Get Updates
Get notified of breaking news, exclusive insights, and must-see stories!

കേസ് ജയിച്ചതോടെ റിലേഷന്‍ മാറിയോ? ജോണി ഡെപ്പും അഭിഭാഷക കമീല്‍ വാസ്‌ക്വെസും പ്രണയത്തില്‍!!

ന്യൂയോര്‍ക്ക്: ജോണി ഡെപ്പും ആംബര്‍ ഹേഡും തമ്മിലുള്ള കേസ് നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചതായിരുന്നു. വലിയ വാദങ്ങളും മറുവാദങ്ങളും നടന്ന കേസില്‍ ജോണി ഡെപ്പിനായിരുന്നു വിജയം. 15 മില്യണോളം തുക ആംബര്‍ ഹേഡ് ഡെപ്പിന് നല്‍കണമെന്നും കോടതി വിധിച്ചിരിക്കുകയാണ്. എന്നാല്‍ ഇതൊക്കെ നടക്കുന്നതിനിടെ വലിയൊരു വഴിത്തിരിവ് കേസിലുണ്ടായിരിക്കുകയാണ്.

ഡെപ്പിന്റെ അഭിഭാഷകയായ കമീല്‍ വാസ്‌ക്വെസും താരവും തമ്മില്‍ പ്രണയത്തിലായെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഹോളിവുഡിലാകെ ഈ അഭ്യൂഹം വലിയ വൈറലായിരിക്കുകയാണ്. എന്നാല്‍ കമീലും ഡെപ്പുമെല്ലാം ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്.

1

ജോണി ഡെപ്പിന് അനുകൂലമായ കേസായിരുന്നില്ല നടന്നത്. പ്രധാനമായും ഗാര്‍ഹിക പീഡന ആരോപണങ്ങള്‍ നിരവധി ഉയര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ വലിയ പ്രശ്‌നങ്ങള്‍ ഡെപ്പ് നേരിടേണ്ടി വരുമെന്നും കരുതിയിരുന്നു. എന്നാല്‍ അതൊന്നും ഉണ്ടായില്ല. ഗംഭീരമായി വാദിച്ച് കമീല്‍ വാസ്‌ക്വെസ് കേസ് വിജയിച്ചിരിക്കുകയാണ്. മാധ്യമങ്ങളാകെ അവരെ പുകഴ്ത്തുകയും ചെയ്തു. അതേസമയം കേസ് ജയിച്ചതിന് പിന്നാലെ കമീപും ഡെപ്പും തമ്മില്‍ പ്രണയത്തിലായി എന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചാരണം. കഴിഞ്ഞ ദിവസം കമീലിന് അവരുടെ കമ്പനി ജോലിയില്‍ സ്ഥാനക്കയറ്റവും നല്‍കിയിരുന്നു. പങ്കാളിയാക്കിയായിരുന്നു സര്‍പ്രൈസ് നല്‍കിയത്.

2

അതേസമയം ജോണി ഡെപ്പുമായുള്ള പ്രണയത്തെ കുറിച്ചുള്ള അഭ്യൂഹത്തില്‍ കമീല്‍ തന്നെ പ്രതികരണവുമായി രംഗത്ത് വന്നു. തീര്‍ത്തും ന്യായമല്ലാത്ത ഒരു പ്രചാരണമാണ് നടക്കുന്നത്. സെക്‌സിസ്റ്റായ പ്രചാരണമാണിത്. വളരെ നിരാശപ്പെടുത്തുന്നതാണിത്. ഈ പ്രചാരണത്തില്‍ തനിക്ക് അദ്ഭുതമൊന്നുമില്ലെന്നും കമീല്‍ പറഞ്ഞു. കോടതിയില്‍ വെച്ച് ഞാന്‍ ഡെപ്പിനെ കെട്ടിപ്പിടിച്ചതാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. ഞാന്‍ അങ്ങനെയാണ്. ഇതിനൊക്കെ എന്താണ് പറയേണ്ടത്. എല്ലാവരെയും ഞാന്‍ ഇതുവരെ കെട്ടിപ്പിടിക്കാറുണ്ട്. അതൊരു സന്തോഷത്തിന്റെ ഭാഗമാണ്. അക്കാര്യത്തില്‍ നാണക്കേടൊന്നും തനിക്ക് തോന്നാറില്ലെന്നും കമീല്‍ വ്യക്തമാക്കി.

