ജോണ്സണ് ആന്‍ഡ് ജോണ്സണ് പൗഡര്‍ ക്യാന്‍സറിന് കാരണമാകുന്നു; കമ്പനിക്ക് 32000 കോടി പിഴ വിധിച്ചു
Recommended Video

വളരെ വിശ്വാസപൂര്‍വ്വം നമ്മള് പണം കൊടുത്ത് വാങ്ങി ഉപയോഗിക്കുന്ന ഉല്പന്നങ്ങല് നമ്മുടെ ആരോഗ്യത്തെ എങ്ങനെയൊക്കെ ദോഷമായി ബാധിക്കുന്നുവെന്ന് നാം പലപ്പോഴും ചിന്തിക്കാറില്ല. മിഴിവാര്‍ന്ന പരസ്യങ്ങളില്‍ വീണ്പോയി നാം പലപ്പോഴും ഇത്തരം ഉല്പന്നങ്ങളുടെ ഉപയോഗം പലപ്പോഴും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറുകയും ചെയ്യുന്നു.
അത്തരത്തില്‍ മലയാളികള്‍ ഏറെ ഉപയോഗിക്കുന്ന ടാല്‍കം പൗഡര്‍ ബ്രാന്‍ഡ് ആണ് ജോണ്സണ് ആന്‍ഡ് ജോണ്സണ്. ഈ പൗഡര്‍ ക്യാന്‍സര്‍ ഉള്‍പ്പടേയുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നു എന്ന ആരോപണം പലപ്പോഴും വിവിധരാജ്യങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. പല കേസകുളിലും കമ്പനി വന്‍തുക നഷ്ടപരിഹാരം നല്‍കിയാണ് ഒത്തുതീര്‍പ്പിലെത്തിയത്. ഇപ്പോഴിതാ ജോണ്സണ് ആന്‍ഡ് ജോണ്സണ് ബ്രാന്‍ഡിന് വീണ്ടും വന്‍തുക പിഴ വിധിച്ചിരിക്കുകയാണ് കോടതി.

ജോണ്സണ് ആന്‍ഡ് ജോണ്സണ്
മലയാളികള്‍, പ്രത്യേകിച്ച് കുഞ്ഞ്കുട്ടികള്ക്ക് വേണ്ടി വാങ്ങുന്ന പ്രമുഖ ടാല്‍കം പൗഡര്‍ ബ്രാന്‍ഡ് ആണ് ജോണ്സണ് ആന്‍ഡ് ജോണ്സണ്. മുമ്പ് നിരവധി കേസുകളില്‍ കമ്പനിക്ക് കോടതി വന്‍ തുക പിഴ വിധിച്ചെങ്കിലും കേരള വിപണിയിലുള്പ്പടേ ലോകത്താകമാനം ജോണ്സണ് ആന്‍ഡ് ജോണ്‍സണ്‍ന്റെ ഉല്‍പ്പന്നങ്ങള്‍ ഇപ്പോവും സജീവമായി വിറ്റുപോകുന്നു.

കാന്‍സറിന് കാരണം
ജോണ്സണ് ആന്‍ഡ് ജോണ്‍സണ്‍ന്റെ പൗഡര്‍ കാന്‍സറിന് കാരണമാകുന്നു എന്ന ആരോപണത്തിന് ശക്തി പകര്‍ന്നുകൊണ്ടാണ് അമേരിക്കയില്‍ ഇന്നൊരു കോടതി വിധി ഉണ്ടായിരിക്കുന്നത്. 22 സ്ത്രീകള്‍ നല്കിയ പരാതിയില്‍ 470 കോടി അമേരിക്കന്‍ ഡോളറാണ് (ഏകദേശം 32000 കോടി രൂപ) കമ്പനിക്ക് കോടതി പിഴ വിധിച്ചത്.

ആസ്ബെറ്റോസ്
ആസ്ബെറ്റോസ് കലര്‍ന്ന ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് 22 സ്ത്രീകള്‍ക്ക് ക്യാന്‍സര്‍ ബാധിച്ചു എന്നായിരന്നു കേസ്. ആറാഴ്ച്ച നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷമാണ് കോടിതി വിധി പുറപ്പെടുവിച്ചത്.

കോടതിയില്‍
കഴിഞ്ഞ 40 വര്‍ഷമായി ജോണ്സണ് ആന്‍ഡ് ജോണ്‍സണ്‍ന്റെ ഉല്പന്നങ്ങളില് കാന്‍സറിന് കാരണമാകുന്ന അസ്ബെറ്റോസിന്റെ സാന്നിദ്ധ്യം ഉണ്ട്. എന്നാല്‍ കമ്പനി ഇത് മറച്ചുവെക്കുകയായിരുന്നെന്ന് പരാതിക്കാര്‍ക്ക് വേണ്ടി കോടതിയില്‍ വാദിച്ച അഭിഭാഷകന് മാര്‍ക്ക് ലാനിയര്‍ വ്യക്തമാക്കി.

