കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപ് യുഎസ് തിരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ ശ്രമിക്കും... അധികാരത്തില്‍ തുടരാന്‍, ബൈഡന്‍ പറയുന്നത്!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് ഈ വര്‍ഷം നടക്കേണ്ട യുഎസ് തിരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ ശ്രമിക്കുമെന്ന് ജോ ബൈഡന്‍. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവുമെന്ന് ഉറപ്പുള്ള നേതാവാണ് ബൈഡന്‍. ജനപ്രീതിയില്‍ ട്രംപിനേക്കാള്‍ മുന്‍നിരയിലാണ് ബൈഡന്റെ സ്ഥാനം. ഇതിനിടെയാണ് അദ്ദേഹം ട്രംപ് തിരഞ്ഞെടുപ്പ് മാറ്റിവെക്കുമെന്ന് പ്രവചിച്ചിരിക്കുന്നത്. നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബൈഡനാണ് ട്രംപിന്റെ മുഖ്യ എതിരാളിയാവേണ്ടയാള്‍. കൊറോണവൈറസിന്റെ പേരിലായിരിക്കും ട്രംപ് അത്തരമൊരു നീക്കത്തെ ന്യായീകരിക്കാന്‍ പോകുന്നതെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. നിലവില്‍ അമേരിക്ക ഏറ്റവും പ്രതിസന്ധി നേരിടുന്ന ഘട്ടമാണ്.

1

ട്രംപും റഷ്യക്കാരും തമ്മില്‍ ബന്ധമുണ്ട്. വോട്ടെടുപ്പില്‍ ട്രംപ് റഷ്യയുടെ ഇടപെടല്‍ ആവശ്യപ്പെടുമെന്നും ബൈഡന്‍ പറഞ്ഞു. എന്റെ വാക്കുകള്‍ കുറിച്ച് വെക്കുക, ഈ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അനിശ്ചിതകാലത്തേക്ക് നീട്ടാനുള്ള എല്ലാ സാധ്യതയുമുണ്ട്. ഇപ്പോള്‍ അത് നടത്താനുള്ള സമയല്ലെന്ന് അദ്ദേഹം പറയും. ട്രംപിന് അത്തരമൊരു നീക്കം വിജയിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. യുഎസ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് തിയതിക്കായി ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് ഒരിക്കലും തിരഞ്ഞെടുപ്പ് തിയതി മാറ്റിവെക്കാന്‍ അനുവദിക്കില്ലെന്നും ബൈഡന്‍ പറഞ്ഞു. യുഎസ് കോണ്‍ഗ്രസില്‍ ഡെമോക്രാറ്റുകള്‍ക്കാണ് ആധിപത്യമുള്ളത്.

അതേസമയം തിരഞ്ഞെടുപ്പ് നീട്ടിവെക്കാനുള്ള പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാം. ഭരണഘടനാ വെല്ലുവിളി കൂടിയാണിത്. ആറ് മാസമാണ് ഇനി തിരഞ്ഞെടുപ്പിനുള്ളത്. ട്രംപ് നേരത്തെ തന്നെ തിരഞ്ഞെടുപ്പ് ചൂടിലേക്ക് വീണിരിക്കുകയാണ്. ചൈനയെ നിരന്തരം ആക്രമിക്കുന്നത് ഇതേ ലക്ഷ്യത്തോടെയാണ്. കൊറോണവൈറസിനെ നേരിടുന്നതില്‍ തനിക്കുണ്ടായ വീഴ്ച്ചകളെ ചൈനയിലേക്ക് വഴിതിരിച്ച് വിടാനാണ് ട്രംപിന്റെ ശ്രമം. എന്നാല്‍ ട്രംപ് ചൈനയെ ബലിയാടാക്കുകയാണ് എന്ന് ഡെമോക്രാറ്റുകള്‍ ആരോപിക്കുന്നു. ഇതിന് പുറമേ രാജ്യത്തെ തൊഴിലില്ലാത്തവരുടെ എണ്ണം 26.4 മില്യണായി ഉയര്‍ന്നതും ട്രംപിനുള്ള വെല്ലുവിളിയാണ്.

യുഎസ്സില്‍ നിരവധി സംസ്ഥാനങ്ങള്‍ പ്രൈമറി പോരാട്ടങ്ങള്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ മാറ്റിയിരുന്നു. ഇതാണ് തിരഞ്ഞെടുപ്പ് മാറ്റിവെക്കുമെന്ന പ്രചാരണത്തിന് പിന്നില്‍. ബാലറ്റില്‍ ഇല്ലാതെയും, മെയില്‍ ഇന്‍ വോട്ടിംഗും പരീക്ഷിക്കാമെന്നാണ് വാദങ്ങള്‍. എന്നാല്‍ ഇവയില്‍ തട്ടിപ്പ് നടക്കാനുള്ള സാധ്യതയുണ്ടെന്ന് പറഞ്ഞ് ട്രംപ് തള്ളിയിരുന്നു. അതേസമയം കൊറോണവൈറസ് സംബന്ധിച്ച് നിത്യേന മാധ്യമങ്ങളെ കാണുന്ന ട്രംപ്, ഈ ചടങ്ങ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ബൈഡനെതിരെ വരെ ആരോപണങ്ങള്‍ ഉന്നയിച്ചത് വലിയ പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്.

English summary
joe biden says trump will postpone us election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X