Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാന് എട്ടിന്റെ പണി കൊടുത്തത് ഈ 2 രാജ്യങ്ങള്‍; മിസൈലുകള്‍ തകര്‍ത്തു, ഒപ്പം അമേരിക്കയും

ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം തുടങ്ങിയിട്ട് നാല് ദിവസം പിന്നിട്ടു. ഇസ്രായേല്‍ അപ്രതീക്ഷിതമായി തുടങ്ങിയ ആക്രമണമാണ് പുതിയ യുദ്ധത്തിലേക്ക് നയിച്ചത്. ഇറാനില്‍ 240 പേരും ഇസ്രായേലില്‍ 18 പേരും കൊല്ലപ്പെട്ടു എന്നാണ് ഇതുവരെ പുറത്തുവന്ന വിവരം. ഇതിനേക്കാള്‍ കൂടുതല്‍ പേര്‍ മരിച്ചിട്ടുണ്ടാകുമെന്നും പറയപ്പെടുന്നു. ഇറാന് നിരവധി ഉന്നത സൈനികരെയും ശാസ്ത്രജ്ഞരെയും നഷ്ടപ്പെട്ടു.

ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ കുടുംബ വീട്, യുഎസ് കോണ്‍സുലേറ്റ് എന്നിവ ഇറാനും ആക്രമിച്ചു. ശക്തമായ ആക്രമണം നടത്തിയ ശേഷവും ഇരുരാജ്യങ്ങളും പോര്‍വിളി തുടരുകയാണ്. അതായത്, വളരെ വേഗത്തില്‍ യുദ്ധം അവസാനിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെയാണ് ഇറാന്റെ ആക്രമണത്തില്‍ നിന്ന് രണ്ട് രാജ്യങ്ങള്‍ ഇസ്രായേലിനെ സംരക്ഷിക്കുന്നു എന്ന വിവരം. ജോര്‍ദാനും സിറിയയുമാണ് ഈ രാജ്യങ്ങള്‍. അറിയാം വിശദമായി....

syria jordan help israel-

ഇറാന്‍ തൊടുത്തുവിടുന്ന മിസൈലുകള്‍ ഇറാഖും ജോര്‍ദാനും കടന്നുവേണം ഇസ്രായേലില്‍ എത്താന്‍. അല്ലെങ്കില്‍ സിറിയയും ജോര്‍ദാനും കടന്നു ചെല്ലണം. ജോര്‍ദാന്‍ സൈന്യം അവരുടെ ആകാശപരിധിയില്‍ വച്ച് ഇറാന്റെ മിസൈലുകള്‍ വെടിവച്ചിടുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇസ്രായേല്‍ ഇറാനെതിരെ അയക്കുന്ന മിസൈലുകള്‍ തടയുന്നുമില്ല.

രണ്ട് മാസം മുമ്പ് സമാനമായ സാഹചര്യമുണ്ടായപ്പോഴും ഇസ്രായേലിന്റെ സഹായത്തിന് ജോര്‍ദാന്‍ സൈന്യം ഇടപെട്ടിരുന്നു. ജോര്‍ദാനിലെ അബ്ദുല്ല രണ്ടാമന്‍ രാജാവും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അടുത്ത സൗഹൃത്തുക്കളാണ്. സിറിയക്ക് മുകളിലൂടെ വന്ന ഇറാന്റെ മിസൈലുകള്‍ തങ്ങള്‍ തകര്‍ത്തുവെന്ന് ഇസ്രായേല്‍ സൈന്യം പറയുന്നു. ജോര്‍ദാന്റെ മുകളിലൂടെ വന്നത് ജോര്‍ദാന്‍ സൈന്യം വെടിവച്ചിട്ടുവെന്ന് അവരുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്റെ ആക്രമണം തുടങ്ങിയ വേളയില്‍ ജോര്‍ദാന്‍ വ്യോമപാത അടച്ചിരുന്നു. പിന്നീട് മണിക്കൂറുകള്‍ക്ക്് ശേഷം തുറക്കുകയും ചെയ്തു. ഇത് ഇസ്രായേലിനെ സഹായിക്കാനായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ ആകാശം യുദ്ധഭൂമിയാക്കാന്‍ അനുവദിക്കില്ല എന്നാണ് ജോര്‍ദാന്റെ നിലപാട്. 1994ല്‍ ഇസ്രായേലുമായി സമാധാന കരാര്‍ ഒപ്പുവച്ച അയല്‍ രാജ്യമാണ് ജോര്‍ദാന്‍. പ്രവാചക പരമ്പരയില്‍പ്പെട്ട വ്യക്തിയാണ് അബ്ദുല്ല രാജാവ് എന്ന് പറയപ്പെടുന്നു.

