ജനങ്ങള്‍ കൂട്ടത്തോടെ തെരുവില്‍, ബഹ്റിനില്‍ തുടര്‍ച്ചയായി പ്രക്ഷോഭം, വീണ്ടും 2011?
മനാമ: ബഹ്റിനില്‍ ഭരണകൂട വിരുദ്ധ പ്രക്ഷോഭം ചിത്രീകരിച്ച നാല് അമേരിയ്ക്കന്‍ സൈനികരെ പൊലീസ് അറസ്റ്റ് ചെയ്തു. 2011 ല്‍ ഷിയാകളുടെ നേതൃത്വത്തില്‍ നടന്ന ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങളുടെ അഞ്ചാം വാര്‍ഷികത്തിലാണ് രാജ്യത്ത് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത്. നൂറുകണക്കിന് ആളുകളാണ് ബഹ്റിന് എന്ന ചെറിയ രാജ്യത്തിലെ വിവിധ ഇടങ്ങളില്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത്.
ബഹ്റിന് രാജവാഴ്ചയ്ക്കെതിരെ നടന്ന പ്രക്ഷോഭങ്ങള്‍ ആഭ്യന്തര സംഘര്‍ഷങ്ങളിലേയ്ക്ക് നയിച്ചിരുന്നു. സമാനമായ അവസ്ഥയിലേയ്ക്കാണ് രാജ്യം വീണ്ടും എത്തി നില്‍ക്കുന്നത്. അനധികൃതമായി രാജ്യത്ത് കടന്നു, സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തു, പൊലീസിനോട് കള്ളം പറഞ്ഞു എന്നിങ്ങനെ വിവിധ കുറ്റങ്ങള്‍ ചുമത്തിയാണ് മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.
പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരേയും രാഷ്ട്രീയ പ്രവര്‍ത്തകരേയും അന്യായമായി തടങ്കലില്‍ സൂക്ഷിയ്ക്കുന്നതിനെതിരെയാണ് രാജ്യത്ത് പുതിയ പ്രതിഷേധങ്ങള്‍ ആരംഭിച്ചത്.

മാധ്യമ പ്രവര്‍ത്തകര്‍
ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് അന്ന തെരേസ ഡേ ഉള്‍പ്പടെ നാല് അമേരിയ്ക്കന്‍ മാധ്യമ പ്രവര്‍ത്തകരാണ് ബഹ്റിനില്‍ അറസ്റ്റിലായത്. ഈജ്പിത്, ഗാസ എന്നിവിടങ്ങളില്‍ ഡോക്യുമെന്ററി ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമാണ് സംഘം ബഹ്റിനില്‍ എത്തിയത്

ഇവയാണ്
ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങള്‍, ജനജീവിതം എന്നിങ്ങനെയുള്ള വിഷയങ്ങളാണ് ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയത്

വിട്ടയച്ചു
തിങ്കളാഴ്ചയാണ് മാധ്യമ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് വിട്ടയച്ചതായി അന്ന തേരേസ ഡേയുടെ മാതാപിതാക്കള്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു

അങ്ങനെയല്ല
മാധ്യമപ്രവര്ത്തനത്തിനായിട്ടല്ല ഡേയും സംഘവും ബഹ്റിനില്‍ എത്തിയതെന്നും പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കാനാണെന്നുമാണ് ആക്ഷേപം. പക്ഷേ സംഘം ഇത് നിഷേധിച്ചു.

ബഹ്റിനും....
ബഹ്റിനിടെ സിത്ര ഗ്രാമത്തില്‍ വച്ചാണ് മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. ഇവിടെ നടന്ന പ്രതിഷേധമാണ് സംഘം പകര്‍ത്തിയത്. ബഹ്റിനില്‍ പലയിടത്തും ചെറുതും വലുതുമായ ഒട്ടേറെ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications