സദ്ദാമിനെ തൂക്കിയ ജഡ്ജിയെ തൂക്കിക്കൊന്നു
ബാഗ്ദാദ്: മുന്‍ പ്രസിഡണ്ട് സദ്ദാം ഹുസൈനെ തൂക്കിലേറ്റാന്‍ വിധിച്ച ജഡ്ജിയെ ഇറാഖില്‍ തൂക്കിക്കൊന്നു. ജിഹാദി സംഘടനയായ ഐസിസാണ് ജഡ്ജി റൗഫ് അബ്ദുള്‍ റഹ്മാനെ തൂക്കിക്കൊന്നത്. സദ്ദാം ഹുസൈന്റെ മുന്‍ ഡെപ്യൂട്ടിയായ ഇബ്രാഹിം അല്‍ ദൂരി സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഇറാഖ് സര്‍ക്കാര്‍ റൗഫ് അബ്ദുള്‍ റഹ്മാന്റെ മരണ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞയാഴ്ചയാണ് റൗഫ് അബ്ദുള്‍ റഹ്മാന് ജിഹാദികളുടെ സംഘടനയായ ഐസിസിന്റെ പിടിയിലായത്. റൗഫ് അബ്ദുള്‍ റഹ്മാനെ തീവ്രവാദികള്‍ പിടിച്ചുവെച്ചിട്ടുണ്ട് എന്ന വാര്‍ത്ത നിഷേധിക്കാന്‍ ഇറാഖ് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മുന്‍പ് സദ്ദാം ഹുസൈന്റെ ഡെപ്യൂട്ടിയായിരുന്ന ഇബ്രാഹിം അല്‍ ദൂരി ഐസിസിന്റെ തലവനാണ് ഇപ്പോള്‍.

ഇറാഖിന്റെ അഞ്ചാമത് പ്രസിഡണ്ടായ സദ്ദാം ഹുസൈനെ അമേരിക്കന്‍ പട്ടാള ഭരണകൂടം 2006 ഡിസംബര്‍ 31 നാണ് തൂക്കിലേറ്റിയത്. 69 കാരനായ സദ്ദാമിന്റെ ഭാര്യമാരായ സമീറയും സാജിദയും അതേവര്‍ഷം തന്നെ കൊല്ലപ്പെട്ടിരുന്നു. പ്രസിഡണ്ട് സദ്ദാം ഹുസൈന്റെ മരണത്തിന് പകരമായാണ് ജിഹാദിള് റൗഫ് അബ്ദുള്‍ റഹ്മാനെയും തൂക്കിക്കൊന്നത് എന്നാണ് റിപ്പോര്‍ട്ട്.
ജൂണ്‍ പതിനാറിനാണ് റൗഫ് അബ്ദുള്‍ റഹ്മാന് സുന്നികളുടെ പിടിയിലായതത്രെ. രണ്ട് ദിവസത്തിനകം കൊലപാതകം നടന്നു എന്നാണ് റിപ്പോര്‍ട്ട്. 1996 ലാണ്് റൗഫ് അബ്ദുള്‍ റഹ്മാന് കുര്‍ദിസ്ഥാന്‍ അപ്പീല്‍ കോര്‍ട്ടില്‍ ചീഫ് ജസ്റ്റിസായത്. 1963 ല്‍ ബാഗ്ദാദ് ലോ സ്കൂളിലായിരുന്നു പഠനം. ഇദ്ദേഹത്തിന് മൂന്ന് മക്കളുണ്ട്. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം 2007 ല്‍ റൗഫ് അബ്ദുള്‍ റഹ്മാന് ഇംഗ്ലണ്ടില്‍ രാഷ്ട്രീയ അഭയം തേടിയിരുന്നു.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications