കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയ്‌ക്കെതിരായ ട്രംപിന്റെ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി ബൈഡന്‍, ഇന്ത്യാ ബന്ധത്തിന് ഊന്നല്‍

Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ വിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന്‍. ഇന്ത്യയുമായുള്ള സഹകരണത്തിനും പങ്കാളിത്തത്തിനും താനും കമല ഹാരിസും ഏറെ പ്രാധാന്യവും മൂല്യവും നല്‍കുന്നു എന്ന് ബൈഡന്‍ പറഞ്ഞു. ഇന്ത്യ മലിനമാണ് എന്നാണ് ട്രംപ് പറയുന്നത്. ഇങ്ങനെ അല്ല സൗഹൃദ രാജ്യങ്ങളെ കുറിച്ച് സംസാരിക്കേണ്ടത്. കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇങ്ങനെയല്ല പരിഹാരം കാണേണ്ടതെന്നും ബൈഡന്‍ പറഞ്ഞു.

tr

ചൈന, ഇന്ത്യ, റഷ്യ എന്നീ രാജ്യങ്ങളെയാണ് വായു മലിനീകരണ വിഷയത്തില്‍ ട്രംപ് കുറ്റപ്പെടുത്തിയിരുന്നത്. റഷ്യയും ചൈനയും അമേരിക്കയുമായി ഇടഞ്ഞുനില്‍ക്കുന്ന രാജ്യങ്ങളാണെങ്കില്‍ ഇന്ത്യ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നവരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും ഈ ബന്ധം പലപ്പോഴും ഊന്നിപ്പറയുകയും ചെയ്തിരുന്നു. എന്നിട്ടും ഇന്ത്യയെ മോശമാക്കി ചിത്രീകരിച്ചത് സോഷ്യല്‍ മീഡിയയിലും മറ്റും വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബൈഡന്റെ വിമര്‍ശനം. ടെന്നിസ്സിയില്‍ നടന്ന അവസാനവട്ട സംവാദത്തിലാണ് ട്രംപ് ഇന്ത്യയ്‌ക്കെതിരെ പരാമര്‍ശം നടത്തിയത്.

സുരേഷ് ഗോപി പാലായില്‍; മാണി സി കാപ്പനുമായി കൂടിക്കാഴ്ച, അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുസുരേഷ് ഗോപി പാലായില്‍; മാണി സി കാപ്പനുമായി കൂടിക്കാഴ്ച, അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു

ജോസിനെ അമ്പരപ്പിച്ച് ജോസഫിന്റെ നീക്കം; മാണിയുടെ വിശ്വസ്തന്‍ കളംമാറി, യുഡിഎഫ് ചെയര്‍മാനാകുംജോസിനെ അമ്പരപ്പിച്ച് ജോസഫിന്റെ നീക്കം; മാണിയുടെ വിശ്വസ്തന്‍ കളംമാറി, യുഡിഎഫ് ചെയര്‍മാനാകും

ഇന്ത്യയുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നത് ഒബാമ-ബൈഡന്‍ ഭരണ കാലത്താണ്. ഈ ബന്ധം വീണ്ടും സ്ഥാപിക്കാന്‍ ബൈഡന്‍-ഹാരിസ് ഭരണകാലത്തിന് സാധിക്കും. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യയുമായി കൈകോര്‍ത്ത് ഭീകരതക്കെതിരായ പോരാട്ടം തുടരും. മേഖലയുടെ സമാധാനത്തിനും സുസ്ഥിരതയ്ക്കും ഊന്നല്‍ നല്‍കും. ചൈനയോ മറ്റേത് രാജ്യങ്ങളോ അയല്‍രാജ്യങ്ങള്‍ക്കെതിരെ ഭീഷണി മുഴക്കുമ്പോള്‍ സമാധാനത്തിന് വേണ്ടി ഇടപെടും. ഇന്ത്യയിലെയും അമേരിക്കയിലേയും മധ്യവര്‍ഗത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കും. കാലാവസ്ഥാ വ്യതിയാനം, ആരോഗ്യം, ഭീകരത, ആണവ നിര്‍വ്യാപനം തുടങ്ങിയ കാര്യങ്ങളിലെല്ലാം ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി.

English summary
Joe Biden slammed Donald Trump for his comment on India’s air pollution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X