കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോണ്‍സണ്‍ പൗഡര്‍ ഉപയോഗിച്ച് ക്യാന്‍സര്‍ വന്ന് മരിച്ച യുവതിയുടെ കുടുംബത്തിന് കമ്പനി 493 കോടി നല്‍കണം

  • By Sruthi K M
Google Oneindia Malayalam News

മിസോറി: ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഉത്പന്നങ്ങളില്‍ മാരക വിഷാംശം ഉള്ളതായി ഇതിനുമുന്‍പും കണ്ടെത്തിയിട്ടുണ്ട്. ജോണ്‍സണ്‍ ഉത്പന്നങ്ങള്‍ ഒരുകാലത്ത് നിരോധിക്കുകയും ചെയ്തിരുന്നു. പിന്നീട് വീണ്ടും നല്ല ഗുണ നിലവാരമുള്ള ഉത്പന്നങ്ങളെന്ന അവകാശവാദങ്ങളുമായി ജോണ്‍സണ്‍ കമ്പനി രംഗത്തു വരികയായിരുന്നു.

എന്നാല്‍, ഇതിനിടയില്‍ മിസോറിയിലെ യുവതിക്ക് ജോണ്‍സണ്‍ ബേബി പൗഡര്‍ ഉപയോഗിച്ച് ക്യാന്‍സര്‍ വരാനിടയായിരുന്നു. ഗര്‍ഭാശയ ക്യാന്‍സര്‍ പിടിപ്പെട്ട സ്ത്രീ മരിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് കമ്പനിക്കെതിരെയുള്ള കേസ് നടന്നുക്കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോള്‍ യുവതിയുടെ കുടുംബത്തിന് കോടതി നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.

powder

യുവതിയുടെ കുടുംബത്തിന് 72 മില്യണ്‍ ഡോളറാണ് കമ്പനി നല്‍കേണ്ടത്. അതായാത്, 493 കോടി ഇന്ത്യന്‍ രൂപ. ജാക്വിലിന്‍ ഫോക്‌സ് എന്ന യുവതിയാണ് ക്യാന്‍സര്‍ വന്ന് മരിച്ചത്. 62 വയസ് പ്രായം വരും. ജോണ്‍സണ്‍ ബേബി പൗഡറും, ഷവര്‍ ടു ഷവറും വര്‍ഷങ്ങളായി ഉപയോഗിച്ചാണ് യുവതിക്ക് ക്യാന്‍സര്‍ പിടിപ്പെട്ടതെന്ന് പറയുന്നു.

35 വര്‍ഷം ഈ സ്ത്രീ ജോണ്‍സണ്‍ പൗഡറാണ് ഉപയോഗിച്ചിരുന്നത്. മൂന്ന് വര്‍ഷം ക്യാന്‍സര്‍ പിടിപ്പെട്ട് ചികിത്സയിലായിരുന്നു. യുവതിയുടെ കുടുംബം കമ്പനിക്കെതിരെ കേസ് നല്‍കുകയാണുണ്ടായത്.

English summary
Johnson and Johnson was ordered by a Missouri state jury to pay 493crore of damages to the family of a woman whose death from ovarian cancer was linked to her use of the company's talc-based Baby Powder and Shower to Shower for several decades.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X