കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന്റെ അഭയാർത്ഥി ബഹിഷ്ക്കരണത്തിന് തിരിച്ചടി; അഭയാർഥി ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് കോടതി

Google Oneindia Malayalam News

അഭയാർഥി സംഘത്തെ ബഹിഷ്കരിക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ തീരുമാനത്തിനെതിരെ ഫെഡറൽ കോടതിയുടെ വിധി. മധ്യ അമേരിക്കൻ രാജ്യങ്ങളായ ഹോണ്ടുറാസ്, ഗ്വാട്ടിമാല, എൽസാൽവദോർ എന്നിവിടങ്ങളിൽ നിന്നും അഭയാർഥി സംഘങ്ങൾ അമേരിക്ക-മെക്സിക്കൻ അതിർത്തിയിലേക്ക് നീങ്ങുന്നതായുള്ള വാർത്ത നേരത്തെ വന്നിരുന്നു‌.

<strong>1984 ലെ സിഖ് വിരുദ്ധ കലാപം; യശ്പാൽ സിങിന് വധശിക്ഷ, നരേഷ് സെഹ്റാവത്തിന് ജീവപര്യന്തം...</strong>1984 ലെ സിഖ് വിരുദ്ധ കലാപം; യശ്പാൽ സിങിന് വധശിക്ഷ, നരേഷ് സെഹ്റാവത്തിന് ജീവപര്യന്തം...

ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ട്രംപ് അഭയാർത്ഥികളെ വിലക്കികൊണ്ട് ഉത്തരവിട്ടത്. ഈ ഉത്തരവിനാണ് ഇപ്പോൾ അമേരിക്കയിലെ ഫെ‍ഡറൽ കോടതിയുടെ വിലക്കിയിരിക്കുന്നത്. അഭയാർഥികളുടെ വരവ് രാഷ്ട്രീയപ്രേരിതവും, ഇവരുടെ തള്ളിക്കയറ്റം തടയാൻ അതിർത്തിയിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കുമെന്നും ട്രംപ് നേരത്ത വ്യക്തമാക്കിയിരുന്നു.

Donald Trump

നംവംബർ ഒൻപതിന് ട്രംപ് ഒപ്പിട്ട് നൽകിയ വിധി രാജ്യത്തെ അഭയാർഥി ചട്ടങ്ങൾക്ക് വിരുദ്ധവും, നിയമ സാധുതയില്ലാത്തതാണെന്നും കോടതി കണ്ടെത്തുകയായിരുന്നു. രാജ്യത്തിന്റെ ഇമിഗ്രേഷൻ നിയമങ്ങൾ ഏകപക്ഷീയമായി മാറ്റി എഴുതാനുള്ള അധികാരം പ്രസിഡന്റിനി്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

മധ്യ അമേരിക്കൻ രാജ്യങ്ങളിലെ അരക്ഷിതാവസ്ഥയും, രാഷ്ട്രീയ പ്രതിസന്ധിയും, ദാരിദ്ര്യവും കാരണം ആയിരക്കണക്കിന് അഭയാർഥികളാണ് കാരവൻ സംഘങ്ങളായി അമേരിക്കൻ-മെക്സിക്കോ അതിർത്തി ലക്ഷ്യമാക്കി ദിവസവും വരുന്നുണ്ട്. ഇത്തരം അഭയാർത്ഥികൾക്കെതിരെ രൂക്ഷമായ രീതിയിലാണ് ട്രംപ് പ്രചികരിച്ചിരുന്നത്. അഭയാർഥികളായി വരുന്നവർ ക്രിമിനലുകളാണെന്നും, രാജ്യത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് അഭയാർഥി സംഘങ്ങളാണെന്നുമായിരുന്നു ട്രംപിന്റെ കണ്ടെത്തൽ.

English summary
Judge bars US from enforcing Trump asylum ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X