Get Updates
Get notified of breaking news, exclusive insights, and must-see stories!

ജൂലിയ വിന്‍വി, സിക്‌സ് പാക്കുള്ള പെണ്‍കുട്ടി

മോസ്‌കോ: ബാര്‍ബി ഡോളിനെ പോലെയാണ് ആ പെണ്‍കുട്ടി, സുന്ദരവും നിഷ്‌കളങ്കവുമായ മുഖം. എന്നാല്‍ അവളുടെ ശരീരത്തിന് ഒരു പ്രത്യേകതയുണ്ട്. സിക്‌സ് പാക് മസിലുകള്‍ നിറഞ്ഞതാണ് ജൂലിയ വിന്‍വിയുടെ ശരീരം. സിക്‌സ് പാക് മസിലുകള്‍ പുരുഷസൗന്ദര്യത്തിന്റെ പ്രതീകം മാത്രമല്ല സ്ത്രീകള്‍ക്കും ചേരുമെന്ന് കാട്ടിത്തരികയാണ് റഷ്യക്കാരിയായ ജൂലിയ വിന്‍വി. ഈ പതിനെട്ടുകാരിയുടെ മുഖം കണ്ടാല്‍ ഇത്രയും കരുത്താര്‍ന്ന ഒരുശരീരത്തിനുടമയാണെന്ന് ആരും തന്നെ പറയില്ല. ഈ സുന്ദരിക്ക് റഷ്യയിലൊട്ടാകെ ആയിരക്കണക്കിന് ആരാധകരാണ് ഇപ്പോഴുള്ളത്.

ഒന്നാന്തരം ഒരു വെയിറ്റ് ലിഫ്റ്ററുമാണ് ജൂലിയ വിന്‍വി. 400 എല്‍.ബി ഭാരം വരെ അവര്‍ക്ക് നിസാരമായി ഉയര്‍ത്താനാവും. ഭാരോദ്വഹനത്തില്‍ മൂന്നു റെക്കോഡുകള്‍ ജൂലിയ സ്വന്തം പേരിലാക്കിയിട്ടുണ്ട്.

julia.jpg

15 വയസുമുതലാണ് ഭാരോദ്വഹനത്തില്‍ ശ്രദ്ധിക്കാന്‍തുടങ്ങിയത്. അതോടെ ശരീരത്തില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. പക്ഷേ, പുരുഷന്മാര്‍ ചെയ്യുന്ന അഭ്യാസങ്ങള്‍ പതിവാക്കിയിട്ടും വലിയ നേട്ടമൊന്നുമുണ്ടായില്ല. അങ്ങനെയിരിക്കെയാണ് പരിശീലനത്തിന് ഒരു കോച്ചിനെലഭിക്കുന്നത്. അതോടെയാണ് ജൂലിയയുടെ ജീവിതത്തില്‍ വഴിത്തിരിവുണ്ടായത. ചിട്ടയായ പരിശീലനത്തിലൂടെയും ആഹാര നിയന്ത്രണത്തിലൂടെയും ജൂലിയ ഇപ്പോഴത്തെ അവസ്ഥയിലായി.

പതിവായുള്ള പിരശീലനത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ജൂലിയ ഒരുക്കമല്ല. ആഴ്ചയില്‍ മൂന്നുദിവസം വീതം മൂന്നുനാലുമണിക്കൂര്‍ വരെ ജൂലിയ സ്ഥിരമായി ജിമ്മില്‍ പരിശീലിക്കുന്നുണ്ട്. ബാക്കി ദിവസങ്ങളില്‍ പതിവു വ്യായാമങ്ങളും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+