• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അസോസിയേറ്റ് ജഡ്ജിയുടെ നാമനിർദേശം പിൻവലിച്ച് ജോ ബൈഡൻ: തിരിച്ചടി ഇന്തോ- യുഎസ് അഭിഭാഷകന്

വാഷിംഗ്ടൺ: ഡിസ്ട്രിക്റ്റ് കോർട്ട് ഓഫ് കൊളംബിയ കോർട്ട് ഓഫ് അപ്പീലിന്റെ അസോസിയേറ്റ് ജഡ്ജിയുടെ നാമനിർദേശം പിൻവലിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇന്ത്യൻ അമേരിക്കൻ അഭിഭാഷകൻ വിജയ് ശങ്കറിനെ നാമനിർദേശം ചെയ്ത നടപടിയാണ് യുഎസ് പ്രസിഡന്റ് ജോ ബിഡൻ പിൻവലിച്ചിട്ടുള്ളത്. യുഎസ്
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് രണ്ട് മാസത്തിന് ശേഷം ജനുവരി 20 ന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക കാലയളവ് അവസാനിച്ചതിന് പിന്നാലെയാണ് ജുഡീഷ്യറിയിലെ ഉന്നത വിജയ് ശങ്കറിനെ നാമനിർദേശം ചെയ്യുന്നത്.

മികച്ച പരിശീലന കേന്ദ്രം; തൃശൂരിലെ കേരളാ പോലീസ് അക്കാഡമിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ട്രോഫിമികച്ച പരിശീലന കേന്ദ്രം; തൃശൂരിലെ കേരളാ പോലീസ് അക്കാഡമിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ട്രോഫി

ജനുവരി 20 ന് ബിഡെൻ അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് രണ്ടാഴ്ചയ്ക്ക് ശേഷമാണിത്. 30 വ്യക്തികളുടെ പേരിനൊപ്പമാണ് ശങ്കറിന്റെ നാമനിർദേശ പത്രിക ബൈഡൻ ഭരണകൂടം പിൻവലിക്കുന്നത്. ഇതിൽ അധികവും യുഎസ് പ്രസിഡന്റായി അധികാരത്തിലിരിക്കെ ട്രംപ് ഭരണകൂടം നടത്തിയ ജുഡീഷ്യൽ നിയമനങ്ങളാണ്.

കഴിഞ്ഞ ജൂണിലാണ് ട്രംപ് ആദ്യം കൂടുതൽ പേരെ യുഎസ് ജുഡീഷ്യറിയിലേക്ക് നാമനിർദേശം ചെയ്തത്. നിലവിൽ ശങ്കർ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ്, ക്രിമിനൽ ഡിവിഷൻ, സീനിയർ വ്യവഹാര കൗൺസൽ, അപ്പലേറ്റ് സെക്ഷന്റെ ഡെപ്യൂട്ടി ചീഫ് എന്നീ നിലകളിൽ സേവനമനുഷ്ടിച്ച് വരികയാണ്. 2012ൽ ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് അദ്ദേഹം വാഷിംഗ്ടൺ ഡിസി, മേയർ ബ്രൌണിന്റെ ഓഫീസ്, എൽഎൽസി ആൻഡ് കോവിംഗ്ടൺ ആൻഡ ബർലിംഗ്, എൽഎൽപി എന്നിവിടങ്ങളിൽ സ്വകാര്യ പ്രാക്ടീസ് നടത്തിവരികയായിരുന്നു.

ലോ സ്കൂളിൽ നിന്ന് ബിരുദം നേടിയ ശേഷം, രണ്ടാം സർക്യൂട്ടിനായുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് കോർട്ട് ഓഫ് അപ്പീലിൽ ജഡ്ജി ചെസ്റ്റർ ജെ. സ്ട്രോബിന്റെ ഗുമസ്തനായി ശങ്കർ സേവനമനുഷ്ഠിച്ചിരുന്നു. ഡ്യൂക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് ബാച്ചിലേഴ്സ്, കം ലൌഡ്, വിർജീനിയ സ്കൂൾ ഓഫ് ലോയിൽ നിന്ന് ജൂറിസ് ഡോക്ടർ എന്നിവ പൂർത്തിയാക്കിയ ശങ്കർ, അവിടെ വിർജീനിയ ലോ റിവ്യൂവിന്റെ നോട്ട്സ് എഡിറ്ററായി സേവനമനുഷ്ഠിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ പേര് ഓർഡർ ഓഫ് കോയിഫിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.

ലക്ഷ്യം നേടുംവരെ തിരിച്ചുപോകില്ലെന്ന് രാകേഷ് ടിക്കായത്ത്; ഒക്ടോബര്‍ 2ന് ശേഷം സമരത്തിന്റെ രൂപംമാറുംലക്ഷ്യം നേടുംവരെ തിരിച്ചുപോകില്ലെന്ന് രാകേഷ് ടിക്കായത്ത്; ഒക്ടോബര്‍ 2ന് ശേഷം സമരത്തിന്റെ രൂപംമാറും

cmsvideo
  Joe Biden’s rights keeper has her roots in Alappuzha

  ബിഡിജെഎസ് 37 മണ്ഡലങ്ങളില്‍ മല്‍സരിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി; പ്രമുഖര്‍ പട്ടികയില്‍ബിഡിജെഎസ് 37 മണ്ഡലങ്ങളില്‍ മല്‍സരിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി; പ്രമുഖര്‍ പട്ടികയില്‍

  English summary
  Joe Biden Withdraws Nomination Of Indian-American Advocate For Associate Judge
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X