ട്രംപിന്റെ അഭയാർത്ഥി ബഹിഷ്ക്കരണത്തിന് തിരിച്ചടി; അഭയാർഥി ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് കോടതി
അഭയാർഥി സംഘത്തെ ബഹിഷ്കരിക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ തീരുമാനത്തിനെതിരെ ഫെഡറൽ കോടതിയുടെ വിധി. മധ്യ അമേരിക്കൻ രാജ്യങ്ങളായ ഹോണ്ടുറാസ്, ഗ്വാട്ടിമാല, എൽസാൽവദോർ എന്നിവിടങ്ങളിൽ നിന്നും അഭയാർഥി സംഘങ്ങൾ അമേരിക്ക-മെക്സിക്കൻ അതിർത്തിയിലേക്ക് നീങ്ങുന്നതായുള്ള വാർത്ത നേരത്തെ വന്നിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ട്രംപ് അഭയാർത്ഥികളെ വിലക്കികൊണ്ട് ഉത്തരവിട്ടത്. ഈ ഉത്തരവിനാണ് ഇപ്പോൾ അമേരിക്കയിലെ ഫെഡറൽ കോടതിയുടെ വിലക്കിയിരിക്കുന്നത്. അഭയാർഥികളുടെ വരവ് രാഷ്ട്രീയപ്രേരിതവും, ഇവരുടെ തള്ളിക്കയറ്റം തടയാൻ അതിർത്തിയിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കുമെന്നും ട്രംപ് നേരത്ത വ്യക്തമാക്കിയിരുന്നു.

നംവംബർ ഒൻപതിന് ട്രംപ് ഒപ്പിട്ട് നൽകിയ വിധി രാജ്യത്തെ അഭയാർഥി ചട്ടങ്ങൾക്ക് വിരുദ്ധവും, നിയമ സാധുതയില്ലാത്തതാണെന്നും കോടതി കണ്ടെത്തുകയായിരുന്നു. രാജ്യത്തിന്റെ ഇമിഗ്രേഷൻ നിയമങ്ങൾ ഏകപക്ഷീയമായി മാറ്റി എഴുതാനുള്ള അധികാരം പ്രസിഡന്റിനി്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
മധ്യ അമേരിക്കൻ രാജ്യങ്ങളിലെ അരക്ഷിതാവസ്ഥയും, രാഷ്ട്രീയ പ്രതിസന്ധിയും, ദാരിദ്ര്യവും കാരണം ആയിരക്കണക്കിന് അഭയാർഥികളാണ് കാരവൻ സംഘങ്ങളായി അമേരിക്കൻ-മെക്സിക്കോ അതിർത്തി ലക്ഷ്യമാക്കി ദിവസവും വരുന്നുണ്ട്. ഇത്തരം അഭയാർത്ഥികൾക്കെതിരെ രൂക്ഷമായ രീതിയിലാണ് ട്രംപ് പ്രചികരിച്ചിരുന്നത്. അഭയാർഥികളായി വരുന്നവർ ക്രിമിനലുകളാണെന്നും, രാജ്യത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് അഭയാർഥി സംഘങ്ങളാണെന്നുമായിരുന്നു ട്രംപിന്റെ കണ്ടെത്തൽ.
-
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ്












Click it and Unblock the Notifications