ബിക്കിനി വേഷത്തില്‍ അഗ്നി പര്‍വ്വതത്തിനു ചുറ്റും സര്‍ഫിംഗ്; ഞെട്ടിപ്പിക്കുന്ന വീഡിയോ കാണണ്ടേ?
ഹവായി: ഹവായിലെ അഗ്നിപര്‍വ്വതം ചുട്ടുപഴുത്ത് ലാവ കടലിലേക്ക് ഒഴുകി കൊണ്ടിരിക്കുന്നു, താഴെ കടലില്‍ മത്സ്യ കന്യകയെ പോലെ തോന്നിക്കുന്ന കൊച്ചു സുന്ദരി അഗ്നിപര്‍വ്വതത്തിനു ചുറ്റും സര്‍ഫിംഗ് ചെയ്യുന്നു. ഇത് ഗ്രാഫിക്സ് ഉപയോഗിച്ചുള്ള സിനിമയല്ല. യാഥാര്‍ത്ഥ്യം. സാഹസികയായ മുപ്പതുകാരി എലിസണ്‍ ടീലിന്റെ സാഹസിക ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
ലാവ കൈപ്പിടിയില്‍ ഒതുക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. വലിയ പാറക്കല്ലുകള്‍ വീഴുന്ന അനുഭവമായിരുന്നു ലാവ പതിക്കുമ്പോഴുണ്ടായിരുന്നത്. ഇതെന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നെന്നും എലിസണ്‍ ടീല്‍ പറഞ്ഞു. ആഗസ്ത് മൂന്നിനായിരുന്നു ടീലിന്റെ സാഹസിക പ്രകടനം. ആദ്യമായാണ് ഒരാള്‍ ഈ ദൗത്യം പൂര്‍ത്തിയാക്കുന്നത്.

ജിയോഗ്രാഫിക് ഫോട്ടോഗ്രാഫറായ ഡേവിഡ് ബ്ലേഹേര്ട്ടാണ് ടീലിന്റെ പിതാവ്. പിതാവിന്റെ പാത പിന്തുടര്ന്നാണ് ടീല്‍ ഇത്തരം സാഹസിക കാര്യങ്ങള്‍ ചെയ്യാന്‍ ആരംഭിച്ചത്. വനിതകളില്‍ സാഹസികയ്ക്ക് പേരുകേട്ട വ്യക്തിത്വമാണ് ടീല്‍. ഇത്തരത്തില്‍ ഒരു സര്‍ഫിംഗ് നടത്തുന്നതിന് നിയമ സാധ്യതകള്‍ പരിശോധിച്ചിരുന്നെന്ന് ടീല്‍ പറയുന്നു.
'ലാവ തൊട്ടടുത്ത് എത്തുമ്പോള്‍ തന്റെ ജീവന് അപകടത്തിലാണെന്ന് എനിക്ക് അറിയാമായിരുന്നു. ഒരേ സമയം തളര്‍ച്ചയും ഉത്സാഹവും തോന്നിയ സമയമായിരുന്നു അത്. തലയ്ക്ക് മുകളില്‍ ദൈവം വരച്ചത് പോലെ വലിയൊരു മഴവില്ല് തെളിഞ്ഞിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാഴ്ചയായിരുന്നു അത്'. ടീല്‍ തന്റെ അനുഭവങ്ങള്‍ ആവശത്തോടെ പറഞ്ഞു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications