വിവാഹ മോചനം; ജോണി ഡെപ്പ് ഭാര്യയ്ക്ക് 7 മില്യണ്‍ ഡോളര്‍ നല്‍കും
ലോസ്ആഞ്ചലസ്: പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ സിനിമാ സീരീസിലൂടെ പ്രശസ്തനായ ഹോളിവുഡ് താരം ജോണി ഡെപ്പും ഭാര്യയും വിവാഹ മോചനത്തിനുള്ള കരാറിലെത്തി. കരാര്‍ പ്രകാരം 7 മില്യണ്‍ ഡോളര്‍ ജോണി ഡെപ്പ് ഭാര്യ ആമ്പര്‍ ഹേര്‍ഡിന് നല്‍കും. ഭര്‍ത്താവ് പീഡിപ്പിക്കുന്നെന്നുകാട്ടി ജോണി ഡെപ്പിന്റെ ഭാര്യ നേരത്തെ പരാതി നല്‍കിയിരുന്നു.
ലോസ് ആഞ്ചലസ് സുപ്പീരിയര്‍ കോര്‍ട്ടിലാണ് ഇതുസംബന്ധിച്ച് ഇരുവരും ധാരണയിലെത്തിയത്. ഡെപ്പ് നല്‍കുന്ന പണമെല്ലാം ചാരിറ്റിക്ക് നല്‍കുമെന്നാണ് ആമ്പര്‍ ഹേഡിന്റെ പ്രഖ്യാപനം. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 15നാണ് ഹേഡ് വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. വിവാഹത്തിന് പതിനഞ്ചു മാസങ്ങള്‍ക്കുശേഷമായിരുന്നു ഇത്.

ഇതിന് പിന്നാലെ ഡെപ്പിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പോലീസിലും പരാതി നല്‍കി. ഡെപ്പ് മൊബൈല്‍ ഫോണ്‍കൊണ്ട് എറിഞ്ഞെന്നും അപ്പാര്‍ട്ട്‌മെന്റിലെ സാധനങ്ങള്‍ തല്ലിത്തകര്‍ത്തെന്നും പരാതിയിലുണ്ട്. ഗാര്‍ഹിക പീഡനക്കേസ് ഗുരുതരമായതോടെ ഡെപ്പ് ഭാര്യയുമായി ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു.
ഭര്‍ത്താവിന്റെ സുഹൃത്തിനെതിരെയും ഹേഡ് പരാതി നല്‍കിയിരുന്നെങ്കിലും ഇത് പിന്നീട് പിന്‍വലിച്ചു. വിവാഹമോചന കരാറില്‍ ഡെപ്പിന്റെ അസറ്റുകളെല്ലാം വീതിക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്. ലോസ് ആഞ്ചലസിലും പാരീസിലുമുള്ള പ്രോപ്പര്‍ട്ടികളും വീതിക്കേണ്ടിവരും. നേരത്തെ അനുമതിയില്ലാതെ നായയെ കൂടെക്കൊണ്ടുപോയതിന് ഹേഡ് ഓസ്‌ട്രേലിയയില്‍ പിടിയിലായിരുന്നു.












Click it and Unblock the Notifications