കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോസഫ് അന്നംകുട്ടി ജോസിന്റെ 'ബറീഡ് തോട്ട്സ്' (കുഴിച്ചുമൂടപ്പെട്ട ഓർമ്മകൾ) എന്ന പുസ്തകം പ്രകാശനം ചെയ്തു.

  • By Desk
Google Oneindia Malayalam News

ഷാർജ: സാമൂഹ്യമാദ്ധ്യമങ്ങളിലെ പുതിയ തരംഗവും എഴുത്തുകാരനും നടനും ബ്ലോഗറുമായ ജോസഫ് അന്നംകുട്ടി ജോസിന്റെ 'ബറീഡ് തോട്ട്സ്' (കുഴിച്ചുമൂടപ്പെട്ട ഓർമ്മകൾ) എന്ന പുസ്തകം ഷാർജ അന്താരാഷ്ട്രപുസ്തകമേളയിൽ പ്രകാശനം ചെയ്യപ്പെട്ടു. റൈറ്റേഴ്സ് ഫോറത്തിൽ വച്ച് നടന്ന ചടങ്ങിൽ ജോസഫ് അന്നംകുട്ടി ജോസിൽ നിന്ന് അദ്ദേഹത്തിന്റെ പിതാവ് പുസ്തകം ഏറ്റുവാങ്ങി. പുസ്തകത്തിന്റെ പേര് സൂചിക്കുന്നതുപോലെ, മറവിയുടെ കാണാപ്പുറങ്ങളിൽ കുഴിച്ചുമൂടാനായി കാത്തുവച്ച ഓർമ്മകളുടെയും ചിന്തകളുടെയും സമാഹാരമാണ് പുസ്തകത്തിലുള്ളത്.

തന്നെ സ്നേഹിച്ചവരേക്കുറിച്ചും തനിക്ക് സ്നേഹിക്കാൻ കഴിയാത്തവരേക്കുറിച്ചും തന്നെ കബളിപ്പിച്ചവരേക്കുറിച്ചും താൻ കബളിപ്പിച്ചവരേക്കുറിച്ചും തന്നെ ബഹുമാനിച്ചവരേക്കുറിച്ചും തനിക്ക് ബഹുമാനിക്കാൻ കഴിയാത്തവരേക്കുറിച്ചുമാണ് ഈ പുസ്തകം. എല്ലാവരുടേയും ജീവിതത്തിൽ ഒരു കാമുകിയോ കാമുകനോ ഉണ്ടായിരിക്കും. എല്ലാവർക്കും മറക്കാനാകാത്ത ഒരു പരാജയവും കൈപിടിച്ചുകയറ്റിയ ഒരു വ്യക്തിയുമുണ്ടാകും. എല്ലാവരേയും സ്വാധീനിച്ച ഒരു അദ്ധ്യാപകനോ അദ്ധ്യാപികയോ ഉണ്ടാകും. അത്തരം വ്യക്തികളെക്കുറിച്ചുള്ള വിവരണങ്ങളാണ് തന്റെ പുസ്തകത്തിലുള്ളത്.

Joseph Annakutty Jose

'ബറീഡ് തോട്ട്' എന്ന തന്റെ പുസ്തകം വാങ്ങിക്കണമെന്ന് ആരോടും പറയുന്നില്ലെന്ന് ജോസഫ് അന്നംകുട്ടി ജോസ് പറഞ്ഞു. പകരം, ചുറ്റും നിറയുന്ന സംഭവങ്ങളുടെയും വ്യക്തികളുടെയും നേരെ കണ്ണുതുറന്നിരിക്കാൻ എഴുത്തുകാരൻ പറഞ്ഞു. ചുറ്റും കാണുന്നതെല്ലാം ധൈര്യസമേതം ഉറക്കെ വിളിച്ചുപറയാനും ജോസഫ് അന്നംകുട്ടി ജോസഫ് അഭ്യർത്ഥിച്ചു. ഏതെങ്കിലുമൊക്കെ വ്യക്തികൾക്ക് തുറന്നുപറച്ചിലുകൾ കൊണ്ട് പ്രയോജനമുണ്ടായേക്കാമെന്ന് അദ്ദേഹം പറഞ്ഞു. ആർത്തവത്തെക്കുറിച്ചുള്ള ജോസഫ് അന്നംകുട്ടി ജോസിന്റെ കാമ്പസ് പ്രസംഗവും യൂട്യൂബ് ടെലികാസ്റ്റുകളും അടുത്തയിടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

English summary
Joseph Annakutty Jose's book release in Sharjah book festival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X