കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസിന് മരുന്നുമായി ജോര്‍ദാന്‍, ട്രംപിന്റെ നിര്‍ദേശം,മുന്നറിയിപ്പുകള്‍ ഇങ്ങനെ, അവസാന മാര്‍ഗം!!

Google Oneindia Malayalam News

അമ്മാന്‍: കൊറോണ വൈറസ് ഭീതി കടുക്കുന്നതിനിടെ മരുന്ന് പ്രയോഗവുമായി ജോര്‍ദാന്‍. എന്നാല്‍ ഇത് പുതിയ മരുന്നല്ല എന്ന ജോര്‍ദാന്‍ വ്യക്തമാക്കി. ഹൈഡ്രോക്‌സിക്‌ളോറോക്കിനാണ് കൊറോണ വൈറസ് പ്രതിരോധത്തിനായി ജോര്‍ദാന്‍ ഉപയോഗിക്കാനൊരുങ്ങുന്നത്. അതേസമയം രോഗം ഏറ്റവും കൂടിയ അളവിലുള്ളവരിലാണ് ഇത് പ്രയോഗിക്കുക. ഹൈഡ്രോക്‌സിക്‌ളോറോക്കിന്‍ മലേറിയക്കുള്ള മരുന്നാണ്. കാലങ്ങളായി ഇത് ലോകവ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ആന്റിബയോട്ടിക് രൂപത്തില്‍ ഇത് ഉപയോഗിച്ചാല്‍ രോഗത്തില്‍ നിന്ന് രക്ഷപ്പെടാമെന്ന് നേരത്തെ ഫ്രഞ്ച് പഠനത്തില്‍ പറഞ്ഞിരുന്നു.

1

അമേരിക്കയിലെയും യൂറോപ്പിലെയും പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ജോര്‍ദാന്‍ ഈ മരുന്ന് പ്രയോഗിക്കാന്‍ തീരുമാനിച്ചത്. മറ്റ് മരുന്നുകള്‍ക്കൊപ്പം ഇതും നല്‍കാനാണ് തീരുമാനിച്ചത്. ഡോക്ടര്‍മാരുടെ കൃത്യമായ നിരീക്ഷണം വേണമെന്നും ജോര്‍ദാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഹെഡ്രോക്‌സിക്‌ളോറോക്കിന്‍ മാത്രം ഉപയോഗിച്ച് രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കില്ലെന്നാണ് ജോര്‍ദാന്‍ പറയുന്നത്. നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ഈ മരുന്നിന്റെ ഉപയോഗം വ്യാപകമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് രോഗബാധയുടെ നിയന്ത്രണത്തില്‍ വലിയ വഴിത്തിരിവായി മാറുമെന്നും ട്രംപ് പറഞ്ഞിരുന്നു.

കൊറോണ സ്‌റ്റേജ് ടൂവില്‍ നില്‍ക്കുന്ന രോഗികള്‍ക്കും ഗുരുതര പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും മാത്രമേ ഈ മരുന്ന് പ്രയോഗിക്കാവൂ എന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഹെഡ്രോക്‌സിക്‌ളോറോക്കിന്റെ വില്‍പ്പന ഫാര്‍മസികളില്‍ നിന്ന് തടഞ്ഞിരിക്കുകയാണ്. ജനങ്ങള്‍ ഇത് വാങ്ങി സ്വയം ചികിത്സയ്ക്കായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. കൂടിയ തോതില്‍ വാങ്ങി മരുന്നിന് ക്ഷാമമുണ്ടാക്കാനും ശ്രമമുണ്ടാവുമെന്നാണ് സൂചന. ജോര്‍ദാനില്‍ ഇതുവരെ 112 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 5000 പേര്‍ ഐസൊലേഷനിലാണ് ഇപ്പോഴുമുള്ളത്. അതേസമയം അവസാന മാര്‍ഗമായി മാത്രം ഈ മരുന്നിനെ കാണണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നുണ്ട്.

Recommended Video

cmsvideo
അമേരിക്കയിൽ മാത്രം 12 ലക്ഷം പേർ മരിക്കും | Oneindia Malayalam

അതേസമയം ജോര്‍ദാനില്‍ ഇതുവരെ രിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളൊന്നും ഗുരുതരമായതല്ല. ഫ്രഞ്ച് പഠനങ്ങള്‍ ആധികാരികമല്ലെന്ന് ജോര്‍ദാന്‍ കിംഗ് ഹുസൈന്‍ ക്യാന്‍സര്‍ സെന്ററിന്റെ അധ്യക്ഷന്‍ ഡോ അസീം മന്‍സോര്‍ പറഞ്ഞു. അവസാന ശ്രമമായിട്ട് മാത്രമേ ഇതിനെ കാണാനാവൂ. നിരവധി പാര്‍ശ്വ ഫലങ്ങള്‍ ഇതിലൂടെ ഉണ്ടാവാമെന്നും മന്‍സോര്‍ മുന്നറിയിപ്പ് നല്‍കുന്നു. വെറും പത്ത് മില്യണ്‍ ജനങ്ങളാണ് ജോര്‍ദാനിലുള്ളത്. എന്നാല്‍ വൈറസ് വ്യാപനത്തെ തടയാന്‍ ജോര്‍ദാന്‍ വലിയ മിടുക്കരല്ലെന്നും ഡോക്ടര്‍ പറഞ്ഞു. ജോര്‍ദാനില്‍ വളരെ കുറച്ച് ഐസിയുവും ആശുപത്രി കിടക്കകളും മാത്രമേ ഉള്ളൂ. ഇതും ഗൗരവമായ പ്രശ്‌നമാണ്. കൊറോണ വൈറസ് സാമ്പിളുകള്‍ പരിശോധിക്കാനുള്ള സ്ഥലങ്ങള്‍ ഇല്ലാത്തതും തിരിച്ചടിയാണ്.

English summary
jordan authorised use of hydroxychloroquine to treat coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X