സിറിയ ചെയ്യുന്നത്...

അതേസമയം, സിറിയ ചെയ്യുന്നത് മറ്റൊന്നാണ്. നേരത്തെ ബശ്ശാറുല്‍ അസദ് ഭരിച്ചിരുന്ന വേളയില്‍ ലബ്‌നാനിലെ ഹിസ്ബുല്ലയ്ക്ക് ഇറാന്‍ ആയുധം എത്തിച്ചിരുന്നത് സിറിയയിലൂടെയായിരുന്നു. അടുത്തിടെ വിമതര്‍ ഭരണം പിടിക്കുകയും അസദ് രാജ്യം വിടുകയും ചെയ്തതോടെ ഇറാന്‍ അവിടെയും ഒറ്റപ്പെട്ടു. അസദ് ഷിയാ വിഭാഗക്കാരനും പുതിയ പ്രസിഡന്റ് അഹമ്മദ് അല്‍ ഷര്‍ആ സുന്നി വിഭാഗത്തില്‍പ്പെട്ട വ്യക്തിയുമാണ്.

അടുത്തിടെ സൗദിയില്‍ വച്ച് അമേരിക്കന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തിയിരുന്നു അഹമ്മദ്. സിറിയക്കെതിരായ ഉപരോധം അമേരിക്കയും യൂറോപ്പും പിന്‍വലിക്കുകയും ചെയ്തു. സിറിയയുടെയും ഇസ്രായേലിന്റെയും അതിര്‍ത്തി മേഖലയായ ഗൊലാന്‍ കുന്നുകളില്‍ ഇപ്പോള്‍ സംഘര്‍ഷമില്ല. അവിടെയുള്ള ഇസ്രായേലുകാര്‍ക്ക് വേണ്ട സഹായം സിറിയിയലെ പുതിയ ഭരണകൂടം തടയുന്നുമില്ല.

അമേരിക്കയുടെ സഹായം ഇങ്ങനെ

സിറിയക്ക് മുകളിലൂടെ ഇറാനിലേക്ക് ഇസ്രായേല്‍ അയക്കുന്ന മിസൈല്‍ സിറിയന്‍ സൈന്യം തടയുന്നില്ല. മാത്രമല്ല, ഇസ്രായേലിന്റെ യുദ്ധ വിമാനങ്ങള്‍ സിറിയക്ക് മുകളില്‍ തടസമില്ലാതെ പറക്കുന്നുമുണ്ട്. ഇറാനെ ആക്രമിക്കാന്‍ ഇസ്രായേലിന്റെ മിസൈലുകള്‍ എത്തുന്നത് സിറിയക്ക് മുകളിലൂടെയാണ്. ഇതിന് പുറമെയാണ് മെഡിറ്ററേനിയന്‍ കടലില്‍ ഇസ്രായേലിന് അടുത്തായി തമ്പടിച്ചിരിക്കുന്ന അമേരിക്കയുടെ യുദ്ധക്കപ്പലുകള്‍ ചെയ്യുന്ന സഹായം.

എത്ര ഉയരത്തില്‍ പോകുന്ന മിസൈലുകളും വെടിവച്ചിടാന്‍ കഴിവുള്ള എസ്എം-2 പോലുള്ള പ്രതിരോധ സംവിധാനം ഈ കപ്പലിലുണ്ട്. താഡ് മിസൈല്‍ പ്രതിരോധ സംവിധാനം അമേരിക്ക ഇസ്രായേലിന് കൈമാറിയിട്ടുമുണ്ട്. ഇസ്രായേലിന്റെ അയണ്‍ ഡോം, ഡേവിഡ് സ്ലിങ്, ആരോ എന്നിവയ്ക്ക് പുറമെയാണിത്. ഇസ്രായേലിന് ഇറാനെ ആക്രമിക്കാന്‍ യാതൊരു തടസവുമില്ല. എന്നാല്‍ ഇറാന് ഇസ്രായേലിനെ ആക്രമിക്കണമെങ്കില്‍ ഒട്ടേറെ കടമ്പകളുണ്ട് എന്ന് ചുരുക്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+