മുന്നറിയിപ്പ്
വ്യക്തി ശിചിത്വത്തിന് ഉപയോഗിക്കുന്ന ജോണ്സണ് ആന്‍ഡ് ജോണ്‍സണ്‍ന്റെ ടാല്‍ക്കം പൗഡറാണ് കാന്‍സറിന് കാരണമായതെന്നായിരുന്നു പരാതിക്കാര്‍ വ്യക്തമാക്കിയത്. കോടതി വിധി ഇനിയെങ്കിലും ആസ്ബെറ്റോസ് ക്യാന്‍സറിന് കാരണമാകുമെന്ന മുന്നറിയിപ്പ് നല്കാന് കമ്പനിയെ പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലാനിയര്‍ അഭിപ്രായപ്പെട്ടു.

അധികൃതര്‍
വിധി നിരാശാജനകമാണെന്നാണ് ജോണ്സണ് ആന്‍ഡ് ജോണ്‍സണ്‍ന്റെ അധികൃതര്‍ പ്രതികരിച്ചത്. തങ്ങളുടെ ഉല്‍പന്നങ്ങില്‍ ആസ്ബെറ്റോസിന്റെ സാന്നിദ്ധ്യം ഉണ്ടെന്ന പരാതിക്കാരുടെ വാദം കമ്പനി നിഷേധിച്ചു.

വാദം തെറ്റ്
ആരോപണം ഉയര്‍ന്നതോടെ വിവിധ പരിശോധനകള്‍ക്ക് കമ്പനി തയ്യാറായിട്ടുണ്ട് എന്നാല്‍ ഒരു പരിശോധനയിലും തങ്ങളുടെ ഉല്പന്നങ്ങളില് ആസ്ബെറ്റോസിന്റെ സാന്നിദ്ധ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മാത്രവുമല്ല ആസ്ബെറ്റോസ് ക്യാന്‍സറിന് കാരണമാകുന്നു എന്ന വാദം തെറ്റാണെന്നും കമ്പനി അധികൃതര്‍ അഭിപ്രായപ്പെട്ടു

ഇതിനുമുന്‍പും
ജോണ്സണ് ആന്റ് ജോണ്സണ് ഉത്പന്നങ്ങളില്‍ മാരക വിഷാംശം ഉള്ളതായി ഇതിനുമുന്‍പും കണ്ടെത്തിയിട്ടുണ്ട്. ജോണ്സണ് ഉത്പന്നങ്ങള്‍ ഒരുകാലത്ത് നിരോധിക്കുകയും ചെയ്തിരുന്നു. പിന്നീട് വീണ്ടും നല്ല ഗുണ നിലവാരമുള്ള ഉത്പന്നങ്ങളെന്ന അവകാശവാദങ്ങളുമായി ജോണ്സണ് കമ്പനി രംഗത്തു വരികയായിരുന്നു.

നഷ്ടപരിഹാരം
2016 ഫെബ്രുവരിയില്‍ മിസോറിയിലെ യുവതിക്ക് ജോണ്സണ് ബേബി പൗഡര്‍ ഉപയോഗിച്ച് ക്യാന്‍സര്‍ വരാനിടയായതായി പരാതി ഉണ്ടായിരുന്നു. ആ കേസില്‍ കോടതി കമ്പനിക്ക് പിഴ വിധിച്ചിരുന്നു. ഗര്‍ഭാശയ ക്യാന്‍സര്‍ പിടിപ്പെട്ടാണ് സ്ത്രീ മരിച്ചത്. സംഭവത്തെ തുടര്‍ന്ന് . യുവതിയുടെ കുടുംബത്തിന് കോടതി നഷ്ടപരിഹാരം നല്കാന് നിര്‍ദേശിച്ചിരിക്കുകയായിരുന്നു.

വിധി
493 കോടി ഇന്ത്യന്‍ രൂപയാണ് അന്ന് കോടതി പിഴ വിധിച്ചത്. ജാക്വിലിന് ഫോക്സ് എന്ന യുവതിയാണ് ക്യാന്‍സര്‍ വന്ന് മരിച്ചത്. ജോണ്സണ് ബേബി പൗഡറും, ഷവര്‍ ടു ഷവറും വര്‍ഷങ്ങളായി ഉപയോഗിച്ചാണ് യുവതിക്ക് ക്യാന്‍സര്‍ പിടിപ്പെട്ടതെന്നാണ് ആരോപണം. 35 വര്‍ഷം ഈ സ്ത്രീ ജോണ്സണ് പൗഡറാണ് ഉപയോഗിച്ചിരുന്നത്. മൂന്ന് വര്‍ഷം ക്യാന്‍സര്‍ പിടിപ്പെട്ട് ചികിത്സയിലായിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications