കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോണ്‍സണ്‍ & ജോണ്‍സന്റെ ഒറ്റ ഡോസ കോവിഡ്‌ വാക്‌സിന്‌ അടിയന്തരാനുമതി നല്‍കി യു എസ്‌

Google Oneindia Malayalam News

വാഷിങ്‌ടണ്‍: ജോണ്‍സണ്‍ & ജോണ്‍സന്റെ ഒറ്റ ഡോസ്‌ വാക്‌സിന്‌ അടിയന്തര ഉപയോഗത്തിന്‌ യുഎസില്‍ അനുമതി. വാക്‌സിന്‌ അടിയന്തര ഉപയോഗത്തിന്‌ എഫ്‌ഡിഐ അനുമതി നല്‍കി. വാക്‌സിന്‍ ഉടന്‍തന്നെ യുഎസില്‍ ഉപയോഗിച്ച്‌ തുടങ്ങും.കോവിഡിന്റ പുതിയ വകഭേദങ്ങളെ ഉള്‍പ്പെടെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ ഫലപ്രദമാണെന്നാണ്‌ പഠനങ്ങള്‍ വ്യക്തമാക്കുന്നത്‌. ഒറ്റ ഡോസ്‌ വാക്‌സിന്‍ ആയതിനാല്‍ വാക്‌സിന്‍ വിതരണത്തിന്‌ വേഗം കൂട്ടാനും ജോണ്‍സണ്‍ & ജോണ്‍സന്റെ വാക്‌സിന്‌ സാധിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

കോവിഡ്‌ പ്രതിസന്ധിക്ക്‌ അറുതി വരുത്താന്‍ നിര്‍ണായക മുന്നേറ്റമാണ്‌ ഒറ്റ ഡോസ്‌ വാക്‌സിന്‌ അടിയന്തരാനുമതി നല്‍കിയതിലൂടെ സാധ്യമായതെന്ന്‌ യുഎസ്‌ പ്രസിഡന്റ്‌ ജോ ബൈഡന്‍ പ്രതികരിച്ചു. ഗുരുതര രോഗമുള്ളവരില്‍ 85.8ശതമാനമാണ്‌ ജോണ്‍സണ്‍&ജോണ്‍സണിന്റെ ഫലപ്രാപ്‌തി. ആഫ്രിക്കയില്‍ നടത്തിയ പഠനത്തില്‍ 81.7 ശതമാനവും ബ്രസീലില്‍ നടന്ന പഠനത്തില്‍ 87.6ശതമാനവും ഫലപ്രാപ്‌തി ലഭിച്ചതായി കമ്പനി അവകാശപ്പെടുന്നു.

vaccine

ആമസോണിയ വണ്ണുമായി പി.എസ്.എല്‍.വി കുതിച്ചുയര്‍ന്നു, ചിത്രങ്ങള്‍

ലോകത്ത്‌ കോവിഡ്‌ മഹാമാരി ഏറ്റവും കൂടുതല്‍ നാശം വിതച്ചത്‌ അമേരിക്കയിലാണ്‌. ഇതുവരെ കോവിഡ്‌ ബാധിച്ച്‌ 5.10 ലക്ഷം പേര്‍ക്കാണ്‌ അമേരിക്കയില്‍ ജീവന്‍ നഷ്ടമായത്‌. ലോകത്ത്‌ ഏറ്റവും കൂടുതല്‍ കോവിഡ്‌ ബാധിതരുള്ളതും അമേരിക്കയിലാണ്‌. ഇതിന്റെ കൂടി പശ്ചാത്തലത്തലത്തിലാണ്‌ മൂന്നാമത്തെ വാക്‌സിന്‌ അമേരിക്ക അനുമതി നല്‍കിയത്‌. അനുമതി ലഭിച്ച സാഹചര്യത്തില്‍ രാജ്യത്ത്‌ ഉടന്‍ കുത്തിവെപ്പ്‌ ആരംഭിക്കും.

തിങ്കളാഴ്‌ച്ച മുതല്‍ രാജ്യത്ത്‌ വാക്‌സിന്‍ എത്തിക്കും. യൂറോപ്പില്‍ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനായി ജോണ്‍സണ്‍ ആന്റ്‌ ജോണ്‍സമ്‌# കമ്പനി ലോകാരോഗ്യ സംഘടനയില്‍ നിന്നും അനുമതി തേടിയിട്ടുണ്ട്‌.,

യുവനടി അഹാന കൃഷ്ണയുടെ വൈറല്‍ ചിത്രങ്ങള്‍ കാണാം

English summary
Johnson and Johnson covid vaccine got emergency use permission in US
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X