ബജറ്റ് ചീഫ് സ്ഥാനത്തേക്കുള്ള ഇന്ത്യന്‍ വംശജ നീര ടെന്‍ഡന്റെ നാമനിര്‍ദേശം പിന്‍വലിച്ച് ജോ ബൈഡന്
ന്യൂയോര്‍ക്ക്: വൈറ്റ് ഹൗസിലെ സാമ്പത്തിക വിഭാഗത്തിൽ ബജറ്റ് ഡയറക്ടറാവുനുള്ള ഇന്ത്യന്‍ വംശജയായ നീര ടാന്‍ഡന്റെ നാമനിര്‍ദേശം പിന്‍വലിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഭരണകൂടവും മതിയായ വോട്ടുകൾ ശേഖരിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് ടാന്‍ഡന്റെ പത്രിക പിന്‍വലിച്ചത്. പ്രാധാന സെനറ്റര്‍മാരില്‍ പലരും നീക്കത്തെ പിന്തുണച്ചില്ല. ജോ ബൈഡനേറ്റ കനത്ത തിരിച്ചിടിയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കില്‍ ബജറ്റ് ഡയറക്ടറാകുന്ന ആദ്യത്തെ വെളുത്ത വർഗക്കാരിയല്ലാത്ത വ്യക്തിയാകുമായിരുന്നു നീര ടാൻഡൻ.
ഡയറക്ടര്‍ ഓഫ് ഓഫീസ് മാനേജ്മെൻറ്, ബജറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്ത പത്രിക പിന്‍വലിക്കണമെന്ന നീര ടാൻഡന്റെ അഭ്യർത്ഥന താന്‍ അംഗീകരിച്ചെന്ന് പ്രസിഡന്റ് ജോ ബൈഡന് പ്രസ്താവനയിലൂടെ അറിയിച്ചു. അവരുടെ അപൂര്‍വ്വമായ നേട്ടങ്ങളിലും അനുഭവ പരിചയത്തിലും നിര്‍ദേശങ്ങളോടും എനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ട്, എന്റെ ഭരണനിർവഹണത്തിൽ അവര്‍ ഒരു പങ്കു വഹിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും ബൈഡന് കൂട്ടിച്ചേര്‍ത്തു.
അസ്സമിലെ വനിതാ തൊഴിലാളികള്‍ക്കൊപ്പം പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം
പുരോഗമനപരമായ ആശയങ്ങള്‍ മുന്നോട്ട് വെക്കുന്ന നീര ടെന്‍ഡനെ പിന്തുണക്കുന്നതില് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ മിതവാദികള്‍ക്ക് താല്പര്യം ഉണ്ടായിരുന്നില്ല. അതേസമയം, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലെൻ, പെന്റഗൺ മേധാവി ലോയ്ഡ് ഓസ്റ്റിൻ എന്നിവരുൾപ്പെടെ നിരവധി പേര് ബൈഡന്റെ ടീമില്‍ ഇടം നേടി. 2014ൽ അമേരിക്കയിലെ ഏറ്റവും ശക്തരായ പത്ത് സ്ത്രികളിൽ ഇടംപിടിച്ച വ്യക്തിയാണ് നീര ടാന്ഡന്. അമ്പതുകാരിയായ നീര ടണ്ടൻ തിങ്ക് ടാങ്കിന്റെ സിഇഒ ആയി പ്രവര്‍ത്തിച്ച് വരികയാണ്. ഇതിന് പുറമെ, ഡെമോക്രാറ്റിക് സെനറ്റോറിയൽ, പ്രസിഡന്റ് കാമ്പയിനർ എന്നിങ്ങനെ മേഖലകളിലും നീര പ്രവര്‍ത്തിച്ചിരുന്നു.
നന്ദിത ശ്വേതയുടെ ഏറ്റവും പുതിയ ഹോട്ട് ചിത്രങ്ങള്‍ കാണാം