ജോര്‍ദാന്‍ പ്രതികാരം തുടങ്ങി; ഐസിസ് വനിതയെ തൂക്കിക്കൊന്നു
അമന്‍: തങ്ങളുടെ പൈലറ്റിനെ ക്രൂരമായി ചുട്ടുകൊന്ന ഐസിസ് തീവ്രവാദികള്‍ക്ക് ജോര്‍ദാന്റെ മറുപടി. തങ്ങള്‍ തടവിലാക്കിയ രണ്ട് ഐസിസ് തീവ്രവാദികളെ തൂക്കിലേറ്റിയാണ് ജോര്‍ദാന്‍ പ്രതികാരം ചെയ്തത്.
ഐസിസിന്റെ ചാവേര്‍ പോരാളിയായ വനിത സാജിദ അല്‍ റിഷാവിയെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ജോര്‍ദാന്‍ പൈലറ്റിനേയും രണ്ട് ജാപ്പനീസ് പൗരന്‍മാരേയും ഐസിസ് ബന്ദിയാക്കിയത്. ഇപ്പോള്‍ മൂന്ന് ബന്ദികളേയും അവര്‍ വധിച്ചു.

ഐസിസിന്റെ വനിത ചാവേര്‍ ആയ സാജിദ അല്‍ റിഷാവിയേയും സിയാദ് അല്‍ കര്‍ബൗലിയേയും വധിച്ചാണ് ജോര്‍ദാന്റെ പ്രതികാരം. ജോര്‍ദാന്‍ പൈലറ്റ് മാവോസ് അല്‍ കസാസ്‌ബേയെ ഐസിസുകാര്‍ ജീവനോടെ തീ കൊളുത്തി കൊല്ലുകയായിരുന്നു. ഒരു ഇരുമ്പ് കൂട്ടില്‍ ബന്ധനസ്ഥനാക്കിയാണ് കസാസ്‌ബേയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്.
ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് മണിക്കൂറുകള്‍ക്കം തന്നെ ജോര്‍ദാന്‍ ഐസിസ് തടവുപുള്ളികളെ വധിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ വക്താവ് മുഹമ്മദ് അല്‍ മൊമാനി ആണ് തടവുപുള്ളികളെ വധിച്ച വിവരം ഔദ്യോഗികമായി അറിയിച്ചത്.
ഫൈറ്റര്‍ പൈലറ്റ് ആയ കസാസ്‌ബേയെ ഐസിസ് ഒരു മാസം മുമ്പ് തന്നെ വധിച്ചിട്ടുണ്ടെന്നാണ് ജോര്‍ദ്ദാന്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. 2015 ജനുവരി 3 ന് തന്നെ കൊല നടത്തിയിട്ടുണ്ടെന്നും ദൃശ്യങ്ങള്‍ ഇപ്പോഴാണ് ഐസിസ് പുറത്ത് വിട്ടതെന്നും ജോര്‍ദാന്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications