കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോ ബൈഡന്റെ സ്ഥാനാരോഹണം ബുധനാഴ്ച; ചടങ്ങിന് സുരക്ഷാ ഭീഷണിയില്ലെന്ന് ഇന്റലിജെൻസ്

Google Oneindia Malayalam News

വാഷിംഗ്ടൺ; അമേരിക്കയുടെ 46-ാം പ്രസിഡന്റായി ജോ ബൈഡന്‍ ബുധനാഴ്ച സ്ഥാനമേല്‍ക്കും.കനത്ത സുരക്ഷയാണ് ചടങ്ങുകൾക്ക് മുന്നോടിയായി കാപിറ്റോൾ മന്ദിരം ഉൾപ്പെടെയുള്ള മേഖലകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ട്രംപ് അനുകൂലികളുടെ കാപിറ്റോൾ കലാപത്തെ തുടർന്ന് 2001 സപ്തംബർ 11 ലെ ഭീകരാത്രമണത്തിന് ശേഷമുള്ള ഏറ്റവും ശക്തമായ സുരക്ഷാ സന്നാഹങ്ങളാണ് വാഷിംഗ്ടണിൽ ഏർപ്പെടുത്തിയിരിക്കുന്നത്. നാഷ്ണൽ ഗാർഡിലെ 25,000 അംഗങ്ങളെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.

biden nd trump

അതേസമയം നിലവിൽ ആശങ്കപെടേണ്ട സാഹചര്യം ഒന്നുമില്ലെന്ന് പ്രതിരോധ സെക്രട്ടറി ക്രിസ്റ്റർ മില്ലർ പ്രതികരിച്ചു. സുപ്രധാന ചടങ്ങുകൾക്ക് ഇത്തരത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്താറുണ്ട്. അതേസമയം ഇപ്പോഴത്തെ സൈനിക വിന്യാസം അതീവ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.സത്യപ്രതിജ്ഞ ചടങ്ങിനിടെ സുരക്ഷാ ഭീഷണി ഉയരാനുള്ള സാഹചര്യം ഉള്ളതിനാല്‍ കനത്ത ജാഗ്രത പുലർത്തണമെന്ന നിർദ്ദേശം സുരക്ഷാ ഉദ്യോഗസ്ഥർക്ക് നൽകിയതായി യുഎസ് സൈനിക സെക്രട്ടറി റയാൻ മക്കാർത്തി പ്രതികരിച്ചു. എന്നാൽ അക്രമണം നടക്കാൻ സാധ്യത ഉള്ള തരത്തിലുള്ള യാതാരു തെളിവുകളും ലഭിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി.

കാപ്പിറ്റോളില്‍ നടന്ന ആക്രമണത്തിന് സമാനമായ ആക്രമണം ബൈഡന്‍ സ്ഥാനമേറ്റെടുക്കുന്ന ദിവസവും ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് വിവിധ ഫെഡറൽ ഇന്റലിജെൻസ് ഏജൻസികൾ യുഎസ് സർക്കാരിന് മുന്നറിയിപ്പ് നൽകിയരുന്നു. സുരക്ഷാ സൈനികരിൽ നിന്നു പോലും ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്നും ഇതിനാൽ അതീവ ജാഗ്രത പാലിക്കണമെന്നുമാണ് എഫ്ബിഐ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്., സ്ഥാനാരോഹണച്ചടങ്ങിനിടെ ആക്രമണം നടത്താൻ സാധ്യതയുള്ള 200 പേരെ എഫ്ബിഐ തിരിച്ചറിഞ്ഞതായി ബ്രിട്ടീഷ് വാര്‍ത്താ ചാനലായ സ്കൈ ന്യൂസ് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.

പി ശ്രീരാമകൃഷ്ണനെ പൂട്ടാനുറച്ച് കോൺഗ്രസ്; പൊന്നാനി സീറ്റ് ലീഗുമായി വെച്ച് മാറും.. നിർണായക നീക്കംപി ശ്രീരാമകൃഷ്ണനെ പൂട്ടാനുറച്ച് കോൺഗ്രസ്; പൊന്നാനി സീറ്റ് ലീഗുമായി വെച്ച് മാറും.. നിർണായക നീക്കം

അഴിക്കോട് കോട്ട തിരിച്ച് പിടിക്കാൻ രണ്ടും കൽപ്പിച്ച് സിപിഎം, നികേഷ് കുമാറിനെ ഇറക്കും? സാഹചര്യം അനുകൂലമെന്ന്അഴിക്കോട് കോട്ട തിരിച്ച് പിടിക്കാൻ രണ്ടും കൽപ്പിച്ച് സിപിഎം, നികേഷ് കുമാറിനെ ഇറക്കും? സാഹചര്യം അനുകൂലമെന്ന്

English summary
Joe Biden's oath taking on Wednesday; Strict security, Deployed 25,000 National Guards
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X