3

ആറാഴ്ച്ചയോളം നീണ്ടുനില്‍ക്കുന്ന ഒരു വിചാരണയായിരുന്നു അത്. തന്റെ ക്ലയന്റുകളെ വളരെ ആഴത്തില്‍ തന്നെ ഞാന്‍ പരിഗണിക്കാറുണ്ട്. ലീഗല്‍ ടീം മൊത്തം തനിക്ക് വളരെ അടുപ്പമുള്ളവരായിരുന്നു. അതില്‍ ജോണി ഡെപ്പുമുണ്ട്. കാരണം അത്രത്തോളം ഒരുമിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഡെപ്പ് സ്വന്തം ജീവിതത്തിന് വേണ്ടിയായിരുന്നു പോരാടിയിരുന്നത്. ഓരോ ദിവസവും ഡെപ്പിനെ അങ്ങനെ കാണുന്നത് എനിക്ക് ഹൃദയഭേദകമായിരുന്നു. കാരണം അത്രത്തോളം ഭീകരമായ ആരോപണങ്ങളായിരുന്നു ഡെപ്പിനെതിരെ ഓരോ ദിവസവും ഉയര്‍ന്നിരുന്നു. ചെറിയ തോതിലെങ്കിലും അദ്ദേഹത്തിന് ആശ്വാസം നല്‍കാനാണ് ഞാന്‍ ശ്രമിച്ചത്.

4

അദ്ദേഹത്തിന്റെ കൈപ്പിടിച്ച് ആശ്വസിപ്പിച്ചത് അതിനാണ്. ഞങ്ങള്‍ അദ്ദേഹത്തിനൊപ്പം ഉണ്ടെന്ന് അറിയിക്കാനാണ് ശ്രമിച്ചത്. ഡെപ്പിന് വേണ്ടി ഞങ്ങള്‍ പോരാടുമെന്നും ബോധ്യപ്പെടുത്തി. കാരണം ഡെപ്പ് അത് അര്‍ഹിക്കുന്നുണ്ടെന്നും കമീല്‍ പറഞ്ഞു. ജോണി ഡെപ്പുമായി എനിക്കൊരു പ്രണയവുമില്ല. കാരണം എനിക്കൊരു കാമുകനുണ്ട്. ആ ബന്ധത്തില്‍ ഞാന്‍ ശരിക്കും സന്തോഷവതിയാണ്. ഒരു സ്ത്രീ അവരുടെ ജോലിയെടുക്കുന്നു എന്നാണ് എല്ലാവരും ചിന്തിക്കേണ്ടത്. ഞാന്‍ ജോണി ഡെപ്പുമായി സംസാരിച്ചത് പ്രണയം കൊണ്ടാണെന്ന് പറയുന്നത് തന്നെ ദൗര്‍ഭാഗ്യകരമായ കാര്യമാണ്. കഴിഞ്ഞ നാലര വര്‍ഷത്തോളമായി ഡെപ്പിന്റെ കേസില്‍ ഞാനുണ്ടെന്നും കമീല്‍ പറഞ്ഞു.

5

സ്വന്തം ക്ലയന്റിനെ പ്രണയിക്കുക എന്ന് പറയുന്നത് തന്നെ ധാര്‍മികതയ്ക്ക് എതിരായ കാര്യമാണ്. എനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളും ധാര്‍മികതയ്ക്ക് നിരക്കാത്തതാണെന്നും കമീല്‍ വാസ്‌ക്വെസ് പറഞ്ഞു. അതേസമയം ആംബര്‍ ഹേഡ് നഷ്ടപരിഹാരമായി 15 മില്യണ്‍ ഡെപ്പിന് നല്‍കേണ്ടതില്ലെന്നും കഴിഞ്ഞ ദിവസം കമീല്‍ പറഞ്ഞിരുന്നു. ഹേഡ് അപ്പീല്‍ പോകാതിരുന്നാല്‍ ഈ പണത്തിന്റെ കാര്യത്തില്‍ നിന്ന് ഡെപ്പ് പിന്നോക്കം പോവുമെന്ന് കമീല്‍ അറിയിച്ചു. 50 മില്യണ്‍ ഡോളറിന്റെ മാനനഷ്ടക്കേസാണ് ഡെപ്പ് നല്‍കിയത്. ആംബര്‍ ഹേഡ് താന്‍ ഗാര്‍ഹിക പീഡന ഇരയാണെന്ന് പറഞ്ഞത് തന്റെ ഇമേജിനെ ബാധിച്ചെന്നായിരുന്നു ഡെപ്പ് കോടതിയെ അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+