കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയുമായുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചോ? ഖത്തര്‍ മന്ത്രിയുടെ പ്രതികരണം ഇങ്ങനെ...

Google Oneindia Malayalam News

ദോഹ: ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങളുടെ ഉപരോധം രണ്ടര വര്‍ഷം പിന്നിടുന്ന വേളയിലാണ് കഴിഞ്ഞാഴ്ച ജിസിസി വാര്‍ഷിക ഉച്ചകോടി നടന്നത്. സൗദിയിലെ റിയാദില്‍ നടന്ന ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുത്തില്ല. പകരം പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെ അയക്കുകയായിരുന്നു ഖത്തര്‍.

ഉപരോധം തുടങ്ങിയ ശേഷം ഇത്രയും വലിയ ഖത്തര്‍ പ്രതിനിധി സംഘം സൗദിയിലെത്തിയത് ആദ്യമായിട്ടാണ്. ഖത്തറിനെതിരായ ഉപരോധം സൗദി സഖ്യരാജ്യങ്ങള്‍ അവസാനിപ്പിച്ചേക്കുമെന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. കഴിഞ്ഞദിവസം ഖത്തറില്‍ നടന്ന ദോഹ ഫോറത്തില്‍ റോയിട്ടേഴ്‌സ് പ്രതിനിധി ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാനോട് ഇക്കാര്യത്തില്‍ പ്രതികരണം തേടി. അദ്ദേഹം പറഞ്ഞത് ഇങ്ങനെ....

 മന്ത്രി പറയുന്നത്

മന്ത്രി പറയുന്നത്

സൗദി സഖ്യരാജ്യങ്ങളുമായുള്ള ചര്‍ച്ചയില്‍ നേരിയ പുരോഗതി മാത്രമാണ് ഉണ്ടായിരിക്കുന്നതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് പറഞ്ഞു. വളരെ ചെറിയ പുരോഗതിയാണുള്ളതെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഉപരോധം അവസാനിപ്പിക്കാനും ബന്ധം മെച്ചപ്പെടുത്താനും നീക്കം സജീവമാണ്.

റിയാദിലെത്തിയത് വന്‍ സംഘം

റിയാദിലെത്തിയത് വന്‍ സംഘം

ഖത്തര്‍ അമീര്‍ സൗദിയില്‍ നടന്ന ജിസിസി യോഗത്തിന് എത്തുമോ എന്ന കാര്യത്തില്‍ ആകാംഷ നിലനിന്നിരുന്നു. എന്നാല്‍ അമീര്‍ പങ്കെടുത്തില്ല. പകരം പ്രദാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ അല്‍ത്താനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് റിയാദിലേക്ക് പോയത്. 2017ന് ശേഷം ഇത്രയും വന്‍ സംഘം ഖത്തറില്‍ നിന്ന് സൗദിയിലെത്തുന്നത് ആദ്യമാണ്.

ശുഭ സൂചനകള്‍

ശുഭ സൂചനകള്‍

ഒക്ടോബറില്‍ ഖത്തറും സൗദിയും തമ്മില്‍ സമവായ ചര്‍ച്ചകള്‍ നടന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. വാള്‍സ്ട്രീറ്റ് ജേണല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടുപിന്നാലെ സൗദി സഖ്യരാജ്യങ്ങളിലെ ഫുട്‌ബോള്‍ താരങ്ങള്‍ ഖത്തറില്‍ ഗള്‍ഫ് കപ്പ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുകയും ചെയ്തത് ശുഭ ലക്ഷണമായിരുന്നു.

ജിസിസിയില്‍ വിശ്വാസമെന്ന് ഖത്തര്‍

ജിസിസിയില്‍ വിശ്വാസമെന്ന് ഖത്തര്‍

ജിസിസിയില്‍ തങ്ങള്‍ക്ക് ഇപ്പോഴും വിശ്വാസമുണ്ടെന്ന് ഖത്തര്‍ ധനമന്ത്രി അലി ശെരീഫ് അല്‍ ഇമാദി പറഞ്ഞു. അമേരിക്കയും കുവൈത്തുമാണ് സമവായ നീക്കങ്ങള്‍ നടത്തുന്നത്. ഒമാനും മധ്യസ്ഥ ശ്രമം നടത്തിയിരുന്നു. ഇറാനെതിരെ ഗള്‍ഫ് രാജ്യങ്ങള്‍ ഒന്നിക്കണമെന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്റ്റീവന്‍ നുചിന്‍ ആവശ്യപ്പെട്ടു.

 ഉപരോധം തുടങ്ങിയത്...

ഉപരോധം തുടങ്ങിയത്...

2017 ജൂണ്‍ അഞ്ചിനാണ് സൗദിയും സഖ്യരാജ്യങ്ങളായ ബഹ്‌റൈന്‍, യുഎഇ, ഈജിപ്ത് എന്നിവരും ഖത്തരിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. ഖത്തര്‍ ഇറാനെ പിന്തുണയ്ക്കുന്നു, ഭീകരവാദത്തെ സഹായിക്കുന്നു തുടങ്ങിയവയായിരുന്നു ആരോപണം. സൗദി സഖ്യത്തിന്റെ ഉപാധികള്‍ ഇതുവരെ ഖത്തര്‍ അംഗീകരിച്ചിട്ടില്ല.

ആശങ്കയോടെ സൗദിയും ലോകരാജ്യങ്ങളും; ഇന്ത്യയിലേക്കുള്ള യാത്രയില്‍ ജാഗ്രത വേണമെന്ന് നിര്‍ദേശംആശങ്കയോടെ സൗദിയും ലോകരാജ്യങ്ങളും; ഇന്ത്യയിലേക്കുള്ള യാത്രയില്‍ ജാഗ്രത വേണമെന്ന് നിര്‍ദേശം

English summary
Just A Little Progress: Qatar response to Dispute With Saudi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X