കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റുമാര്‍ ജനുവരി 20ന് അധികാരമേല്‍ക്കുന്നു; കാരണം ഇതാണ്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയുടെ 46ാം പ്രസിഡന്റായി ജോ ബൈഡനും 49ാം വൈസ് പ്രസിഡന്റായി കമല ഹാരിസും നാളെ (ജനുവരി 20) സത്യപ്രതിജ്ഞ ചെയ്യുകയാണ്. അമേരിക്കയുടെ പ്രസിഡന്റുമാര്‍ അധികാരമേല്‍ക്കുന്നതിന് എന്തുകൊണ്ടാണ് ജനുവരി 20 എന്ന തീയ്യതി നിശ്ചയിച്ചിരിക്കുന്നതെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? 1937 മുതലാണ് അമേരിക്കയുടെ പ്രസിഡന്റുമാര്‍ ജനവരി 20ന് സത്യപ്രതിജ്ഞ ചെയ്യാന്‍ ആരംഭിച്ചത്. അന്ന് ഫ്രാങ്കളിന്‍ ഡി റൂസ്വെല്‍ട്ടായിരുന്നു പ്രസിഡന്റായി ചുമതലയേറ്റത്.

joe biden

1937ന് മുമ്പ് മാര്‍ച്ച് നാലിനായിരുന്നു പ്രസിഡന്റ് പദവിയിലേക്ക് തിരഞ്ഞെടുക്കുന്നവര്‍ സത്യപ്രതിജ്ഞ ചെയ്തിരുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടടുത്ത വര്‍ഷം, അതായത് തിരഞ്ഞെടുപ്പ് കഴിഞ്ഞ് നാലോ അഞ്ചോ മാസം കഴിഞ്ഞ് പുതിയ ഭരണകൂടം ചുമതലയേറ്റിരുന്നത്. ഈ കാലയളവിലാണ് പ്രസിഡന്റ് തങ്ങളുടെ ഭരണകൂടത്തിലേക്ക് ആവശ്യമായ അംഗങ്ങളെ നിയമിച്ചിരുന്നത്. എന്നാല്‍ ഈ കാലയളവ് പിന്നീട് പല പ്രശ്‌നങ്ങളും സൃഷ്ടിച്ചു. തുടര്‍ന്നാണ് മാര്‍ച്ച് 4 എന്ന തീയതി ജനുവരി 20ലേക്ക് കുറച്ചത്.

1933 ജനുവരി 23 ന് യുഎസ് ഭരണഘടനയുടെ ഇരുപതാം ഭേദഗതി ഈ തീയതി നിര്‍ദ്ദേശിക്കുകയും അംഗീകരിക്കുകയും ചെയ്തു. ആ വര്‍ഷം ഒക്ടോബറില്‍ പ്രാബല്യത്തില്‍ വന്ന ഭേദഗതി സത്യപ്രതിജ്ഞ ദിനം ജനുവരി 20 ലേക്ക് മാറ്റി, കൂടാതെ പുതിയ കോണ്‍ഗ്രസിന്റെ ആദ്യ മീറ്റിംഗ് ജനുവരി 3ന് ചേരാനും തീരുമാനിച്ചു. നിലവിലെ പ്രസിഡന്റും വൈസ് പ്രസിഡന്റും ജനുവരി 20 ന് രാത്രി 11:59:59 വരെ തുടരും, അതിനുശേഷം അധികാരം പുതിയ അഡ്മിനിസ്‌ട്രേഷനിലേക്ക് മാറുന്നു.

അതേസമയം, ജോ ബൈഡനും കമല ഹാരിസും അധികാരമേറ്റെടുക്കുന്ന പശ്ചാത്തലത്തില്‍ വലിയ സുരക്ഷാ ക്രമീകരണമാണ് അമേരിക്കയില്‍ സൈന്യം ഒരുക്കിയിരിക്കുന്നത്. പാര്‍ലമെന്റ് മന്ദിരമായ യുഎസ് കാപ്പിറ്റോളിന് 25000 നാഷ്ണല്‍ ഗാര്‍ഡുകളെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ നൂറുകണക്കിന് പോലീസുകാരും, മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. ക്യാപ്പിറ്റോള്‍ മമ്ദിരത്തെ കൂടാതെ വൈറ്റ് ഹൗസ്, പെന്‍സില്‍വേനിയ അവന്യുവിന്റെ പ്രധാനഭാഗങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പല ഭാഗങ്ങളിലും എട്ടടിയോളം ഉയരത്തിലാണ് കൂറ്റന്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

Recommended Video

cmsvideo
Joe Biden appoints Kashmir-origin Sameera Fazili to National Economic Council

കോഴിക്കോട് അടിമുടി മാറ്റവുമായി സിപിഎം, മുഹമ്മദ് റിയാസ് ബേപ്പൂരിലേക്ക്, ബാലുശ്ശേരിയില്‍ സച്ചിന്‍ ദേവ്കോഴിക്കോട് അടിമുടി മാറ്റവുമായി സിപിഎം, മുഹമ്മദ് റിയാസ് ബേപ്പൂരിലേക്ക്, ബാലുശ്ശേരിയില്‍ സച്ചിന്‍ ദേവ്

മുല്ലപ്പള്ളിയുടെ അധ്യക്ഷസ്ഥാനം തെറിക്കും... കൊയിലാണ്ടിയിലും കൊടുവള്ളിയിലും അല്ല, കല്‍പറ്റയില്‍ മത്സരിക്കുംമുല്ലപ്പള്ളിയുടെ അധ്യക്ഷസ്ഥാനം തെറിക്കും... കൊയിലാണ്ടിയിലും കൊടുവള്ളിയിലും അല്ല, കല്‍പറ്റയില്‍ മത്സരിക്കും

കേരളത്തിൽ പിടിമുറുക്കണം; രണ്ടും കൽപ്പിച്ച് ബിജെപി കേന്ദ്ര നേതൃത്വം, കളി വമ്പൻ ലക്ഷ്യങ്ങൾ മുന്നിൽകണ്ട്കേരളത്തിൽ പിടിമുറുക്കണം; രണ്ടും കൽപ്പിച്ച് ബിജെപി കേന്ദ്ര നേതൃത്വം, കളി വമ്പൻ ലക്ഷ്യങ്ങൾ മുന്നിൽകണ്ട്

English summary
Joe Biden swearing-in: Why US presidents sworn-in on January 20, This is the reason
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X