ലൈംഗിക പീഡനം; ജുറാസിക് പാര്‍ക്ക് താരത്തിന് 6 വര്‍ഷം തടവ്
ലോസ് ആഞ്ചലസ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ ജുറാസിക് പാര്‍ക്ക് സിനിമയില്‍ അഭിനയിച്ച നടനെ 6 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ലോസ് ആഞ്ചലസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ലോസ് ആഞ്ചലസ് കൗണ്ടി ഡിസ്ട്രിക്‌സ് അറ്റോര്‍ണി ശിക്ഷ സ്ഥിരീകരിച്ചിട്ടുണ്ട്.
കാമറൂണ്‍ തോര്‍ എന്ന നടനെയാണ് ശിക്ഷിച്ചത്. കുട്ടികള്‍ക്കായി അഭിനയ പരിശീലന കളരി നടത്തുകയും ചെയ്യുന്നുണ്ട് തോര്‍. ഇവിടെവെച്ച് 13കാരി പെണ്‍കുട്ടിയെ ദീര്‍ഘനാള്‍ ലൈംഗിക പീഡനത്തിനിരയാക്കിയെന്നായിരുന്നു കേസ്. തട്ടിക്കൊണ്ടുപോകല്‍, മോഷണം, ബലാത്സംഗം തുടങ്ങി 11 കുറ്റങ്ങള്‍ ചുമത്തി നടനെ 2014ല്‍ അറസ്റ്റ് ചെയ്തിരുന്നു.

7 വര്‍ഷം മുമ്പാണ് സംഭവം. പീഡനത്തിന് ഇരയായ പെണ്‍കുട്ടി അഭിനയ പരിശീലനത്തിനായാണ് തോറിന്റെ അടുക്കലെത്തിയത്. ഇവിടെവെച്ച് പെണ്‍കുട്ടിയുമായി കൂടുതല്‍ അടുപ്പം കാട്ടിയശേഷം പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവം വളരെനാള്‍ കഴിഞ്ഞാണ് പെണ്‍കുട്ടി പുറത്തുപറയുന്നത്. പിന്നീട് പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.
1993ല്‍ പുറത്തിറങ്ങിയ ജുറാസിക് പാര്‍ക്ക് സിനിമയില്‍ ഇയാള്‍ ലൂയിസ് ഡോഗ്‌സണ്‍ എന്ന ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. ഇതിനു പുറമെ ചില സിനിമകളിലും ടെലിവിഷന്‍ പരിപാടികളിലും വേഷമിട്ടു.












Click it and Unblock the Notifications