കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പിളുകളില്‍ ആസ്‌ബെസ്റ്റോസ്; ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ 33,000 ബേബി പൗഡര്‍ പിന്‍വലിച്ചു

  • By S Swetha
Google Oneindia Malayalam News

ചിക്കാഗോ: സാമ്പിളുകളില്‍ ആസ്‌ബെസ്റ്റോസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ 33,000 ബോട്ടില്‍ ബേബി പൗഡര്‍ വിപണയില്‍ നിന്നും പിന്‍വലിച്ചു. ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഓണ്‍ലൈനില്‍ വാങ്ങിയ കുപ്പിയില്‍ നിന്നുമെടുത്ത സാമ്പിളിലിലാണ് യുഎസ് ഹെല്‍ത്ത് റെഗുലേറ്റര്‍മാര്‍ ആസ്ബസ്റ്റോസ് സാമ്പിള്‍ കണ്ടെത്തിയത്. ഇതോടെ ജെ & ജെ ഓഹരികള്‍ 6 ശതമാനത്തിലധികം ഇടിഞ്ഞ് 127.70 ഡോളറിലെത്തി.

ജോളിയുടെ പിടി വിടില്ല, കുരുക്ക് മുറുക്കും; കൂടത്തായി കൊലക്കേസില്‍ വേറിട്ട തന്ത്രവുമായി അന്വേഷണ സംഘംജോളിയുടെ പിടി വിടില്ല, കുരുക്ക് മുറുക്കും; കൂടത്തായി കൊലക്കേസില്‍ വേറിട്ട തന്ത്രവുമായി അന്വേഷണ സംഘം

ആസ്‌ബെസ്റ്റോസ് അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇതാദ്യമായാണ് ജനപ്രീതിയാര്‍ജ്ജിച്ച തങ്ങളുടെ ബേബി പൗഡര്‍ കമ്പനി വിപണിയില്‍ നിന്നും തിരിച്ച് വിളിക്കുന്നത്. കൂടാതെ ഉല്‍പ്പന്നത്തില്‍ ആസ്‌ബെസ്റ്റോസ് അംശമുണ്ടെന്ന് യുഎസ് റെഗുലേറ്റര്‍മാര്‍ പരസ്യമായി പ്രഖ്യാപിക്കുന്നതും ഇതാദ്യമായാണ്. കാന്‍സറിന് കാരണമാകുന്ന മാരകമായ വിഷമാണ് ആസ്‌ബെസ്‌റ്റോസ്.

talcumpowder-

ബേബി പൗഡര്‍, ഒപിയോയിഡുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ആന്റി സൈക്കോട്ടിക് റിസ്പെര്‍ഡാല്‍ എന്നിവയുള്‍പ്പെടെ വിവിധ ഉല്‍പ്പന്നങ്ങളില്‍ ആയിരക്കണക്കിന് വ്യാപാരം നടത്തുന്ന 130 വര്‍ഷത്തിലേറെ പഴക്കമുള്ള യുഎസ് ഹെല്‍ത്ത് കെയര്‍ കമ്പനിയ്ക്ക് ഏറ്റവും പുതിയ തിരിച്ചടിയാണ് ഈ തിരിച്ചുവിളിക്കല്‍. റിസ്‌പെര്‍ഡാലിന്റെ അപകടസാധ്യതകളെ ജെ & ജെ കുറച്ചുകാണിച്ചുവെന്ന് ആരോപിച്ച് ജൂറി ഒരു വാദിക്ക് 8 ബില്യണ്‍ ഡോളര്‍ നല്‍കാന്‍ കമ്പനിയോട് ഉത്തരവിട്ടു. എന്നാല്‍ ആ തീര്‍പ്പ് നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനിയും നിയമ വിദഗ്ധരും പറയുന്നു. ജോണ്‍സന്റെ ബേബി പൗഡര്‍ ഉള്‍പ്പെടെയുള്ള ടാല്‍ക് ഉല്‍പ്പന്നങ്ങള്‍ ക്യാന്‍സറിന് കാരണമായെന്ന് അവകാശപ്പെടുന്ന 15,000 ലധികം പരാതികള്‍ ജെ & ജെ നേരിടുന്നു.

കമ്പനിയുടെ മെഡിക്കല്‍ സുരക്ഷാ ഓര്‍ഗനൈസേഷനിലെ വിമന്‍സ് ഹെല്‍ത്ത് മേധാവി ഡോ. സൂസന്‍ നിക്കോള്‍സണ്‍, ആസ്ബറ്റോസ് കണ്ടെത്തല്‍ വളരെ അസാധാരണമാണെന്ന് പറയുന്നു. ഇത് ഇന്നുവരെയുള്ള തങ്ങളുടെ പരിശോധനയുമായി പൊരുത്തപ്പെടുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു പ്രതികരണം. 2018 ല്‍ അമേരിക്കയില്‍ നിര്‍മ്മിച്ച് കയറ്റി അയച്ച ജോണ്‍സന്റെ ബേബി പൗഡറുകളാണ് വെള്ളിയാഴ്ച വിപണിയില്‍ നിന്നും സ്വമേധയാ തിരിച്ചുവിളിക്കുന്നതെന്ന് കമ്പനി അറിയിച്ചു. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഒരു മാസം മുമ്പ് നടത്തിയ പരിശോധനയില്‍ ആസ്ബറ്റോസ് ഒന്നും കണ്ടെത്തിയില്ലെന്ന് ജെ & ജെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

English summary
johnson-johnson-recalls-33-000-bottles-of-baby-powder due to extract of asbetose
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X