viral video; പരിപാടിക്കിടെ ഒരു നിമിഷം 'കിളി പോയി' ജോ ബൈഡൻ..അന്തം വിട്ട് സോഷ്യൽ മീഡിയ, വീഡിയോ വൈറൽ
ദില്ലി: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പൊതുവേദിയിൽ വെച്ച് പരിപാടിക്കിടെ അൽപനേരത്തേക്ക് എന്ത് ചെയ്യണമെന്ന് മനസിലാകാതെ അന്തിച്ച് നിൽക്കുകയാണ് വീഡിയോയിൽ ബൈഡൻ. ന്യൂയോർക്കിൽ ഗ്ലോബൽ ഫണ്ടിന്റെ ഏഴാമത് റീപ്ലനിഷ്‌മെന്റ് കോൺഫറൻസിനിടെയായിരുന്നു സംഭവം.

എയ്ഡ്‌സ്, ക്ഷയം, മലേറിയ എന്നിവയ്‌ക്കെതിരായ പോരാട്ടത്തിനുള്ള ധനസമാഹരണത്തിനായാണ് പരിപാടി സംഘടിപ്പിച്ചത്. വേദിയിൽ വെച്ച് ഗംഭീര പ്രസംഗവും ബൈഡൻ നടത്തി. എല്ലാവർക്കും ആവശ്യമായ പരിചരണവും ചികിത്സയും ലഭ്യമാക്കാൻ കഴിയുമെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യകരവും സംതൃപ്തതിയും നിറഞ്ഞ ജീവിതം നയിക്കാൻ എല്ലാവർക്കും സാധിക്കണമെന്നും അതാണ് നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
പ്രസംഗം കഴിഞ്ഞ് വേദയിൽ നിന്നും ഇറങ്ങാൻ ഒരുങ്ങിയ ബൈഡൻ പെട്ടെന്ന് അൽപ നേരം നിൽക്കുന്നത് വിഡിയോയിൽ കാണാം. വേദിയിൽ നിന്നും ഇറങ്ങണോ എന്ന തരത്തിലുള്ള ഭാവങ്ങളും അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്. പ്രസിഡന്റ് അന്തിച്ച് നിൽക്കുന്നത് കണ്ട അവതാരകൻ പെട്ടെന്ന് തന്നെ ഇടപെട്ട് അദ്ദേഹത്തിന് നന്ദി അറിയിക്കുന്നതും അദ്ദേഹം അതിനോട് തലയാട്ടി പ്രതികരിക്കുന്നതും വീഡിയോയിൽ കാണാം. അതേസമയം സംഭവത്തിൽ നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
ഇതാദ്യമായല്ല ബൈഡൻറെ ഇത്തരത്തിലുള്ള പെരുമാറ്റത്തിന് പരിഹസിക്കപ്പെടുന്നത്.ഇക്കഴിഞ്ഞ ഏപ്രിലിൽ ഒരു പരിപാടിക്കിടെ ആരുമില്ലാതാ തെന്നെ ബൈഡൻ ഹസ്തദാനം നടത്താനായി കൈ നീട്ടുന്നതായുള്ള വീഡിയോ പുറത്തുവന്നിരുന്നു.












Click it and Unblock the Notifications