കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോ ബൈഡന്റെ സ്ഥാനാരോഹണം ബുധനാഴ്ച; ചടങ്ങുകൾ എപ്പോൾ , എങ്ങനെ? കൂടുതൽ അറിയാം

Google Oneindia Malayalam News

വാഷിംഗ്ടൺ; അമേരിക്കയുടെ 46-ാം പ്രസിഡന്റായി ജോ ബൈഡന്‍ ബുധനാഴ്ചയാണ് ചുമതലയേൽക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം ലിങ്കണ്‍ മെമ്മോറിയലിലാണ് സ്ഥാനാരോഹണ ചടങ്ങുകള്‍. ഇന്ത്യൻ വംശജ കൂടിയായ കമല ഹാരീസ് യുഎസിന്റെ 49-ാം വൈസ് പ്രസിഡന്റായും ചുമതലയേൽക്കും. അമേരിക്കയുടെ 231 വർഷത്തെ ചരിത്രത്തിൽ ആദ്യമായി വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന വനിതയും ആഫ്രോ ഏഷ്യൻ വംശജയുമാണ് കമലാ ഹാരിസ്.
കാപിറ്റോൾ കലാപത്തിന്റെ പശ്ചാത്തലത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് വാഷിംഗ്ടണിൽ ഒരുക്കിയിരിക്കുന്നത്. 20 ന് ബുധനാഴ്ച ഇന്ത്യൻ സമയം രാത്രി പത്ത് മണിയ്ക്കാണ് (11:30 ഈസ്റ്റേൺ ടൈം) ചടങ്ങുകൾ നടക്കുക.

biden

ദേശീയഗാനത്തോടെയാകും ചടങ്ങുകൾ ആരംഭിക്കുക. ഉദ്ഘാടന ചടങ്ങിൽ ആദ്യം യുഎസ്എയിലെ പ്രഥമ വനിത ഡോ. ജിൽ ബൈഡൻ ജനങ്ങളെ അഭിസംബോധന ചെയ്യും. ആദ്യം കമലഹാരസ് ആകും സത്യപ്രതിജ്ഞ ചെയ്യുക. പിന്നീട് ബൈഡൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
സത്യപ്രതിജ്ഞയ്ക്ക് ശേഷം, സമാധാനപരമായ അധികാര കൈമാറ്റത്തെ സൂചിപ്പിക്കുന്നതിനായി ബൈഡനും ഹാരിസും സൈനികരുടെ 'പാസ് ഇൻ റിവ്യൂ' പരിശോധന പൂർത്തിയാക്കും.

ഉച്ചയ്ക്ക് അര്‍ലിങ്ടന്‍ നാഷണല്‍ സെമിത്തേരിയില്‍ നടക്കുന്ന ചടങ്ങില്‍ ബൈഡൻ പങ്കെടുക്കും. മുന്‍ പ്രസിഡന്റുമാരായ ബറാക് ഒബാമ, ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ഡബ്ല്യു. ബുഷ് എന്നിവരും ചടങ്ങിന്റെ ഭാഗമാകും.

അതേസമയം അധികാര കൈമാറ്റത്തിന് മുൻപ് പരമ്പരാഗതമായി നടക്കുന്ന നിരവധി ചടങ്ങുകൾ തെറ്റിച്ച് കൊണ്ടാണ് ട്രംപും ഭാര്യ മെലാനിയയും വൈറ്റ് ഹൗസിന്റെ പടിയിറങ്ങുന്നത്. പ്രഥമ വനിതയ്ക്ക് നൽകുന്ന ചായ സത്കാരം ഉൾപ്പെടെ നടത്താൻ മെലാനിയ തയ്യാറായിട്ടില്ല. ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിലും ട്രംപ് പങ്കെടുക്കില്ലെന്നാണു റിപ്പോര്‍ട്ട്. വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ആവും ചടങ്ങിൽ പങ്കെടുക്കുക.

ജോ ബൈഡന്റെ സ്ഥാനാരോഹണം ബുധനാഴ്ച; ചടങ്ങിന് സുരക്ഷാ ഭീഷണിയില്ലെന്ന് ഇന്റലിജെൻസ്ജോ ബൈഡന്റെ സ്ഥാനാരോഹണം ബുധനാഴ്ച; ചടങ്ങിന് സുരക്ഷാ ഭീഷണിയില്ലെന്ന് ഇന്റലിജെൻസ്

കാപിറ്റോൾ കലാപം നടന്നത് പുടിന്റെ അറിവോടെയോ; ഗുരുതര ആരോപണവുമായി ഹിലരി ക്ലിന്റൺകാപിറ്റോൾ കലാപം നടന്നത് പുടിന്റെ അറിവോടെയോ; ഗുരുതര ആരോപണവുമായി ഹിലരി ക്ലിന്റൺ

പി ശ്രീരാമകൃഷ്ണനെ പൂട്ടാനുറച്ച് കോൺഗ്രസ്; പൊന്നാനി സീറ്റ് ലീഗുമായി വെച്ച് മാറും.. നിർണായക നീക്കംപി ശ്രീരാമകൃഷ്ണനെ പൂട്ടാനുറച്ച് കോൺഗ്രസ്; പൊന്നാനി സീറ്റ് ലീഗുമായി വെച്ച് മാറും.. നിർണായക നീക്കം

English summary
Joe Biden To take oath Wednesday; When and Where, All You Need To Know
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X