Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോര്‍ദാന്‍ കിരീടവകാശി വിവാഹിതനാകുന്നു; വധു സൗദി അറേബ്യയില്‍ നിന്ന്, ചിത്രങ്ങള്‍ കാണാം

റിയാദ്: ജോര്‍ദാന്‍ രാജകുമാരന്‍ ഹുസൈന്‍ ബിന്‍ അബ്ദുല്ലയുടെ വിവാഹ നിശ്ചയം നടന്നു. സൗദി സ്വദേശിയായ റജ്‌വ ഖാലിദ് ആണ് വധു. സൗദിയിലെ പ്രശസ്തമായ അല്‍ സൈഫ് കുടുംബ പരമ്പരയില്‍പ്പെട്ട വ്യക്തിയാണ് റജ്‌വ. റിയാദിലെ ഇവരുടെ വീട്ടില്‍ വച്ചായിരുന്നു ചടങ്ങുകള്‍. ജോര്‍ദാന്‍ രാജകുമാരന്‍മാരായ ഹസന്‍ ബിന്‍ തലാല്‍, ഹാഷിം ബിന്‍ അബ്ദുല്ല, അലി ബിന്‍ ഹുസൈന്‍, ഹാഷിം ബിന്‍ ഹുസൈന്‍, ഗാസി ബിന്‍ മുഹമ്മദ്, റാഷിദ് ബിന്‍ ഹസന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

1

(courtesy https://twitter.com/RHCJO)

സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വധു വരന്‍മാര്‍ക്ക് ആശംസ അറിയിച്ചു. പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷത്തിലാണ് താനിന്നുള്ളതെന്ന് ജോര്‍ദാന്‍ രാജ്ഞി റനിയ ട്വീറ്റ് ചെയ്തു. 28കാരനാണ് ഹുസൈന്‍ രാജകുമാരന്‍. ബ്രിട്ടീഷ് മിലിറ്ററി അക്കാദമിയില്‍ നിന്ന് ബിരുദം നേടിയിട്ടുണ്ട്. ജോര്‍ദാന്‍ സൈന്യത്തില്‍ ക്യാപ്റ്റനായി പ്രവര്‍ത്തിക്കുകയാണ്.

2

(courtesy https://twitter.com/RHCJO)

1994 ഏപ്രില്‍ 28നാണ് റജ്‌വ ഖാലിദ് ജനിച്ചത്. ഖാലിദ് ബിന്‍ മുസൈദ്-അസ്സ ബിന്‍ത് നായിഫ് ദമ്പതികളുടെ മകളാണ്. സൗദിയിലായിരുന്നു സ്‌കൂള്‍ പഠനം. തുടര്‍ പഠനത്തിന് ന്യൂയോര്‍ക്കിലെ സര്‍വകലാശാലയില്‍ ചേര്‍ന്നു. കഴിഞ്ഞ മാസം ജോര്‍ദാന്‍ രാജകുമാരി ഇമാന്‍ ബിന്‍ത് അബ്ദുല്ലയും ന്യൂയോര്‍ക്ക് കേന്ദ്രമായ വ്യവസായി ജമീല്‍ അലക്‌സാണ്ടറും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നിരുന്നു.

3

(courtesy https://twitter.com/RHCJO)

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+