നഗരത്തില്‍ വൃദ്ധന്‍ നിന്ന് കത്തി; ഞെട്ടിത്തരിച്ച് ജനങ്ങള്‍, കുഴഞ്ഞുമറിഞ്ഞ കേസെന്ന് പോലീസ്
ഒട്ടേറെ പ്രത്യേകതകളുള്ള നഗരമാണ് ലണ്ടന്‍. ഇത്രയധികം സുരക്ഷാ സംവിധാനങ്ങളും പോലീസ് സംരക്ഷണവുമുള്ള നഗരങ്ങള്‍ ലോകത്ത് വളരെ ചുരുക്കമാണ്. എന്നാല്‍ അടുത്തിടെ നഗരമധ്യത്തില്‍ ഒരു സംഭവം നടന്നു. അതും വന്‍ തിരക്കേറിയ സമയത്ത്. ജനങ്ങള്‍ നോക്കി നില്‍ക്കെ ഒരാള്‍ കത്തുന്നു. സംശയകരമായ തരത്തില്‍ ഒന്നും തന്നെ അയാളില്‍ കണ്ടിരുന്നില്ല. എങ്ങനെ സംഭവിച്ചുവിതെന്ന് ജനം ഒന്നടങ്കം ചോദിച്ചു. ദിവസങ്ങള്‍ പിന്നിട്ടിട്ടും പോലീസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്.

ജോണ്‍ നൊലാന്‍ എന്ന 70 കാരനാണ് തീപ്പൊള്ളലേറ്റത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ദിവസങ്ങള്‍ക്ക് ശേഷം മരണത്തിന് കീഴടങ്ങി. ഇയാളെ സംബന്ധിച്ച് പോലീസ് അന്വേഷിച്ചു. അവിവാഹിതനാണ് നൊലാന്‍. മുമ്പ് നിര്‍മാണ തൊഴിലാളിയായിരുന്നു. നോര്‍ത്ത് ലണ്ടനിലെ തെരുവില്‍ സപ്തംബര്‍ 17നാണ് ദുരൂഹ സാഹചര്യത്തില്‍ നൊലാന് തീപ്പൊള്ളലേറ്റത്.
ശരീരത്തിന്റെ ഭൂരിഭാഗവും പൊള്ളലേറ്റ നിലയിലാണ് നൊലാനെ ആശുപത്രിയില്‍ എത്തിച്ചത്. എന്താണ് തീ പിടിക്കാനുള്ള കാരണമെന്ന് വ്യക്തമല്ല. സംശയകരമായി ഒന്നു തന്നെ അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്നു കണ്ടെത്താന്‍ സാധിച്ചില്ല. വീട്ടില്‍ നിന്ന് നടക്കാനിറങ്ങിയതായിരുന്നു നൊലാന്‍. ഈ സമയമാണ് സംഭവമുണ്ടായതെന്ന് സഹോദരി മേരി കാഫറി പറഞ്ഞു.
പോലീസിന് ഇതുവരെ തീപിടിക്കാനുള്ള കാരണം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇക്കാര്യം പോലീസ് ഇപ്പോള്‍ തുറന്നു സമ്മതിക്കുകയും ചെയ്തു. ആരെങ്കിലും സംശയകരമായി കണ്ടിട്ടുണ്ടെങ്കില്‍ വിവരങ്ങള്‍ കൈമാറാന്‍ പോലീസ് അഭ്യര്‍ഥിച്ചിരിക്കുകയാണ്.
സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന പലരെയും സിസിടിവി സഹായത്തോടെ പോലീസ് കണ്ടെത്തി. കാര്യങ്ങള്‍ തിരക്കിയെങ്കിലും ആര്‍ക്കും തീ പിടിക്കാനുള്ള കാരണമെന്തെന്ന് പറയാന്‍ സാധിച്ചില്ല. തീ പിടിച്ച ശേഷമാണ് പലരും ശ്രദ്ധിച്ചതത്രെ. അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.












Click it and Unblock the Notifications