നാലു രാത്രിക്ക് പാരിസ് ഹില്‍ട്ടണ് ലഭിച്ചത് 16 കോടി രൂപ
ലണ്ടന്‍: ഹോളിവുഡിലെ ഓള്‍റൗണ്ടര്‍ എന്ന് വിശേഷിപ്പിക്കാവുന്ന പാരിസ് ഹില്‍ട്ടണ് നാലു ദിവസം രാത്രിയിലുള്ള പരിപാടിക്കായി ലഭിക്കുന്നത് 1.6 മില്യണ്‍ പൗണ്ട് (ഏകദേശം 16 കോടി രൂപ). ഹോളിവുഡ് താരം, പാട്ടുകാരി, വന്‍കിട പാര്‍ട്ടികളിലെ സജീവ സാന്നിദ്ധ്യം എന്നീ നിലകളില്‍ പ്രശസ്തയാണ് പാരിസ് ഹില്‍ട്ടണ്‍.
അതുകൊണ്ടു കൂടിയാകണം സ്‌പെയിനിലെ ഒരു വന്‍കിട ഹോട്ടലില്‍ നടക്കുന്ന പരിപാടിയില്‍ ഇത്രയും തുക പാരിസ് ഹില്‍ട്ടണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. നാലു ദിവസവും വെറും രണ്ടു മണിക്കൂര്‍ വീതം മാത്രമേ പാരിസിന് ജോലി ചെയ്യേണ്ട ആവശ്യമുള്ളൂ. അതായത് വെറും എട്ടു മണിക്കൂര്‍ ജോലിക്ക് 16 കോടി രൂപ. സ്‌പെയിലെ ഒരു ക്ലബ്ബാണ് പരിപാടിയുടെ സംഘാടകര്‍.

എല്ലാദിവസും അതിഥികളെ രസിപ്പിക്കാനായുള്ള ഡാന്‍സ് പാര്‍ട്ടിയുടെ ഡിജെ ആയിട്ടാണ് പാരിസ് ഹില്‍ട്ടണിന്റെ ജോലി. എല്ലാ ബുധനാഴ്ചയുമാണ് പരിപാടി. ആദ്യ പരിപാടി ഗംഭീരമായി തന്നെ നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പാരിസ് ഹില്‍ട്ടണിന്റെ സാന്നിദ്ധ്യം അതിഥികളില്‍ ഉണ്ടാക്കിയ ചലനം ക്ലബ്ബ് അധികൃതരെ സന്തോഷിപ്പിച്ചിട്ടുണ്ട്.
വരും ദിവസങ്ങളില്‍ സ്വന്തം പാട്ടുകളും പാരിസ് ഹില്‍ട്ടണ്‍ ഡാന്‍സ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയേക്കും. താരത്തിന് ഒരു മാസം തങ്ങാന്‍ ബാലറിക് ദ്വീപുകളിലെ ഒരു ആഡംബര റിസോര്‍ട്ടിലാണ് സൗകര്യമൊരുക്കിയിട്ടുള്ളത്. കിം കര്‍ദിഷ്യാന്റെ ഒപ്പം പാരിസ് ഹില്‍ട്ടണെ ഒരു റിസോര്‍ട്ടില്‍ വെച്ച് കണ്ടത് കഴിഞ്ഞദിവസം വലിയ വാര്‍ത്തയായിരുന്നു.












Click it and Unblock the Notifications