കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്ലാം വിരുദ്ധ കാര്‍ട്ടൂണ്‍; ജോര്‍ദ്ദാന്‍ എഴുത്തുകാരന്‍ വെടിയേറ്റു മരിച്ചു

  • By Anwar Sadath
Google Oneindia Malayalam News

അമ്മാന്‍: പ്രശസ്ത ജോര്‍ദ്ദാന്‍ എഴുത്തുകാരന്‍ നഹേദ് ഹട്ടര്‍(56) വെടിയേറ്റു മരിച്ചു. അമ്മാനിലെ ഒരു കോടതിയില്‍ ഒരു കേസുമായി ബന്ധപ്പെട്ട് എത്തിയപ്പോഴായിരുന്നു അജ്ഞാതന്‍ വെടിയുതിര്‍ത്തത്. മൂന്നു വെടിയുണ്ടകളേറ്റ നഹേദ് സംഭവസ്ഥലത്ത് കൊല്ലപ്പെട്ടു. ഇസ്ലാം വിരുദ്ധ കാര്‍ട്ടൂണ്‍ ഷെയര്‍ ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു നഹേദിനെതിരെ കേസ്.

ഒരു മീറ്റര്‍ അകെലെവച്ചാണ് നഹേദിന് വെടിയേറ്റതെന്ന് ദൃക്‌സാക്ഷി പറഞ്ഞു. കോടതിയിലേക്ക് സ്റ്റെയര്‍ കയറിപ്പോവുകയായിരുന്ന നഹേദിന് തൊട്ടു മുന്‍പില്‍വെച്ച് വെടിവെക്കുകയായിരുന്നു. അക്രമിയെ പിന്നീട് അറസ്റ്റ് ചെയ്തു. ക്രിസ്തുമത വിശ്വാസിയായ നഹേദിനെ ഓഗസ്ത് 13ന് അറസ്റ്റ് ചെയ്തിരുന്നു. ഇസ്ലാം വിശ്വാസത്തെ ഹനിക്കുന്ന കാര്‍ട്ടൂണ്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതായിരുന്നു കാരണം.

firing

സംഭവം വിവാദമായതോടെ അദ്ദേഹം അത് പിന്‍വലിച്ചിരുന്നു. തീവ്രവാദികളുടെ ദൈവത്തെക്കുറിച്ചും സ്വര്‍ഗത്തെക്കുറിച്ചും ഉള്ള കാഴ്ചപ്പാടിനെ സൂചിപ്പിക്കാനാണ് കാര്‍ട്ടൂണ്‍ ഷെയര്‍ ചെയ്തതെന്നും ഇസ്ലാം വിശ്വാസത്തെ മോശമാക്കിയില്ലെന്നും നഹേദ് വിശദീകരിച്ചു. എന്നാല്‍, ഒട്ടേറെ ജോര്‍ദാന്‍ മുസ്ലീം വിശ്വാസികള്‍ ഇദ്ദേഹത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.

ഇതേതുടര്‍ന്ന് മതവിശ്വാസത്തെ അവഹേളിച്ചെന്ന കാരണത്താല്‍ ഇദ്ദേഹത്തിനെതിരെ കേസ് ചാര്‍ജ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ കേസിന്റെ വിചാരണ കോടതിയില്‍ നടന്നുകൊണ്ടിരിക്കെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. അറിയപ്പെടുന്ന എഴുത്തുകാരനായ നഹേദിന്റെ കൊലപാതകം ലോകമെമ്പാടുമുള്ള നഹേദിന്റെ വായനക്കാരെ ഞെട്ടിച്ചു.

English summary
Jordan: Nahed Hattar shot dead ahead of cartoon trial
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X