കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ: ഫോട്ടോയെടുത്തതിന് ഫോട്ടോ ജേര്‍ണലിസ്റ്റിനെ മര്‍ദ്ദിച്ചു

  • By Meera Balan
Google Oneindia Malayalam News

ഷാര്‍ജ: ലാല്‍ജോസ് ചിത്രമായ ക്ളാസ്‌മേറ്റ്‌സില്‍ ജഗതി പറയുന്ന ഓരു ഡയലോഗുണ്ട്, പൊലീസുകാരെപ്പറ്റി. 'കൊളെജില്‍ എന്ത് കാര്യം എന്ന് ചോദിച്ചാണ് ലക്ചറെ തല്ലിയതെന്ന്'. ചില സമയങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തിലും സംഭവിയ്ക്കാം. ഫോട്ടോയെടുത്തതിന് ഫോട്ടോ ജേര്‍ണലിസ്റ്റിനെ തല്ലിയതാണ് സമാന സംഭവം.

ഷാര്‍ജയിലാണ് സുഗന്ധ വ്യഞ്ജനങ്ങും അത്തറും വില്‍ക്കുന്ന സ്ഥാപനങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയതിന് പാകിസ്താനിയായ ഫോട്ടോ ഗ്രാഫര്‍ക്ക് മര്‍ദ്ദനമേറ്റത്.ബുധനാഴ്ചയാണ് സംഭവം. ഏഷ്യക്കാരായ ഒരു സംഘടം കച്ചവടക്കാരാണ് ഫോട്ടോഗ്രാഫറെ മര്‍ദ്ദിച്ചത്. ഒരു ഇംഗ്ളീഷ് പത്രത്തിലെ ഫോട്ടോ ഗ്രാഫര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

Crime

സുഗന്ധ വ്യഞ്ജനങ്ങള്‍ വില്‍ക്കുന്ന പഴയ കടകളുടെ ചിത്രം പകര്‍ത്തുകയായിരുന്നു ഫോട്ടോ ഗ്രാഫര്‍. ഇതിനിടെ ചിത്രമെടുക്കുന്നതില്‍ നിന്നും ചില കച്ചവടക്കാര്‍ യുവാവിനെ വിലക്കി. എന്നാല്‍ ഇത് കാര്യമാക്കാന്‍ ഫോട്ടോഗ്രാഫര്‍ തയ്യാറായില്ല. തുടര്‍ന്ന് സംഘടിച്ചെത്തിയ കച്ചവടക്കാര്‍ യുവാവിനെ തല്ലി ചതച്ചു. കുവൈത്ത് ആശുപത്രിയില്‍ ചികിത്സയിലാണ് ഫോട്ടോഗ്രാഫര്‍. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

English summary
Journalist beaten up by Sharjah spice dealers.8 dealers assault the man after he tried to take pictures of their shops
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X