സൗദിയുമായുള്ള പ്രശ്നങ്ങള്‍ അവസാനിച്ചോ? ഖത്തര്‍ മന്ത്രിയുടെ പ്രതികരണം ഇങ്ങനെ...
ദോഹ: ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങളുടെ ഉപരോധം രണ്ടര വര്‍ഷം പിന്നിടുന്ന വേളയിലാണ് കഴിഞ്ഞാഴ്ച ജിസിസി വാര്‍ഷിക ഉച്ചകോടി നടന്നത്. സൗദിയിലെ റിയാദില്‍ നടന്ന ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുത്തില്ല. പകരം പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെ അയക്കുകയായിരുന്നു ഖത്തര്‍.
ഉപരോധം തുടങ്ങിയ ശേഷം ഇത്രയും വലിയ ഖത്തര്‍ പ്രതിനിധി സംഘം സൗദിയിലെത്തിയത് ആദ്യമായിട്ടാണ്. ഖത്തറിനെതിരായ ഉപരോധം സൗദി സഖ്യരാജ്യങ്ങള്‍ അവസാനിപ്പിച്ചേക്കുമെന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. കഴിഞ്ഞദിവസം ഖത്തറില്‍ നടന്ന ദോഹ ഫോറത്തില്‍ റോയിട്ടേഴ്സ് പ്രതിനിധി ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാനോട് ഇക്കാര്യത്തില്‍ പ്രതികരണം തേടി. അദ്ദേഹം പറഞ്ഞത് ഇങ്ങനെ....

മന്ത്രി പറയുന്നത്
സൗദി സഖ്യരാജ്യങ്ങളുമായുള്ള ചര്‍ച്ചയില്‍ നേരിയ പുരോഗതി മാത്രമാണ് ഉണ്ടായിരിക്കുന്നതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് പറഞ്ഞു. വളരെ ചെറിയ പുരോഗതിയാണുള്ളതെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഉപരോധം അവസാനിപ്പിക്കാനും ബന്ധം മെച്ചപ്പെടുത്താനും നീക്കം സജീവമാണ്.

റിയാദിലെത്തിയത് വന്‍ സംഘം
ഖത്തര്‍ അമീര്‍ സൗദിയില്‍ നടന്ന ജിസിസി യോഗത്തിന് എത്തുമോ എന്ന കാര്യത്തില്‍ ആകാംഷ നിലനിന്നിരുന്നു. എന്നാല്‍ അമീര്‍ പങ്കെടുത്തില്ല. പകരം പ്രദാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ അല്‍ത്താനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് റിയാദിലേക്ക് പോയത്. 2017ന് ശേഷം ഇത്രയും വന്‍ സംഘം ഖത്തറില്‍ നിന്ന് സൗദിയിലെത്തുന്നത് ആദ്യമാണ്.

ശുഭ സൂചനകള്‍
ഒക്ടോബറില്‍ ഖത്തറും സൗദിയും തമ്മില്‍ സമവായ ചര്‍ച്ചകള്‍ നടന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. വാള്‍സ്ട്രീറ്റ് ജേണല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടുപിന്നാലെ സൗദി സഖ്യരാജ്യങ്ങളിലെ ഫുട്ബോള്‍ താരങ്ങള്‍ ഖത്തറില്‍ ഗള്‍ഫ് കപ്പ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുകയും ചെയ്തത് ശുഭ ലക്ഷണമായിരുന്നു.

ജിസിസിയില്‍ വിശ്വാസമെന്ന് ഖത്തര്‍
ജിസിസിയില്‍ തങ്ങള്‍ക്ക് ഇപ്പോഴും വിശ്വാസമുണ്ടെന്ന് ഖത്തര്‍ ധനമന്ത്രി അലി ശെരീഫ് അല്‍ ഇമാദി പറഞ്ഞു. അമേരിക്കയും കുവൈത്തുമാണ് സമവായ നീക്കങ്ങള്‍ നടത്തുന്നത്. ഒമാനും മധ്യസ്ഥ ശ്രമം നടത്തിയിരുന്നു. ഇറാനെതിരെ ഗള്‍ഫ് രാജ്യങ്ങള്‍ ഒന്നിക്കണമെന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്റ്റീവന്‍ നുചിന്‍ ആവശ്യപ്പെട്ടു.

ഉപരോധം തുടങ്ങിയത്...
2017 ജൂണ്‍ അഞ്ചിനാണ് സൗദിയും സഖ്യരാജ്യങ്ങളായ ബഹ്റൈന്‍, യുഎഇ, ഈജിപ്ത് എന്നിവരും ഖത്തരിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. ഖത്തര്‍ ഇറാനെ പിന്തുണയ്ക്കുന്നു, ഭീകരവാദത്തെ സഹായിക്കുന്നു തുടങ്ങിയവയായിരുന്നു ആരോപണം. സൗദി സഖ്യത്തിന്റെ ഉപാധികള്‍ ഇതുവരെ ഖത്തര്‍ അംഗീകരിച്ചിട്ടില്ല.
-
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും'












Click it and Unblock the Notifications