തണുപ്പ് കൂടുതലെന്ന് ഭര്‍ത്താവ്, ഭാര്യ വിവാഹമോചനം നേടി
അമന്: കൊടുങ്കാറ്റ് മൂലം നാശ നഷ്ടങ്ങള്‍, ആള് നാശം ഒക്കെ സംഭവിയ്ക്കുന്ന വാര്‍ത്ത നമ്മള് ഒട്ടേറെ കേട്ടതാണ്. എന്നാല്‍ കൊടുങ്കാറ്റ് മൂലം ദാമ്പത്യ ബന്ധം തകരുമോ ? ജോര്‍ദാനിയയില്‍ നിന്നുള്ള ഈ വാര്‍ത്തയൊന്ന് വായിച്ച് നോക്കു അപ്പോള്‍ മനസിലാകും ദാമ്പത്യം തകരാന്‍ ഒരു കൊടുങ്കാറ്റ് മതിയെന്ന്.
ജോര്‍ദാന്‍ ഉള്‍പ്പടെ പല അറബ് രാജ്യങ്ങളിലും ഈ അടുത്ത് വീശുന്ന ശൈത്യകാല കൊടുങ്കാറ്റാണ് ഹുദ. നമ്മുടെ നാട്ടില്‍ ഇടയ്ക്ക് വന്ന ഹുദ് ഹുദ് ഒക്കെ പോലെ ഒരു കൊടുങ്കാറ്റ്. ഇനി കാറ്റ് തകര്‍ത്ത ദാമ്പത്യത്തെപ്പറ്റി പറയാം.

ജോര്‍ദാനിയയില്‍ അപ്രതീക്ഷിതമായ മഴയും മഞ്ഞു വീഴ്ചയും തണുപ്പും ഒക്കെയാണ് ഹുദാ കാറ്റിലൂടെ ഉണ്ടായത്. കാറ്റ് മൂലം ഉണ്ടായ തണുപ്പിനെപ്പറ്റി ഒരു ജോര്‍ദാനിയന്‍ യുവാവ് ഫേസ്ബുക്കിലൂടെ നടത്തിയ പരാമര്‍ശമാണ് അാളുടെ ദാമ്പത്യത്തെ തകര്‍ത്തത്. 'യൂ ആര് ടൂ കോള്‍ഡ് ഒ..ഹുദാ' എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
നിര്‍ഭാഗ്യകരമെന്ന് പറയട്ടേ യുവാവിന്റെ ഭാര്യുടെ പേരും ഹുദ എന്നായിരുന്നു. ഭാര്യ കരുതി ഭര്‍ത്താവ് തന്നെപ്പറ്റിയാണ് പരാമര്‍ശിച്ചതെന്ന്. പരസ്യമായി യു ആര് ടൂ കോള്‍ഡ് എന്ന് പറഞ്ഞത് ഭാര്യയെ ചൊടിപ്പിച്ചു. ഇക്കാര്യം പറഞ്ഞ് ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കിട്ടു. വഴക്കിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയുമായുളഌബന്ധം വേര്‍പെടുത്തി. കൊടുങ്കാറ്റിനെപ്പറ്റിയായിരുന്നു താന്‍ പോസ്റ്റിട്ടതെന്ന് ഭര്‍ത്താവ് പറഞ്ഞെങ്കിലും ഭാര്യ അത് വിശ്വസിയ്ക്കാന്‍ തയ്യാറല്ലായിരുന്നു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications