കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോ ബൈഡന്‍ ടീം; ആന്റണി ബ്ലിങ്കൻ യുഎസ് വിദേശകാര്യ സെക്രട്ടറിയായേക്കും

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡൻ ആന്റണി ബ്ലിങ്കനെ സ്റ്റേറ്റ് സെക്രട്ടറിയായി നാമനിർദ്ദേശം ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്. ജോ ബൈഡന്‍ ക്യാമ്പിലെ സ്രോതസ്സുകളെ ഉദ്ധരിച്ചാണ് യുഎസ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. 58 കാരനായ ബ്ലിങ്കൻ ഒബാമ ഭരണകാലത്ത് ഡെപ്യൂട്ടി സെക്രട്ടറി, ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബ്ലിങ്കന്‍ സ്റ്റേറ്റ് സെക്രട്ടറിയായി വന്നാല്‍ ട്രംപ് ഭരണത്തിന്‍റെ നാല് വർഷത്തിന് ശേഷം മറ്റ് ലോകരാജ്യങ്ങളുമായുള്ള യുഎസ് ബന്ധം പുനർനിർമ്മിക്കാനുള്ള ബൈഡന്‍റെ ശ്രമത്തിൽ അദ്ദേഹം ഒരു പ്രധാന ശക്തിയായി മാറും.

കൊവിഡ് സാഹചര്യവും വാക്സിൻ വിതരണവും; മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തുംകൊവിഡ് സാഹചര്യവും വാക്സിൻ വിതരണവും; മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും

മറ്റ് രാജ്യങ്ങളെ ഒപ്പം നിര്‍ത്തുന്നതില്‍ ശക്തമായ കാഴ്ചപ്പാടുള്ളയാളാണ് ആന്റണി ബ്ലിങ്കനെന്നാണ് അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബ്ലിങ്കനെ നാമനിർദ്ദേശം ചെയ്യുന്നതിലൂടെ സെനറ്റ് സ്ഥിരീകരണത്തെ ബാധിച്ചേക്കാവുന്ന പ്രശ്നങ്ങളെ ബൈഡൻ മറികടക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബില്‍ ക്ലിന്റണിന്റെ കാലഘട്ടത്തിലാണ് ആന്‍റണി ബ്ലിങ്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെത്തുന്നത്. നിലവില്‍ മൈക്ക് പോംപിയോ ആണ് ഡൊണാള്‍ഡ് ട്രംപിന്‍റെ വിദേശ കാര്യ സെക്രട്ടറി.

biden

2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റന്‍ ഡൊണാള്‍‍ഡ് ട്രംപിനോട് പരാജയപ്പെട്ടതിന് പിന്നാലെ വാഷിംഗ്ടണില്‍ വെസ്റ്റ് എക്‌സെക്ക് അഡൈ്വസേഴ്‌സ് എന്ന പേരില്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനം ബ്ലിങ്കന്‍ തുടങ്ങിയിരുന്നു. ജിയോ പൊളിറ്റിക്‌സുമായി ബന്ധപ്പെട്ട കോര്‍പ്പറേഷനുകള്‍ക്ക് ഉപദേശം നല്‍കുന്ന പ്രവര്‍ത്തിയാണ് ഈ സ്ഥാപനം ചെയ്തുവരുന്നത്.

ജോ ബൈഡന്‍ സെനറ്റ് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ആയിരുന്നപ്പോള്‍ ഡെമോക്രാറ്റിക്ക് സ്റ്റാഫ് ഡയറക്ടറുമായിരുന്നു ആന്റണി ബ്ലിങ്കന്‍. അതേസമയം ഈ വാര്‍ത്ത ഇതുവരെ സ്ഥിരീകരിക്കാന്‍ ജോ ബൈഡന്റെ ട്രാന്‍സിഷന്‍ ടീമോ ഇതിനോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെന്നും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

സൗദിയില്‍ രഹസ്യമായി പറന്നിറങ്ങി നെതന്യാഹു, മുഹമ്മദ് ബിന്‍ സല്‍മാനുമായി ചര്‍ച്ച, നിര്‍ണായക നീക്കം!!സൗദിയില്‍ രഹസ്യമായി പറന്നിറങ്ങി നെതന്യാഹു, മുഹമ്മദ് ബിന്‍ സല്‍മാനുമായി ചര്‍ച്ച, നിര്‍ണായക നീക്കം!!

മോദിയോ മുരളീധരനോ ചെയ്യുന്ന തെറ്റ് തിരുത്തുമോ എന്നു ചോദിക്കാൻ നിങ്ങൾക്കൊരു ആളുണ്ടോ - അഡ്വ ഹരീഷ്മോദിയോ മുരളീധരനോ ചെയ്യുന്ന തെറ്റ് തിരുത്തുമോ എന്നു ചോദിക്കാൻ നിങ്ങൾക്കൊരു ആളുണ്ടോ - അഡ്വ ഹരീഷ്

 ഒരു ബാങ്ക് ജോലിയാണോ സ്വപ്നം; കനറാ ബാങ്ക് വിളിക്കുന്നു, 220 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു ഒരു ബാങ്ക് ജോലിയാണോ സ്വപ്നം; കനറാ ബാങ്ക് വിളിക്കുന്നു, 220 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

Recommended Video

cmsvideo
ബൈഡൻ ഇന്ത്യൻ മുസ്ലീങ്ങളുടെ ഉറ്റതോഴനോ ?അറിയേണ്ടതെല്ലാം

English summary
Joe Biden Team; Anthony Blinkan may become US Secretary of State
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X