• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗൗരി ലങ്കേഷിന് ശേഷം ഗലീസിയ കരോണ.. പാനമ അഴിമതി പുറത്ത് കൊണ്ടുവന്ന മാധ്യമപ്രവർത്തകയെ ക്രൂരമായി കൊന്നു!

മാള്‍ട്ട: ഭരണകൂടത്തിനും അധികാര കേന്ദ്രങ്ങള്‍ക്കുമെതിരെ തുറന്നടിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ ലോകമെങ്ങും ആക്രമണങ്ങള്‍ക്കും വെടിയുണ്ടകള്‍ക്കും ഇരയാക്കപ്പെട്ടിട്ടുണ്ട്. മാധ്യമപ്രവര്‍ത്തനത്തിലുടനീളം ഭരണകൂട അഴിമതിക്കെതിരെയും സംഘപരിവാര്‍ അജണ്ടകള്‍ക്കെതിരെയും പേന ചലിപ്പിച്ച ഗൗരി ലങ്കേഷിന് സംഭവിച്ചതും അത് തന്നെയാണ്. ഒടുക്കം അപ്രിയ സത്യം തുറന്ന് കാട്ടിയതിന് മാധ്യമപ്രവര്‍ത്തകരില്‍ ഒരാളുടെ ജീവന്‍ കൂടി എടുക്കപ്പെട്ടിരിക്കുന്നു. ലോകത്തെ തന്നെ പിടിച്ച് കുലുക്കിയ പനാമ പേപ്പേഴ്‌സ് അഴിമതി പുറത്ത് കൊണ്ടുവന്ന മാധ്യമപ്രവര്‍ത്തക ഡാഫിന്‍ ഗലീസിയ കരോണയാണ് കൊല്ലപ്പെട്ടിരിക്കുന്നത്.

ഞാനും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്.. പെണ്ണുങ്ങൾ തുറന്നടിക്കുന്നു.. റിമ കല്ലിങ്കൽ, സജിത മഠത്തിൽ, ഷാഹിന

കൊച്ചിയിൽ നടിക്ക് സംഭവിച്ചത് പോലുള്ള ക്രൂരത അനുഭവിച്ച നടികളുണ്ട്.. വെളിപ്പെടുത്തലുമായി പത്മപ്രിയ

എങ്ങും കൊലവിളികൾ

എങ്ങും കൊലവിളികൾ

സമൂഹത്തിലേയും ഭരണകൂടത്തിലേയും അധികാര ശക്തികളെ ചോദ്യം ചെയ്തതിന്റെ പേരിലാണ് ഗൗരി ലങ്കേഷ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ശന്തനു ഭൗമികിനേയും മറക്കാറായിട്ടില്ല. അമിത് ഷായുടെ മകനെതിരെ അഴിമതി ആരോപണം പുറത്ത് വിട്ട രോഹിണി സിംഗിനെതിരെ കൊലവിളികള്‍ മുഴങ്ങുന്നു.

ഒരു ജീവൻ കൂടി

ഒരു ജീവൻ കൂടി

അന്വേഷണാത്മക പത്രപ്രവര്‍ത്തനം പലപ്പോഴും ജീവന്‍ പണയം വെച്ചുകൊണ്ടുള്ള ഞാണിന്മേല്‍ കളി തന്നെയാണ്. പനാമ പേപ്പേഴിസുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളുടെ പേരില്‍ ജീവന് ഭീഷണി നേരിട്ടിരുന്നു ഡാഫിന്‍ കരോണ ഗലീസിയ എന്ന 53കാരിയായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക.

ബോംബ് വെച്ച് കൊന്നു

ബോംബ് വെച്ച് കൊന്നു

കാര്‍ ബോംബ് സ്‌ഫോടനം നടത്തിയാണ് എതിരാളികള്‍ ഗലീസിയയുടെ ജീവനെടുത്തിരിക്കുന്നത്. മാള്‍ട്ടയിലെ തന്റെ വീടിന് സമീപത്ത് വെച്ചാണ് ഗലീസിയ കൊല്ലപ്പെട്ടത്.

വിവാദമായ വാർത്തകൾ

വിവാദമായ വാർത്തകൾ

ഗലീസിയയുടെ കാറില്‍ അക്രമികള്‍ ബോംബ് ഘടിപ്പിച്ചിരുന്നു. ഇതറിയാതെ വാഹനം പുറത്തേക്ക് എടുത്തപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മാള്‍ട്ടാ പ്രധാനമന്ത്രി ജോസഫ് മസ്‌കാറ്റിന് എതിരായ വാര്‍ത്ത പുറത്ത് വിട്ടതിന് പിന്നാലെയാണ് കൊലപാതകം.

രാഷ്ട്രീയ കൊലപാതകമെന്ന്

രാഷ്ട്രീയ കൊലപാതകമെന്ന്

ജോസഫ് മസ്‌കാറ്റും രണ്ട് അനുയായികളും പനാമ ഷെല്‍ കമ്പനിയും അസര്‍ബെയ്ജാന്‍ പ്രസിഡണ്ടിന്റെ മകളും ചേര്‍ന്ന് നടത്തിയ അഴിമതി സംബന്ധിച്ചായിരുന്നു വാര്‍ത്ത. ഇത് വലിയ ഒച്ചപ്പാടുകള്‍ക്ക് വഴി തുറന്നിരുന്നു. ഗലീസിയയുടേത് രാഷ്ട്രീയ കൊലപാതകം ആണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു

ജീവനുള്ള വിക്കിലീക്സ്

ജീവനുള്ള വിക്കിലീക്സ്

മാള്‍ട്ടയിലെ പത്രങ്ങളേക്കാള്‍ പ്രചാരമുണ്ട് ഗലീസിയയുടെ വെബ്‌സൈറ്റിന്. സ്‌ഫോടനാത്മകമായ പല വാര്‍ത്തകളും തന്റെ വെബ്‌സൈറ്റ് വഴി ഗലീസിയ പുറത്ത് കൊണ്ടുവന്നിട്ടുണ്ട്. സ്ത്രീ രൂപത്തിലുള്ള വിക്കിലീക്ക്‌സ് എന്നാണ് ഗലീസിയ അറിയപ്പെട്ടിരുന്നത് പോലും.

അന്വേഷണം പുരോഗമിക്കുന്നു

അന്വേഷണം പുരോഗമിക്കുന്നു

തനിക്ക് നേരെ വധഭീഷണിയുണ്ടെന്ന് രണ്ടാഴ്ച മുന്‍പ് ഗലീസിയ പോലീസില്‍ പരാതി ഉന്നയിച്ചിരുന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

English summary
The journalist who led the Panama Papers investigation has been killed in a car bomb blast at Malta.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more