Get Updates
Get notified of breaking news, exclusive insights, and must-see stories!

'വെറും ഒരു ചുംബനമല്ലേ'; ബൈഡന്റെ ഭാര്യയെ ചുംബിച്ച് കമലഹാരിസിന്റെ ഭര്‍ത്താവ്, വൈറല്‍ വീഡിയോ

ഒട്ടേറെ പ്രതിനിധികള്‍ അടുത്ത് നില്‍ക്കുമ്പോഴാണ് ഇരുവരും ചുംബിച്ചത്. ഇത് കണ്ട് ചുറ്റും നിന്നവര്‍ കയ്യിടിക്കുകയും ചെയ്തു

viral

വാഷിംഗ്ടണ്‍: കാപ്പിറ്റോള്‍ ഹില്ലില്‍ സ്റ്റേറ്റ് ഓഫ് യൂണിയന്‍ പ്രസംഗത്തിന് മുന്നോടിയായി യുഎസ് പ്രഥമ വനിത ജില്‍ ബൈഡന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ഭര്‍ത്താവ് ഡഗ് എംഹോഫിന്റെയും ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

പ്രസംഗത്തിന് മുന്നോടിയായി ജില്‍ ബൈഡന്‍ കാമല ഹാരിസിന്റെ ഭര്‍ത്താവിനെ ചുംബിക്കുന്നതാണ് വീഡിയോയിലുള്ളത്. കാപ്പിറ്റോള്‍ ഹില്ലില്‍ പ്രസിഡന്റ് ബൈഡന്‍ തന്റെ രണ്ടാമത്തെ സ്റ്റേറ്റ് ഓഫ് യൂണിയന്‍ പ്രസംഗം നടത്തിയിരുന്നു. ഈ സമയചത്തുള്ള വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

യു എസ് ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതിന് ശേഷമുള്ള ബൈഡന്റെ ആദ്യ പ്രസംഗമാണിത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തിയത്. ജില്‍ ബൈഡന്‍ കമല ഹാരിസിന്റെ ഭര്‍ത്താവിന്റെ ചുണ്ടില്‍ ചുംബിച്ചു എന്നാണ് വീഡിയോ പങ്കുവച്ച് കൊണ്ട് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്.

ഒട്ടേറെ പ്രതിനിധികള്‍ അടുത്ത് നില്‍ക്കുമ്പോഴാണ് ഇരുവരും ചുംബിച്ചത്. ഇത് കണ്ട് ചുറ്റും നിന്നവര്‍ കയ്യിടിക്കുകയും ചെയ്തു,. ഇതിന് പിന്നാലെയാണ് വീഡിയോ ട്വിറ്ററില്‍ വൈറലായത്. യു എസ് ഹൗസില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതിന് ശേഷം ആദ്യമായാണ് ബൈഡന്‍ സ്റ്റേറ്റ് ഓഫ് യൂണിയനെ അബിസംബോധന ചെയ്ത് സംസാരിച്ചത്.

റിപ്പബ്ലിക്കന്‍മാരോട് പിന്തുണ ആവശ്യപ്പെട്ട ബൈഡന്‍ സമ്പദ് വ്യവസ്ഥ മുന്നോട്ട് തന്നെയാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും ഭൂമിയിസെ ഏതൊരു രാജ്യത്തേക്കാളും മികച്ച നിലയിലാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിന്റെ വ്യാപനത്തിലും പുടിന്റെ യുക്രെയിന്‍ അധിനിവേശത്തിലും ബൈഡന്‍ നിരാശ പ്രകടിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+