കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയെ വിറപ്പിച്ച ജൂലിയന്‍ അസാന്‍ജ് അറസ്റ്റില്‍; ഏഴ് വര്‍ഷത്തിന് ശേഷം, വലിച്ചിഴച്ച് പോലീസ്

Google Oneindia Malayalam News

ലണ്ടന്‍: ആഗോള തലത്തില്‍ അമേരിക്ക നടത്തുന്ന കുതന്ത്രങ്ങളും രഹസ്യനീക്കങ്ങളും പുറത്ത് വിട്ട് ലോക പോലീസിനെ ഞെട്ടിച്ച വിക്കിലീക്‌സ് സ്ഥാപന്‍ ജൂലിയന്‍ അസാന്‍ജ് അറസ്റ്റില്‍. ബ്രിട്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി അഭയം തേടിയിരുന്നു അസാന്‍ജ്. അഭയം നല്‍കിയത് മതിയെന്ന് ഇക്വഡോര്‍ തീരുമാനിച്ചതോടെയാണ് ബ്രിട്ടീഷ് പോലീസ് എംബസിയിലെത്തിയതും അറസ്റ്റ് ചെയ്തതും.

എംബസിയില്‍ നിന്ന് വലിച്ചിഴച്ച് അസാന്‍ജിനെ പുറത്തേക്ക് കൊണ്ടുവരുന്ന രംഗങ്ങള്‍ ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എല്ലാ രാജ്യങ്ങളില്‍ നിന്നും അമേരിക്കന്‍ എംബസികള്‍ വഴി രഹസ്യവിവരങ്ങള്‍ ചോര്‍ത്തി വാഷിങ്ടണിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് വിക്കിലീക്‌സ് വഴി അസാന്‍ജ് പരസ്യമാക്കിയത്....

 ഇക്വഡോര്‍ എംബസിയില്‍ നിന്ന്

ഇക്വഡോര്‍ എംബസിയില്‍ നിന്ന്

ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ നിന്ന് വലിച്ചിഴച്ചാണ് പോലീസ് അസാന്‍ജിനെ പുറത്തെത്തിച്ചത്. കഴിഞ്ഞ ഏഴ് വര്‍ഷമായി അസാന്‍ജ് ഇക്വഡോര്‍ എംബസിയിലാണ് താമസിക്കുന്നത്. അമേരിക്കയുടെ അറസ്റ്റ് സാധ്യത മുന്‍കൂട്ടി കണ്ട് എംബസിയില്‍ അഭയം തേടുകയായിരുന്നു.

പോലീസിനെ വിളിച്ചുവരുത്തി

പോലീസിനെ വിളിച്ചുവരുത്തി

അഭയം നല്‍കിയ നടപടി ഇക്വഡോര്‍ പ്രസിഡന്റ് മൊറീനോ റദ്ദാക്കിയതോടെയാണ് അസാന്‍ജിന്റെ അറസ്റ്റിന് വഴി തെളിഞ്ഞത്. എംബസിയില്‍ നിന്ന് ബ്രിട്ടീഷ് പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. അസാന്‍ജിന്റെ വിസമ്മതത്തോടെയാണ് അഭയം റദ്ദാക്കിയതെന്ന് കരുതുന്നു.

 അമേരിക്കക്ക് കൈമാറിയേക്കും

അമേരിക്കക്ക് കൈമാറിയേക്കും

അസാന്‍ജിനെ അമേരിക്കക്ക് കൈമാറാന്‍ നീക്കം നടക്കുന്നുണ്ടെന്ന് കഴിഞ്ഞദിവസം വിക്കിലീക്‌സ് എഡിറ്റര്‍ ഇന്‍ ചീഫ് ഹ്രാഫ്‌നസണ്‍ ആരോപിച്ചിരുന്നു. തൊട്ടുപിന്നാലെ അഭയം നല്‍കിയ നടപടി ഇക്വഡോര്‍ റദ്ദാക്കിയതും അറസ്റ്റിന് സമ്മതിച്ചതും.

അഭിപ്രായ വ്യത്യാസം

അഭിപ്രായ വ്യത്യാസം

2017ല്‍ മൊറീനോ ഇക്വഡോര്‍ പ്രസിഡന്റായ ശേഷം അസാന്‍ജിനെതിരെ ചില നീക്കങ്ങള്‍ നടന്നിരുന്നു. എംബസിയിലെ ഉദ്യോഗസ്ഥരും അസാന്‍ജും തമ്മില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമാകുകയും ചെയ്തു. ഇതാണ് അഭയം റദ്ദാക്കാന്‍ തീരുമാനിച്ചത്.

 ഇന്റര്‍നെറ്റ് കണക്ഷന്‍ റദ്ദാക്കി

ഇന്റര്‍നെറ്റ് കണക്ഷന്‍ റദ്ദാക്കി

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിന് ശേഷം അസാന്‍ജിന് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കിയിരുന്നില്ല. അസാന്‍ജിന്റെ ഓരോ നീക്കങ്ങളും എംബസിയില്‍ നിന്ന് ചോര്‍ത്തപ്പെട്ടിരുന്നു. അമേരിക്കക്ക് അസാന്‍ജിനെ കൈമാറുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല. ഇദ്ദേഹത്തിനെതിരെ ബലാല്‍സംഗം ഉള്‍പ്പെടെയുള്ള കേസുകള്‍ പിന്നീട് എടുത്തിരുന്നു.

 ഗൂഢനീക്കങ്ങളുടെ രേഖകള്‍

ഗൂഢനീക്കങ്ങളുടെ രേഖകള്‍

അമേരിക്ക വിദേശരാജ്യങ്ങളില്‍ നടത്തിയിരുന്ന ഗൂഢനീക്കങ്ങളുടെ രേഖകള്‍ 2010ല്‍ വിക്കിലീക്‌സ് വെബ്‌സൈറ്റ് വഴി അസാന്‍ജ് പുറത്തുവിടുകയായിരുന്നു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ അമേരിക്ക നടത്തുന്ന നീക്കങ്ങള്‍ ഇതിലുണ്ടായിരുന്നു. ലോകം ഞെട്ടലോടെയാണ് അമേരിക്കയുടെ രഹസ്യനീക്കങ്ങള്‍ അന്ന് അറിഞ്ഞത്.

 രക്ഷപ്പെടാന്‍ അഭയം

രക്ഷപ്പെടാന്‍ അഭയം

അസാന്‍ജിനെതിരെ അമേരിക്ക കേസെടുത്തു. അറസ്റ്റ് ചെയ്യാന്‍ ശ്രമം നടത്തി. അതിനിടെ ബ്രിട്ടനില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ അദ്ദേഹം ഇക്വഡോര്‍ എംബസിയില്‍ അഭയം തേടുകയായിരുന്നു. ഏഴ് വര്‍ഷത്തിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്.

English summary
Julian Assange, Living In Ecuador Embassy In London Since 2012, Arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X