിക്കാറുള്ളത്. പതിനൊന്ന് തവണയാണ് വൈറ്റ് ഹൗസ് ജീവനക്കാരെ കമാന്‍ഡര്‍ കടിച്ചിരിക്കുന്നത്.

നിലവില്‍ വൈറ്റ് ഹൗസില്‍ അല്ല കമാന്ഡറുള്ളത്. മറ്റ് നടപടികള്‍ പരിശോധിച്ച് കൊണ്ടിരിക്കുകയാണെന്നും പ്രഥമ വനിത ജില് ബൈഡന്റെ വക്താവ് എലിസബത്ത് അല്ക്സാണ്ടര് പറഞ്ഞു. ഈ നായ വൈറ്റ് ഹൗസിലും, ബൈഡന്റെ ഡെലവേറിലെ വസതിയിലും വെച്ച് സുരക്ഷാ ഗാര്‍ഡുകളെ കടിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ഒരു രഹസ്യന്വേഷണ സേന ഉദ്യോഗസ്ഥനെ കമാന്‍ഡര്‍ കടിച്ചിരുന്നു.
തുടര്‍ന്ന് ഇയാള്‍ ചികിത്സ വേണ്ടി വന്നിരുന്നു.പ്രസിഡന്റിനും പ്രഥമ വനിതയ്ക്കും വൈറ്റ് ഹൗസില്‍ ജോലി ചെയ്യുന്ന സ്റ്റാഫിന്റെ സുരക്ഷയുടെ കാര്യത്തില്‍ വലിയ ശ്രദ്ധയുണ്ടെന്ന് ജില് ബൈഡന്റെ വക്താവ് എലിസബത്ത് വ്യക്തമാക്കി. യുഎസ് സീക്രട്ട് സര്‍വീസിന്റെ പിന്തുണയ്ക്കും ക്ഷമയ്ക്കും നന്ദി. പരിഹാരങ്ങള്‍ക്കായി ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കമാന്‍ഡര്‍ വൈറ്റ് ഹൗസ് ക്യാമ്പസില്‍ ഇല്ല.
അടുത്തതായി ചെയ്യേണ്ട കാര്യങ്ങള്‍ പരിശോധിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. നിലവില്‍ എവിടെയാണ് കമാന്‍ഡര്‍ ഉള്ളതെന്ന് എലിസബത്ത് വെളിപ്പെടുത്തിയിട്ടില്ല. അതേസമയം സിഎന്‍എന്നാണ് ബൈഡന്റെ നായ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെ പലതവണ കടിച്ച കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. യഥാര്‍ത്ഥത്തില്‍ ഇതിനേക്കാള്‍ കൂടുതല്‍ തവണ കമാന്‍ഡര്‍ ഉദ്യോഗസ്ഥരെ കടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിലൊരു ജീവനക്കാരനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടി വന്നിരുന്നു.
എന്നാല്‍ വീടുകള്‍ താമസിക്കുന്നതിന്റെ സ്ട്രെസ്സാണ് നായ ഇത്തരത്തില്‍ കടിക്കാന്‍ കാരണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരിന് ഷോണ്‍ പിയറെ പറഞ്ഞു. പുതിയ പരിശീലന രീതികള്‍ കമാന്‍ഡറെ പരിശീലിപ്പിക്കുന്നതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. നായയുടെ കടിയേല്‍ക്കാതിരിക്കാന്‍ സ്റ്റീല്‍ കൊണ്ട് കാലില്‍ ഷീല്‍ഡായി ഉപയോഗിക്കുന്ന രീതിയും ഉദ്യോഗസ്ഥര്‍ പരീക്ഷിച്ചിരുന്നു. 2021ല്‍ കമാന്‍ഡറെ വൈറ്റ് ഹൗസിന് പുറത്തേക്ക് അയച്ചിരുന്നു. ബൈഡന്റ് സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു ഇവ താമസിച്ചിരുന്നത്. കൂടുതല്‍ പരിശീലനവും ആ സമയത്ത് നല്‍കിയിരുന്നു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications