കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സദ്ദാമിനെ തൂക്കിയ ജഡ്ജിയെ തൂക്കിക്കൊന്നു

Google Oneindia Malayalam News

ബാഗ്ദാദ്: മുന്‍ പ്രസിഡണ്ട് സദ്ദാം ഹുസൈനെ തൂക്കിലേറ്റാന്‍ വിധിച്ച ജഡ്ജിയെ ഇറാഖില്‍ തൂക്കിക്കൊന്നു. ജിഹാദി സംഘടനയായ ഐസിസാണ് ജഡ്ജി റൗഫ് അബ്ദുള്‍ റഹ്മാനെ തൂക്കിക്കൊന്നത്. സദ്ദാം ഹുസൈന്റെ മുന്‍ ഡെപ്യൂട്ടിയായ ഇബ്രാഹിം അല്‍ ദൂരി സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഇറാഖ് സര്‍ക്കാര്‍ റൗഫ് അബ്ദുള്‍ റഹ്മാന്റെ മരണ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞയാഴ്ചയാണ് റൗഫ് അബ്ദുള്‍ റഹ്മാന്‍ ജിഹാദികളുടെ സംഘടനയായ ഐസിസിന്റെ പിടിയിലായത്. റൗഫ് അബ്ദുള്‍ റഹ്മാനെ തീവ്രവാദികള്‍ പിടിച്ചുവെച്ചിട്ടുണ്ട് എന്ന വാര്‍ത്ത നിഷേധിക്കാന്‍ ഇറാഖ് സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മുന്‍പ് സദ്ദാം ഹുസൈന്റെ ഡെപ്യൂട്ടിയായിരുന്ന ഇബ്രാഹിം അല്‍ ദൂരി ഐസിസിന്റെ തലവനാണ് ഇപ്പോള്‍.

rouf-abdu-rahman

ഇറാഖിന്റെ അഞ്ചാമത് പ്രസിഡണ്ടായ സദ്ദാം ഹുസൈനെ അമേരിക്കന്‍ പട്ടാള ഭരണകൂടം 2006 ഡിസംബര്‍ 31 നാണ് തൂക്കിലേറ്റിയത്. 69 കാരനായ സദ്ദാമിന്റെ ഭാര്യമാരായ സമീറയും സാജിദയും അതേവര്‍ഷം തന്നെ കൊല്ലപ്പെട്ടിരുന്നു. പ്രസിഡണ്ട് സദ്ദാം ഹുസൈന്റെ മരണത്തിന് പകരമായാണ് ജിഹാദിള്‍ റൗഫ് അബ്ദുള്‍ റഹ്മാനെയും തൂക്കിക്കൊന്നത് എന്നാണ് റിപ്പോര്‍ട്ട്.

ജൂണ്‍ പതിനാറിനാണ് റൗഫ് അബ്ദുള്‍ റഹ്മാന്‍ സുന്നികളുടെ പിടിയിലായതത്രെ. രണ്ട് ദിവസത്തിനകം കൊലപാതകം നടന്നു എന്നാണ് റിപ്പോര്‍ട്ട്. 1996 ലാണ്് റൗഫ് അബ്ദുള്‍ റഹ്മാന്‍ കുര്‍ദിസ്ഥാന്‍ അപ്പീല്‍ കോര്‍ട്ടില്‍ ചീഫ് ജസ്റ്റിസായത്. 1963 ല്‍ ബാഗ്ദാദ് ലോ സ്‌കൂളിലായിരുന്നു പഠനം. ഇദ്ദേഹത്തിന് മൂന്ന് മക്കളുണ്ട്. ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം 2007 ല്‍ റൗഫ് അബ്ദുള്‍ റഹ്മാന്‍ ഇംഗ്ലണ്ടില്‍ രാഷ്ട്രീയ അഭയം തേടിയിരുന്നു.

English summary
Judge who sentenced Saddam Hussein to death is killed. Justice Raouf Abdul Rahman sentenced the dictator to death by hanging in 2006. Government is yet to confirm his death.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X