കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തണുപ്പ് കൂടുതലെന്ന് ഭര്‍ത്താവ്, ഭാര്യ വിവാഹമോചനം നേടി

  • By Meera Balan
Google Oneindia Malayalam News

അമന്‍: കൊടുങ്കാറ്റ് മൂലം നാശ നഷ്ടങ്ങള്‍, ആള്‍ നാശം ഒക്കെ സംഭവിയ്ക്കുന്ന വാര്‍ത്ത നമ്മള്‍ ഒട്ടേറെ കേട്ടതാണ്. എന്നാല്‍ കൊടുങ്കാറ്റ് മൂലം ദാമ്പത്യ ബന്ധം തകരുമോ ? ജോര്‍ദാനിയയില്‍ നിന്നുള്ള ഈ വാര്‍ത്തയൊന്ന് വായിച്ച് നോക്കു അപ്പോള്‍ മനസിലാകും ദാമ്പത്യം തകരാന്‍ ഒരു കൊടുങ്കാറ്റ് മതിയെന്ന്.

ജോര്‍ദാന്‍ ഉള്‍പ്പടെ പല അറബ് രാജ്യങ്ങളിലും ഈ അടുത്ത് വീശുന്ന ശൈത്യകാല കൊടുങ്കാറ്റാണ് ഹുദ. നമ്മുടെ നാട്ടില്‍ ഇടയ്ക്ക് വന്ന ഹുദ് ഹുദ് ഒക്കെ പോലെ ഒരു കൊടുങ്കാറ്റ്. ഇനി കാറ്റ് തകര്‍ത്ത ദാമ്പത്യത്തെപ്പറ്റി പറയാം.

court

ജോര്‍ദാനിയയില്‍ അപ്രതീക്ഷിതമായ മഴയും മഞ്ഞു വീഴ്ചയും തണുപ്പും ഒക്കെയാണ് ഹുദാ കാറ്റിലൂടെ ഉണ്ടായത്. കാറ്റ് മൂലം ഉണ്ടായ തണുപ്പിനെപ്പറ്റി ഒരു ജോര്‍ദാനിയന്‍ യുവാവ് ഫേസ്ബുക്കിലൂടെ നടത്തിയ പരാമര്‍ശമാണ് അാളുടെ ദാമ്പത്യത്തെ തകര്‍ത്തത്. 'യൂ ആര്‍ ടൂ കോള്‍ഡ് ഒ..ഹുദാ' എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

നിര്‍ഭാഗ്യകരമെന്ന് പറയട്ടേ യുവാവിന്റെ ഭാര്യുടെ പേരും ഹുദ എന്നായിരുന്നു. ഭാര്യ കരുതി ഭര്‍ത്താവ് തന്നെപ്പറ്റിയാണ് പരാമര്‍ശിച്ചതെന്ന്. പരസ്യമായി യു ആര്‍ ടൂ കോള്‍ഡ് എന്ന് പറഞ്ഞത് ഭാര്യയെ ചൊടിപ്പിച്ചു. ഇക്കാര്യം പറഞ്ഞ് ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കിട്ടു. വഴക്കിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയുമായുളഌബന്ധം വേര്‍പെടുത്തി. കൊടുങ്കാറ്റിനെപ്പറ്റിയായിരുന്നു താന്‍ പോസ്റ്റിട്ടതെന്ന് ഭര്‍ത്താവ് പറഞ്ഞെങ്കിലും ഭാര്യ അത് വിശ്വസിയ്ക്കാന്‍ തയ്യാറല്ലായിരുന്നു.

English summary
Jordanian couple divorced by storm 'Huda
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X