കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകന്റെ മുന്നില്‍ പീഡനശ്രമം!! അമ്മ ചെറുത്തു..ബഹ്‌റൈന്‍ രാജകുടുംബാംഗം വെടിവച്ച് കൊന്നു!!!

പീഡനം ചെറുത്ത മാധ്യമപ്രവര്‍ത്തകയെ വെടിവച്ച് കൊന്നു. ബഹ്‌റൈന്‍ രാജകുടുംബാംഗമാണ് കൊല നടത്തിയതെന്ന് ആരോപണം.

Google Oneindia Malayalam News

മനാമ : പീഡനശ്രമം ചെറുത്ത മാധ്യമപ്രവര്‍ത്തകയെ ബഹ്‌റൈനില്‍ വെടിവച്ച് കൊന്നു. ബഹ്‌റൈന്‍ രാജകുടുംബാംഗമാണ് കൊലപാതകം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുപത്തെട്ടുകാരിയായ മാധ്യമപ്രവർത്തക ഇമാന്‍ സലേഹിയാണ് കൊല്ലപ്പെട്ടത്.

ഇമാന്‍ സലേഹിയുടെ ആറ് വയസ്സുകാരനായ മകന്റെ മുന്നില്‍വെച്ചായിരുന്നു പീഡനശ്രമവും കൊലപാതകവും. സെന്യത്തില്‍ സേവനമനുഷ്ടിക്കുന്ന രാജകുടുംബാംഗമാണ് കൊലയ്ക്ക് പിന്നിലെന്നാണ് വെളിപ്പെടുത്തല്‍.

ക്രൂരത മകന്റെ മുന്നില്‍ വെച്ച്

ബഹ്‌റൈന്‍ വാച്ച് എന്ന സംഘടനയുടെ തലവനായ അല ഷൈഹാബി ഈ വിവരം ട്വീറ്റ് ചെയ്തതോടെയാണ് കൊലപാതകവിവരം ലോകമറിയുന്നത്. ബഹ്‌റൈനിലെ റിഫ പട്ടണത്തില്‍ വെച്ചാണ് സംഭവം നടന്നത്.ഇമാന്റെ മകന്‍ കാറിലിരിക്കുമ്പോഴാണ് കൊലപാതകം നടന്നത്.

വിവാദത്തില്‍

ബഹ്‌റൈന്‍ ദേശീയ ചാനലില്‍ സ്‌പോര്‍ട്‌സ് മാധ്യമപ്രവര്‍ത്തകയാണ് കൊല്ലപ്പെട്ട ഇമാന്‍ സലേഹി. ഇമാന്റെ കൊലപാതകം രാജ്യത്ത് വിവാദമായിരിക്കുകയാണ്. ഇമാനെ വെടിവെച്ച് കൊന്ന ശേഷം കൊലപാതകി കീഴടങ്ങുകയായിരുന്നു.

പിന്നില്‍ രാജരക്തം ?

ബഹ്‌റൈനിലെ പ്രമുഖ സുന്നി രാജകുടുംബത്തിലെ അംഗമാണ് കൊലപാതകം നടത്തിയതെന്ന ബഹ്‌റൈനിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഷിയ വംശജയാണ് കൊല്ലപ്പെട്ട ഇമാന്‍ സലേഹി.

പീഡനം ചെറുത്തു

ബഹറൈനിലെ ഭരണകര്‍ത്താക്കളായ അല്‍ ഖലീഫ രാജകുടുംബത്തിനും സൈന്യത്തിനും ഏറെ സ്വാധീനമുള്ള നഗരമാണ് റിഫ. രാത്രി കാറിലിരിക്കുമ്പോള്‍ സൈനിക ഉദ്യോഗസ്ഥന്‍ ഇമാനെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പീഡന ശ്രമം ചെറുത്തതാണ് കൊലപാതക കാരണമെന്നാണ് ആരോപണം.

നിയമത്തിന്റെ വഴിക്ക്

മുപ്പത്തിനാലുകാരനായ ബഹ്‌റൈന്‍കാരനാണ് കൊലപാതകി എന്നാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വാര്‍ത്താ ഏജന്‍സി പുറത്ത് വിടുന്ന വിവരം. ഇയാളെ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ടവര്‍ക്ക് കൈമാറിയിട്ടുള്ളതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു

മിണ്ടാതെ ഭരണകൂടം

സലേഹിയുടെ കൊലപാതകി ബഹ്‌റൈന്‍ സൈന്യത്തിലെ ഉദ്യോഗസ്ഥനാണ് എന്നാണ് ഭരണകൂട അനുകൂല പത്രമായ ഗള്‍ഫ് ഡെയ്‌ലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു യുവതി കൊല്ലപ്പെട്ടിരിക്കുന്നു എന്ന് മാത്രമാണ് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ വിശദീകരിച്ചിരിക്കുന്നത്.

അന്വേഷണത്തില്‍ സംശയം

പിടിയിലായ സൈനിക ഉദ്യോഗസ്ഥന്റെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. നിഷ്പക്ഷമായ അന്വേഷണം നടക്കുന്നുവെന്നാണ് സൈന്യം പുറത്ത് വിടുന്ന വിവരം. എന്നാല്‍ കൊലപാതകി രാജകുടുംബാംഗമായതിനാല്‍ അന്വേഷണം നീതിപൂര്‍വ്വമാകില്ല എന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

English summary
A woman Journalis shot dead in Bahrain in front of son. Eman Salehi is alleged to have been killed by a member of Royal family.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X