കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിക്കിനി വേഷത്തില്‍ അഗ്നി പര്‍വ്വതത്തിനു ചുറ്റും സര്‍ഫിംഗ്; ഞെട്ടിപ്പിക്കുന്ന വീഡിയോ കാണണ്ടേ?

  • By അക്ഷയ്‌
Google Oneindia Malayalam News

ഹവായി: ഹവായിലെ അഗ്നിപര്‍വ്വതം ചുട്ടുപഴുത്ത് ലാവ കടലിലേക്ക് ഒഴുകി കൊണ്ടിരിക്കുന്നു, താഴെ കടലില്‍ മത്സ്യ കന്യകയെ പോലെ തോന്നിക്കുന്ന കൊച്ചു സുന്ദരി അഗ്നിപര്‍വ്വതത്തിനു ചുറ്റും സര്‍ഫിംഗ് ചെയ്യുന്നു. ഇത് ഗ്രാഫിക്‌സ് ഉപയോഗിച്ചുള്ള സിനിമയല്ല. യാഥാര്‍ത്ഥ്യം. സാഹസികയായ മുപ്പതുകാരി എലിസണ്‍ ടീലിന്റെ സാഹസിക ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

ഈ അഗ്നി പര്‍വ്വതം പൊട്ടിത്തെറിച്ചാല്‍ അമേരിയ്ക്ക ഇല്ലാതാകും?ആശങ്കയോടെ അമേരിയ്ക്കക്കാര്‍, കാണൂഈ അഗ്നി പര്‍വ്വതം പൊട്ടിത്തെറിച്ചാല്‍ അമേരിയ്ക്ക ഇല്ലാതാകും?ആശങ്കയോടെ അമേരിയ്ക്കക്കാര്‍, കാണൂ

ലാവ കൈപ്പിടിയില്‍ ഒതുക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. വലിയ പാറക്കല്ലുകള്‍ വീഴുന്ന അനുഭവമായിരുന്നു ലാവ പതിക്കുമ്പോഴുണ്ടായിരുന്നത്. ഇതെന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നെന്നും എലിസണ്‍ ടീല്‍ പറഞ്ഞു. ആഗസ്ത് മൂന്നിനായിരുന്നു ടീലിന്റെ സാഹസിക പ്രകടനം. ആദ്യമായാണ് ഒരാള്‍ ഈ ദൗത്യം പൂര്‍ത്തിയാക്കുന്നത്.

alison-teal

ജിയോഗ്രാഫിക് ഫോട്ടോഗ്രാഫറായ ഡേവിഡ് ബ്ലേഹേര്‍ട്ടാണ് ടീലിന്റെ പിതാവ്. പിതാവിന്റെ പാത പിന്തുടര്‍ന്നാണ് ടീല്‍ ഇത്തരം സാഹസിക കാര്യങ്ങള്‍ ചെയ്യാന്‍ ആരംഭിച്ചത്. വനിതകളില്‍ സാഹസികയ്ക്ക് പേരുകേട്ട വ്യക്തിത്വമാണ് ടീല്‍. ഇത്തരത്തില്‍ ഒരു സര്‍ഫിംഗ് നടത്തുന്നതിന് നിയമ സാധ്യതകള്‍ പരിശോധിച്ചിരുന്നെന്ന് ടീല്‍ പറയുന്നു.

2014 ബാക്കിയാക്കിയ ചില നിഗൂഢതകള്‍...കാണൂ2014 ബാക്കിയാക്കിയ ചില നിഗൂഢതകള്‍...കാണൂ

'ലാവ തൊട്ടടുത്ത്‌ എത്തുമ്പോള്‍ തന്റെ ജീവന്‍ അപകടത്തിലാണെന്ന് എനിക്ക് അറിയാമായിരുന്നു. ഒരേ സമയം തളര്‍ച്ചയും ഉത്സാഹവും തോന്നിയ സമയമായിരുന്നു അത്. തലയ്ക്ക് മുകളില്‍ ദൈവം വരച്ചത് പോലെ വലിയൊരു മഴവില്ല് തെളിഞ്ഞിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാഴ്ചയായിരുന്നു അത്'. ടീല്‍ തന്റെ അനുഭവങ്ങള്‍ ആവശത്തോടെ പറഞ്ഞു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Hot stuff! Bikini-clad 'female Indiana Jones' becomes the first person to surf around a volcano - using her bright pink board to swim just inches from free flowing lava
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X