എന്തുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റുമാര്‍ ജനുവരി 20ന് അധികാരമേല്‍ക്കുന്നു; കാരണം ഇതാണ്
വാഷിംഗ്ടണ്‍: അമേരിക്കയുടെ 46ാം പ്രസിഡന്റായി ജോ ബൈഡനും 49ാം വൈസ് പ്രസിഡന്റായി കമല ഹാരിസും നാളെ (ജനുവരി 20) സത്യപ്രതിജ്ഞ ചെയ്യുകയാണ്. അമേരിക്കയുടെ പ്രസിഡന്റുമാര്‍ അധികാരമേല്‍ക്കുന്നതിന് എന്തുകൊണ്ടാണ് ജനുവരി 20 എന്ന തീയ്യതി നിശ്ചയിച്ചിരിക്കുന്നതെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? 1937 മുതലാണ് അമേരിക്കയുടെ പ്രസിഡന്റുമാര്‍ ജനവരി 20ന് സത്യപ്രതിജ്ഞ ചെയ്യാന്‍ ആരംഭിച്ചത്. അന്ന് ഫ്രാങ്കളിന്‍ ഡി റൂസ്വെല്ട്ടായിരുന്നു പ്രസിഡന്റായി ചുമതലയേറ്റത്.

1937ന് മുമ്പ് മാര്‍ച്ച് നാലിനായിരുന്നു പ്രസിഡന്റ് പദവിയിലേക്ക് തിരഞ്ഞെടുക്കുന്നവര്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടടുത്ത വര്‍ഷം, അതായത് തിരഞ്ഞെടുപ്പ് കഴിഞ്ഞ് നാലോ അഞ്ചോ മാസം കഴിഞ്ഞ് പുതിയ ഭരണകൂടം ചുമതലയേറ്റിരുന്നത്. ഈ കാലയളവിലാണ് പ്രസിഡന്റ് തങ്ങളുടെ ഭരണകൂടത്തിലേക്ക് ആവശ്യമായ അംഗങ്ങളെ നിയമിച്ചിരുന്നത്. എന്നാല്‍ ഈ കാലയളവ് പിന്നീട് പല പ്രശ്നങ്ങളും സൃഷ്ടിച്ചു. തുടര്‍ന്നാണ് മാര്‍ച്ച് 4 എന്ന തീയതി ജനുവരി 20ലേക്ക് കുറച്ചത്.
1933 ജനുവരി 23 ന് യുഎസ് ഭരണഘടനയുടെ ഇരുപതാം ഭേദഗതി ഈ തീയതി നിര്‍ദ്ദേശിക്കുകയും അംഗീകരിക്കുകയും ചെയ്തു. ആ വര്‍ഷം ഒക്ടോബറില്‍ പ്രാബല്യത്തില്‍ വന്ന ഭേദഗതി സത്യപ്രതിജ്ഞ ദിനം ജനുവരി 20 ലേക്ക് മാറ്റി, കൂടാതെ പുതിയ കോണ്‍ഗ്രസിന്റെ ആദ്യ മീറ്റിംഗ് ജനുവരി 3ന് ചേരാനും തീരുമാനിച്ചു. നിലവിലെ പ്രസിഡന്റും വൈസ് പ്രസിഡന്റും ജനുവരി 20 ന് രാത്രി 11:59:59 വരെ തുടരും, അതിനുശേഷം അധികാരം പുതിയ അഡ്മിനിസ്ട്രേഷനിലേക്ക് മാറുന്നു.
അതേസമയം, ജോ ബൈഡനും കമല ഹാരിസും അധികാരമേറ്റെടുക്കുന്ന പശ്ചാത്തലത്തില്‍ വലിയ സുരക്ഷാ ക്രമീകരണമാണ് അമേരിക്കയില്‍ സൈന്യം ഒരുക്കിയിരിക്കുന്നത്. പാര്‍ലമെന്റ് മന്ദിരമായ യുഎസ് കാപ്പിറ്റോളിന് 25000 നാഷ്ണല്‍ ഗാര്‍ഡുകളെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ നൂറുകണക്കിന് പോലീസുകാരും, മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. ക്യാപ്പിറ്റോള്‍ മമ്ദിരത്തെ കൂടാതെ വൈറ്റ് ഹൗസ്, പെന്‍സില്‍വേനിയ അവന്യുവിന്റെ പ്രധാനഭാഗങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പല ഭാഗങ്ങളിലും എട്ടടിയോളം ഉയരത്തിലാണ് കൂറ്റന്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
Recommended Video
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications